എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 1, 2011

നവവത്സരം - കവിത


മഴമേഘങ്ങള്‍ക്കുവിടചൊല്ലിയെത്തുന്ന
നവ്യാനുഭൂതിയായ് പുതുവത്സരം
കണ്ണടച്ചങ്ങുതുറക്കുന്ന മാത്രയില്‍
വര്‍ഷങ്ങളോരോന്നു പോയിടുന്നു.
വാശിയും വൈരവുമെല്ലാം മറന്ന്
സൗഹൃദത്തോടെ വര്‍ത്തിക്കയേവരും
നാടിന്‍ വികസനം പൂവണിഞ്ഞീടുവാന്‍
നമ്മുടെ കൂട്ടായയത്നം അനിവാര്യമത്രേ
ഭീകരമാര്‍ഗ്ഗത്തിലാമഗ്നരാകാതെ
മാനവധര്‍മ്മത്തെയൂട്ടിവളര്‍ത്തുക
ജീവിതമൂല്യങ്ങളാദരിച്ചീടുക
ലോകത്തിലെങ്ങും പുലരട്ടെശാന്തിയും
നവവത്സരത്തെ വരവേല്‍ക്കുവാനാ-
യാകാംക്ഷയോടെ കാത്തിരിപ്പൂ ജനം.
കെ.ജി.കെ.നായര്‍
റിട്ട.എച്ച്.എസ്.എ.
എസ്.ആര്‍.വി.എന്‍.എസ്.എസ്. ഹൈസ്ക്കൂള്‍
ചിറക്കടവ്

3 comments:

Anonymous said...

cheruthengilum nalla kavitha.aasamsakal.

lisa said...

കവിത നന്നായിരിക്കുന്നു

Sreekumar Elanji said...

കഥകളും ലേഖനങ്ങളും കൂടുതല്‍ ചേര്‍ക്കണം.. കവിത നന്നായിരിക്കുന്നു