ഒമ്പതാം തരം ഐ.സി.റ്റി. ഒന്നാം അദ്ധ്യായമായ നിറപ്പകിട്ടാര്‍ന്ന ലോകം വിനിമയം ചെയ്യുന്നതിനാവശ്യമായ വര്‍ക്ക് ഷീറ്റുകള്‍ മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. അദ്ധ്യാപകസുഹൃത്തുക്കളില്‍നിന്നും നല്ല പ്രതികരണമാണ് അവയ്ക്കുണ്ടായത്. കമന്റുകളായി അവ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ആ പോസ്റ്റുകളുടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിന്നും ആ കാര്യം ഞങ്ങള്‍ക്ക് മനസ്സിലായി. അതേ അദ്ധ്യായത്തിലെ പ്രധാന കാര്യങ്ങള്‍ ചോദ്യോത്തരരൂപത്തില്‍ അവതരിപ്പിക്കുകയാണ് ഈ പോസ്റ്റില്‍ ചെയ്തിരിക്കുന്നത്. തിയറി പരീക്ഷയില്‍ ചോദിച്ചേക്കാവുന്ന ചോദ്യങ്ങളായി അവ പരിഗണിക്കാം.
പരീക്ഷയെ മുന്നില്‍ക്കണ്ടുമാത്രമല്ല. ഇത്തരം ഒരു ഉദ്യമത്തിനു മുതിരുന്നത്. ഒരു ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വെയര്‍ എന്ന നിലയില്‍ ജിമ്പിന്റെ മേന്മകള്‍ ബോദ്ധ്യപ്പെടുക, ജിമ്പിലെ ടൂളുകള്‍ സുപരിചിതമാകുക, ജിമ്പ് പ്രാക്ടിക്കല്‍ക്ലാസ്സില്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുക എന്നീ ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.
പത്തുമാര്‍ക്കിന്റെ ഒരു പരീക്ഷയ്ക്കുവേണ്ടി ഇത്രയും തയ്യാറെടുപ്പുകള്‍ വേണമോ എന്നൊരു സംശയം ഈ അവസരത്തില്‍ ഉണ്ടാകാവുന്നതാണ്. ഇവിടെയാണ് ഐ.സി.റ്റി. യോടുള്ള സമീപനത്തിലെ ഗൗഗവം നാം കാണേണ്ടത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചുകണ്ടിരുന്ന മനോഹരമായ സ്വപ്നം നമുക്ക് ഈ അവസരത്തിലനുസ്മരിക്കാം. വിദ്യാലയങ്ങളിലെ തൊഴില്‍ പരീശീലനം ഒരു വിദൂരസ്വപ്നമായി അവശേഷിക്കുമ്പോഴും ഐ.സി.റ്റി.യിലൂടെ പ്രതീകാത്മക തൊഴിലധിഷ്ഠിത പഠനം നമുക്ക് നല്‍കാന്‍ കഴിയും. മലയാളം ടൈപ്പിംഗും ഇമേജ് എഡിറ്റിംഗും ഇന്ന് ജോലിസാദ്ധ്യത ധാരാളമുള്ള മേഖലകളാണ്. മാത്രമല്ല ജീവിതത്തിന്റെ നാനാതുറകളില്‍ ഇന്ന് കമ്പ്യൂട്ടര്‍ പരിചയം ഒഴിച്ചുകൂടാനാവാത്തതായി മാറിക്കഴിഞ്ഞു. എല്ലാവരേയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറോ, ഹാര്‍ഡ് വെയര്‍ എന്‍ജിനീയറോ ആക്കാനല്ല പുതിയകാലത്തിനുയോജിച്ച പൗരന്മാരാക്കി വളര്‍ത്താനാണ് ഈ പരിശ്രമം. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
1 comment:
കൊള്ളാം....
നല്ല ഉദ്യമം...
ക്യാപ്സൂള്‍ കാലമാണല്ലോ..
ഉപകാരപ്പെടും...
ഐ സി ടി യുടെ
പ്രയത്നങ്ങള്‍
വൃഥാവിലല്ല...
Post a Comment