നവോത്ഥാനകാല കവികളില്‍ പ്രമുഖരായ ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടെ കവിതകളും കവിതാപഠനങ്ങളും ഉള്‍ക്കൊള്ളുന്ന യൂണിറ്റാണല്ലോ അഞ്ചാം യൂണിറ്റ്. കവിതകളുയര്ത്തുന്ന സാമൂഹ്യപ്രശ്നങ്ങള്‍, കവിതകളുടെ സാമൂഹിക പ്രസക്തി, കഥാപാത്രനിരൂപണം, കഥാപാത്ര താരത്മ്യം, കവിതാസ്വാദനം, സന്ദര്‍ഭങ്ങളുടെ താരതമ്യം, വാങ്മയ ചിത്രങ്ങളുടെ വിശകലനം, കവിതയില്‍ പ്രകൃതിയുടെ സാന്നിദ്ധ്യം, കവിതയുടെ താളം ഇങ്ങനെ പലഘടകങ്ങളെ ആസ്പദമാക്കിയുള്ള മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ മുമ്പുനടന്ന പൊതുപരീക്ഷകളില്‍ വന്നിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളെല്ലാം ക്രോഡീകരിച്ചിരിക്കുകയാണ് ഈ പോസ്റ്റില്‍. റിവിഷന്‍ നടക്കുന്ന ഈ അവസരത്തില്‍ ഇവയില്‍ പകുതിയെങ്കിലും കുട്ടികളെ കൊണ്ടുചെയ്യിക്കാന്കഴിഞ്ഞാല് ഉന്നതവിജയം ഉറപ്പിക്കാം. എല്ലാ ചോദ്യങ്ങളും ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുകയും വേണം. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
4 comments:
താമസിയാതെ ബാക്കി യൂണിറ്റുകളും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ തയ്യാറാക്കിയ 'ഒരുക്കം' പ്രവര്‍ത്തനങ്ങളും കിട്ടിയാല്‍ നന്നായിരുന്നു.
valare nannayirikkunnu
ഒത്തിരി ഉപകാരം ചെയ്യുന്ന ഒന്നാണിത്
ചോദ്യങ്ങള്‍ നല്ലത് . കുട്ടികള്‍ക്ക് ക്ലാസ്സില്‍ പ്രിന്റ് എടുത്തു കൊടുത്തു.. നമുക്ക് പണി കൂടുന്നു .. എങ്കിലും അവസരങ്ങള്‍ തുലക്കരുതല്ലോ!
Post a Comment