എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Dec 10, 2010

കഥാസാഹിത്യം - പത്താംതരം

പത്താം തരത്തിലെ കേരള പാഠാവലി ആറാം യൂണിറ്റില്‍ മലയാള ചെറുകഥകളെയും നോവല്‍ സാഹിത്യത്തെയും അവതരിപ്പിക്കുന്നു. കഥാപാത്ര നിരൂപണം, കഥാപാത്ര താരതമ്യം, രചനാപരമായ പ്രത്യേകതകള്‍, നോവല്‍സാഹിത്യവുമായി ബന്ധപ്പെട്ട പട്ടിക പൂര്‍ത്തിയാക്കല്‍ തുടങ്ങിയ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളാണ് ഈ യൂണിറ്റില്‍ നിന്നും സാധാരണയായി ചോദിച്ചുവരുന്നത്. യൂണിറ്റ് പൂര്‍ണ്ണമായും ക്ലാസ്സില്‍ വിനിമയം ചെയ്തുകഴിയുമ്പോള്‍ പൊതുധാരണ ഉറപ്പിക്കുന്നതിനുതകുന്ന ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാഠങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്നതിനുള്ള ശ്രമം ഈ പ്രസന്റേഷനില്‍ നടത്തിയിട്ടുണ്ട്. കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് മെച്ചപ്പെടുത്തലിന് സഹായകമാകും. സഹകരണം പ്രതീക്ഷിക്കുന്നു.
(ഈ പ്രസന്റേഷന്‍ പ്രോജക്ടര്‍ ഉപയോഗിച്ച് കാണിക്കാന്‍ ശ്രമിക്കണം. പട്ടികകള്‍ ഉള്ളതിനാല്‍ അക്ഷരവലിപ്പം കുറവാണ്. ഉബണ്ടു ലിനക്സിലാണ് ശരിയായിപ്രവര്‍ത്തിക്കുക. ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉപയോഗിക്കണം)

3 comments:

Sreekumar Elanji said...

വളരെ പ്രയോജനം നല്‍കുന്ന സംരഭം.. കുട്ടികളുടെ അഭിനന്ദനം അറിയിക്കുന്നു.. അവര്‍ തയാറാക്കിയ ലിസ്റ്റുമായി ഒത്തു നോക്കുവാന്‍ സാധിക്കും.. ഇന്നുതന്നെ കാണിക്കുന്നുണ്ട്...

അപ്പുക്കുട്ടന്‍ said...

വാക്കുകള്‍ക്കും അപ്പുറമായ സന്തോഷം. ഈ യൂണിറ്റു് കൈകാര്യം ചെയ്യാന്‍ ഇതിനേക്കാള്‍ നല്ല എയ്ഡ് കിട്ടാനില്ല. മലയാളം അദ്ധ്യാപനം ഐ.സി.റ്റി.ഉപയോഗിച്ച് ഇത്ര കൃത്യതയുള്ളതാക്കാം എന്നു തെളിയിച്ച ബ്ലോഗ് അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍!!!

archa tvm said...

ക്ലാസ്സിമുറിയില്‍ പ്രസന്റേഷന്റെ സാദ്ധ്യത വ്യക്തമാക്കുന്ന പ്രവര്‍ത്തനം. നന്ദി