എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 27, 2011

റൈറ്ററില്‍ പട്ടിക തയ്യാറാക്കാം - വര്‍ക്ക് ഷീറ്റ്

ഓഫീസ് പാക്കേജിലുള്‍പ്പെടുന്ന റൈറ്റര്‍ സോഫ്റ്റ് വെയര്‍ കുട്ടികള്‍ മുന്‍ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. റൈറ്ററില്‍ പട്ടിക ഉള്‍പ്പെടുത്തി അതില്‍ വിവരങ്ങള്‍ ടൈപ്പുചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നതിനുള്ള രണ്ട് വര്‍ക്ക് ഷീറ്റുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യ പട്ടിക എട്ടാംക്ലാസ്സിലെ നമുക്കൊരു വാര്‍ത്താ പത്രിക എന്ന മൂന്നാം യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇതു തയ്യാറാക്കിക്കൊണ്ട് ഒമ്പതിലെ പട്ടികയിലേയ്ക്കു കടക്കുന്നതാവും ഉചിതം. കുട്ടികള്‍ക്ക് മുന്‍ക്ലാസ്സുകളില്‍ ഏതെങ്കിലും ശേഷി നേടാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിന് ആദ്യ വര്‍ക്ക് ഷീറ്റ് പ്രയോജനപ്പെടും.
രണ്ടാമത്തെ പട്ടിക കുട്ടികളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി സര്‍വ്വേ നടത്താനായി തയ്യാറാക്കുന്നതാണ്. ഇത് ഒമ്പതാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തനമാണ്. സാമാന്യം വലിയ ഒരു പട്ടികയാണിത്. അതുകൊണ്ടുതന്നെ പേജ് ക്രമീകരണവും നടത്തേണ്ടതുണ്ട്. അത് വര്‍ക്ക് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ച് പേജ് ക്രമീകരണം ഒരു പുതിയ അറിവായിരിക്കും. തിയറിക്ലാസ്സില്‍ വര്‍ക്ക് ഷീറ്റ് ചര്‍ച്ചചെയ്യുമ്പോള്‍ ഈ ഭാഗം അദ്ധ്യാപകന്‍ നന്നായി കാണിച്ചുകൊടുത്ത് വിശദീകരിക്കേണ്ടിവരും.
പട്ടിക തയ്യാറാക്കേണ്ടത് മലയാളത്തിലാണ്. അഞ്ചാംക്ലാസ്സു മുതല്‍ മലയാളം ടൈപ്പിംഗ് പരിശീലിച്ചുവരുന്ന കുട്ടികള്‍ക്ക് ഇതൊരു ബുദ്ധിമുട്ടാവില്ല. വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് മലയാളം ടൈപ്പിംഗ് അത്ര എളുപ്പവുമാവില്ല. മലയാളം ടൈപ്പിംഗിനു സഹായിക്കുന്ന മലയാളം കീബോഡ് താഴെ നല്‍കുന്നു.
രണ്ടാം യൂണിറ്റ് നിരവധി പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നു എന്നതുകൊണ്ട് രണ്ടു വര്‍ക്ക് ഷീറ്റില്‍ കൂടുതല്‍ ചെയ്യാന്‍ സമയം കിട്ടാനിടയില്ല. പട്ടിക തയ്യാറാക്കുന്നതിന് അല്പം സമയം അധികം വേണം താനും. അതുകൊണ്ടാണ് രണ്ടു പ്രവര്‍ത്തനത്തിലേയ്ക്കു ചുരുക്കിയത്. വര്‍ക്ക് ഷീറ്റുകള്‍ പോസ്റ്റു ചെയ്യാന്‍ അല്പം താമസിക്കുന്നത് ഇവ ക്ലാസ്സില്‍ പരീക്ഷിച്ചുനോക്കി വിജയസാധ്യത ഉറപ്പുവരുത്തേണ്ടതുള്ളതുകൊണ്ടാണ്. ജിമ്പ് വര്‍ക്ക് ഷീറ്റുകള്‍ക്ക് നല്‍കിയ സ്വീകരണം ഞങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. .സി.റ്റി. പഠിപ്പിക്കേണ്ടിവരുന്ന മലയാളം അദ്ധ്യാപകര്‍ക്കു വേണ്ടിയാണ് നമ്മള്‍ ഐ.സി.റ്റി. വര്‍ക്കുഷീറ്റുകള്‍തയ്യാറാക്കിയതെങ്കിലും എല്ലാ അദ്ധ്യാപകരും അവ ഏറ്റുവാങ്ങിയതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട വര്‍ക്ക് ഷീറ്റുകള്‍ക്കായി ഏവരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

2 comments:

രാവണന്‍ said...

എട്ടാം ക്ളാസ്സ് ഐ.ടിയും ഒരു തലവേദനയാണേ...രക്ഷിയ്ക്കോ..

Anonymous said...

ബ്വോഗ് നന്നായിട്ടുണ്ട്