എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 29, 2011

നല്ല വാക്കുകള്‍ - കവിതനല്ല വാക്കുകള്‍ക്കെന്തൊരു സൗമ്യത
നന്മ നേരുന്നൊരമ്മതന്നാര്‍ദ്രത
നല്ല വാക്കുകള്‍ നന്മതന്‍ മുത്തുകള്‍
നറു നിലാവിന്‍ കുളിര്‍ നിറയ്ക്കുന്നവര്‍
നല്ല വാക്കുകള്‍ വര്‍ഷപാതങ്ങളായ്
അല്ലലാററിത്തണുപ്പിക്കുമാശകള്‍
നല്ല വാക്കുകള്‍ക്കെന്തൊരുസൗന്ദര്യം
മുല്ല മൊട്ടിലുറങ്ങുന്ന സൗരഭ്യം
നല്ല വാക്കുകളുള്‍ക്കുളിര്‍പ്പച്ചകള്‍
നന്മ ചെയ്യുവാനൂര്‍ജം പകരുവോര്‍പൊന്നു മോഹന്‍ദാസ്
അദ്ധ്യാപിക
ഗവ.മോഡല്‍ എച്ച്.എസ്.എസ്.
ചെറുവട്ടൂര്‍

5 comments:

Jessy Teacher said...

ഉത്തരാധുനികത മടക്കയാത്രയാണോ? നല്ല കവിത. ഇനിയെങ്കിലും ഇത്തരം തെളിഞ്ഞ കവിതകള്‍ ഉണ്ടായെങ്കില്‍.....

Anitha Sarath said...

nalla vaakkukal velli velichamaay
nanmathan paatha thelichu kodukkunnu
ammamaaradhyapakar,vendappettavar
nallavaakkukal maathram chorinjenkil
ankalaappinte koumaara kaalathe
ennumennum varuthiyil nirthidaam

AnithaSarath said...

manasu kulirppicha kavitha..nannaayirikkunnu..

biju said...

നല്ല വാക്കുകള്‍ കുറച്ചായാലും മതി ആശയത്തെ ബോധ്യപ്പെടുത്താന്‍ എന്ന് ഈ കവിത തെളിയിക്കുന്നു.

jince mathew said...

good poem