എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 22, 2011

പുലര്‍കാലസ്വപ്നം - കവിത
സ്നേഹനീര്‍ത്തുള്ളികള്‍ വാരിയെറിഞ്ഞവള്‍
സ്നേഹിച്ചു എന്നെയും നിസ്വാര്‍ത്ഥമായ്
സ്നേഹത്തിനര്‍ത്ഥമൊന്നോതാന്‍ പറഞ്ഞാല്‍ ഞാന്‍
സ്നേഹംകൊണ്ടുള്ളൊരാ പേരെഴുതും
സ്നേഹമില്ലാതുയര്‍ത്തിയെന്നെ
സന്തോഷമാം നെയ് പുഞ്ചിരായാലവള്‍
സങ്കടമെല്ലാം കവര്‍ന്നെടുത്തു
പുലരിയില്‍ മന്ദസ്മിതംപൊഴിച്ചവളെന്നുടെ
പൂമുഖവാതില്‍ക്കലെത്തിനോക്കി
പാതിരാനേരത്തു മിന്നുന്ന താരമായ്
പാടിയവളൊരു സങ്കീര്‍ത്തനം
നെഞ്ചിടിപ്പിന്റെയാ നശ്വരതാളവും
നന്മയായ് എന്നും വിളങ്ങി മുന്നില്‍
നാദവും വേദവും നാട്യശാസ്ത്രങ്ങളും
നന്മതന്‍ രൂപമായ് ചൊല്ലിയവള്‍
പെട്ടെന്നുണര്‍ന്നു ഞാന്‍മറഞ്ഞെത്തി
അപ്പൊഴാ നാദം നിലച്ചുപോയി
അതൊരു സത്യമോ മിഥ്യയോ
നിര്‍ഭയ യാഥാര്‍ത്ഥ്യമായിരുന്നോ?
ആനന്ദമേകിയെന്‍ ചാരത്തുനിന്നു നീ
ആരോടുചൊല്ലിപ്പിരിഞ്ഞുപോയി?
പുലര്‍കാലസ്വപ്നമേ യാഥാര്‍ത്ഥ്യമാകാനി
പൂമുഖവാതില്‍ക്കലെന്നുമെന്നും.
ആതിര രാജു
.ജെ.ജോണ്‍ മെമ്മോറിയല്‍
ജി.എച്ച്.എസ്.എസ്.
തലയോലപ്പറമ്പ്

13 comments:

SHAMLA said...

നല്ല കവിത ഇനിയുമെഴുതുക

nvmsathian said...

ആതിരേ കവിത വളരെ നന്നായി അഭിനന്ദനങ്ങള്‍

Sreekumar Elanji said...

കവിത നന്നായി ...ആതിരേ .... തുടക്കം ഏറെ ഗംഭീരം
വീണ്ടും എഴ്തുക

Beena, Mulakkulam said...

നന്നായി! ഇനിയും ആ തൂലികത്തുമ്പില്‍ നിന്ന് കവിത ഒഴുകട്ടെ!ആശംസകള്‍!

maash said...

കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍. ആതിര ഏതു ക്ലാസിലാണ് പഠിക്കുന്നത് ?

geethammateacher said...

kollallo athira congrats

athira raju said...

onpathilaanu padhikkunnathu. ente kavitha prasidheekaricha vidyarangam bloginodum abhiprayangal ayacha ella adhyapakarodum nandi parayunnu. athira.

Anonymous said...

congrats Athira
I LOVE VERY MUCH

BY
Priya/avani

I miss you

Anonymous said...

congrats Athira
I LOVE VERY MUCH

BY
Priya/avani

I miss you

Sreeram Mangalas said...

നല്ല ആശയം ഉള്ള കവിത.
ആ തൂലികയില്‍ നിന്നും ഇനിയും അസംഖ്യം മുകുളങ്ങള്‍ വിരിയട്ടെ.
ആശംസകളോടെ.

anjali said...

nannayirikkunnu mole
eniyum ezhuthuka

Chandran VK said...

Congrats Athira Molu, all the best- keep it up- chandran VK

Chandran VK said...

Congrats Athira molu, all the best- keep it up-