സ്ത്രീസമത്വം മുഖ്യ പ്രമേയമായിട്ടുള്ള യൂണിറ്റാണല്ലോ പത്താംതരം കേരളപാഠാവലിയിലെ 'ഇരുചിറകുകളൊരുമയിലിങ്ങനെ'. സ്ത്രീകള്‍ക്കു ലഭിക്കേണ്ട സാമൂഹ്യ നീതിയെന്തെന്ന് ഈ യൂണിറ്റിലൂടെ കടന്നു പോകുമ്പോള്‍ കുട്ടികള്‍ ധാരണ നേടേണ്ടതുണ്ട്. അതിനുതകുന്ന വിധത്തിലായിരിക്കണം പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കേണ്ടത്. യൂണിറ്റിലുള്‍പ്പെടുത്തിയിരിക്കുന്ന പാഠങ്ങള്‍ക്കുപുറമേ സ്ത്രീസമത്വം മുഖ്യ പ്രമേയമായിട്ടുള്ള മറ്റു കൃതികളും നമുക്ക് ഇതിനായി പ്രയോജനപ്പെടുത്താം. അത്തരം ഒരു കവിതയാണ് "പെണ്‍കുഞ്ഞ് - 90”
മലയാളകവിതയില്‍ ആധുനിക ലോകത്തെ സ്ത്രീജീവിത സംഘര്‍ഷങ്ങള്‍ പ്രകടമായി വിളിച്ചുപറഞ്ഞ കവിതയെന്ന നിലയില്‍ ശ്രദ്ധേയമായ രചനയാണ് സുഗതകുമാരിയുടെ "പെണ്‍കുഞ്ഞ് - 90”. 1990 എന്ന കാലപരിഗണന കവിതാ ശീര്‍ഷകത്തില്‍ തന്നെ വ്യക്തമാക്കപ്പെടുന്നുണ്ടെങ്കിലും കാലാതിവര്‍ത്തിയായ സ്ത്രീജീവിതസഹനങ്ങളെത്തന്നെയാണ് സുഗതകുമാരി തൊട്ടുകാട്ടുന്നത്.
യു-ട്യൂബില്‍ നിന്നും ഈ കവിതാലാപനം നമുക്കായി തേടിപ്പിടിച്ചുതന്നത് ശ്രീ അഹമ്മത് ഷരീഫ് കുരിക്കളാണ്. ഏല്ലാ അദ്ധ്യാപകസുഹ്യത്തുക്കളും ഇതു പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു
4 comments:
കൂടുതല്‍ ലിങ്കുകള്‍ക്ക് www.mathrukavidyalayam.blogspot.com സന്ദര്‍ശിക്കുക
ആര്‍ക്കുവേണമെങ്കിലും ഏതു കുഞിനെയും കൊല്ലാം. പക്ഷെ നശിപ്പിക്കാനാകില്ല തന്നെ.അവര്‍ ജീവനോടെയിരിക്കുന്ന ഓരോരുത്തരെയെയും അലോസരപ്പെടുത്തിക്കൊണ്ട് ഇവിടെ ഉണ്ടാകും................ ഓരോ കൊല ചെയ്യപ്പെട്ട പെണ്‍കുഞ്ഞും.................
മാഷേ,ഒരുപാട് നന്ദി.
To all malayalam teachers , pl visit http://kavyamsugeyam.blogspot.com/2009/03/90.html
Post a Comment