ജ്ഞാനവൃക്ഷത്തിന്‍ ഫലങ്ങള്‍ ഭുജിക്കവേ
മാനസചെപ്പിലെ സന്മാര്‍ഗ്ഗചിന്തകള്‍
കൈവിട്ടുപോയതറിഞ്ഞതേയില്ല ഞാന്‍
എന്നെ ഞാനാക്കിയ തത്ത്വശാസ്ത്രത്തിന്റെ
ദയനീയരോദനം കേട്ടതേയില്ല ഞാന്‍
കാലമേ,ചൊല്‍ക നീ മാന്ത്രികമാം നിന്റെ
മാറാപ്പിനുളളിലെ ഭാവികാലങ്ങളെ
ഗതകാലചിത്രങ്ങളെത്രയോമോഹനം
തൊട്ടുതലോടുവാനെത്രയുണ്ടാഗ്രഹം
സ്വര്‍ണ്ണവര്‍ണ്ണക്കനികളേന്തുന്ന വൃക്ഷങ്ങള്‍
നല്‍കുന്നശീതളച്ഛായാതലങ്ങളില്‍
അജപാലവൃന്ദങ്ങള്‍മധുരമായ് പാടുന്ന
ആ ഗാന പീയൂഷരാഗപ്രവാഹത്തില്‍
അണയുന്നു ഹൃത്തടം അലിയുന്നു ഹൃത്തടം
ആലോലമായ് കാറ്റിലുലയുന്നു ഹൃത്തടം
സഹജാതനൊമ്പരം തൊട്ടറിഞ്ഞീടുവാന്‍
കഴിയാത്തൊരെന്‍മനമെത്രയോപങ്കിലം
ആ ബാഷ്പബിന്ദുക്കളിറ്റൂവീണിന്നെന്റെ
അന്തരാത്മാവിതാ നൊന്തുപിടയുന്നു
അകാശനീലിമ താണ്ടിവരുന്നൊരു
സ്വരവീചിമൊഴിയുന്നു മാപ്പു നല്‍കുന്നു ഞാന്‍
നിന്നെ ദര്‍ശിച്ചിടാനുഴറുന്നു കണ്ണുകള്‍
നിന്നെ പുണരുവാന്‍ വെമ്പുന്നു പാണികള്‍
മാമക ഹൃത്തില്‍ മുഴങ്ങുന്നു സ്നേഹാര്‍ദ്രം
താതന്റെ ഗദ്ഗദമൂറിയ വാക്കുകള്‍
ആ മൃദു ചിത്തത്തിലെത്രയൊ ആണികള്‍
ആഞ്ഞു തറച്ചുഞാന്‍ നിസ്ത്രപം നിര്‍ദ്ദയം
ഉണ്മതന്‍ വെണ്മയില്‍ ഹൃത്തടം മിന്നവേ
ഉരുകിയൊലിക്കട്ടെയെന്‍സിരാതന്തുക്കള്‍
9 comments:
good poem......... congrtsss
സാറേ, ഒരു ഉള്ളൂര്‍ ടച്ച് ഇല്ലേ എന്നൊരു സംശയം.
കവിത നന്നായിരിക്കുന്നു..................
സംസ്കൃത പദങ്ങള്‍ കൂടിയാല്‍ ഉള്ളൂര്‍ ടച്ചെന്നൊക്കെ പറയല്ലേ. കവിതയുടെ ആശയ ഭംഗി നോക്കിയാല്‍ പോരെ....................
കവിത ഗംഭീരമായിരിക്കുന്നു................
Sir, very good
great
Congrass..........
ഈ തിരുപ്പിറവിയുടെ ഓർമ്മനാളിൽ ഈ കവിത ശരിക്കും ഒരു ഓർമ്മിപ്പിക്കൽ തന്നെ ആയി.
നല്ല കവിത
കൃസ്തുമസാശംസകൾ
പ്രതികരണങ്ങള്‍ക്ക് ഒത്തിരി നന്ദി
നന്നായിരിക്കുന്നു :)
അഭിനന്ദനങ്ങൾ!
Post a Comment