എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 18, 2011

വാക്കിന്റെകൂടെരിയുന്നു - ഒരു വായനാഅനുഭവം


കെനിയന്‍ സാഹിത്യകാരനായ ഗൂഗി വാ തിഓംഗയുടെ പ്രശസ്തമായ ആത്മകഥയായ 'ഡികോളനൈസിങ് ദി മൈന്‍ഡ്' എന്ന പുസ്തകത്തിലെ ഒരു ഭാഗമാണ് 'വാക്കിന്റെ കൂടെരിയുന്നു'.
ഭാഷയിലും സാഹിത്യത്തിലുമുള്ള തന്റെ വിദ്യാഭ്യാസാനുഭവങ്ങളാണ് രചയിതാവ് വിവരിക്കുന്നത്. ഗികുയു ഭാഷയാണ് അദ്ദേഹത്തിന്‍റ മാതൃഭാഷ. എന്നാല്‍ അദ്ദേഹത്തിന്‍റെ വിദ്യാലയത്തില്‍ തന്റെ സംസ്കാരത്തിന്റെ ഭാഷയല്ലായിരുന്നു പഠിപ്പിച്ചിരുന്നത്. ഇംഗ്ലീഷായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്.
കെനിയയില്‍ ഇംഗ്ലീഷിന് ഒരു ഭാഷയെന്നതിനേക്കാള്‍ വലിയ പ്രാധാന്യം ഉണ്ടായി. സ്കൂള്‍ പരിസരത്ത് വച്ച് ഗികുയു ഭാഷയില്‍ സംസാരിച്ചാല്‍ ശിക്ഷയും പിഴയും അധ്യാപകര്‍ നല്‍കുമായിരുന്നു. മാതൃഭാഷയ്ക്ക് വന്ന മൂല്യച്യുതി ഇവിടെ വ്യക്തമാമണ്. മാത്രമല്ല ഇംഗ്ലീഷ് എഴുതുന്നതിലോ പറയുന്നതിലോ മികവ് കാട്ടിയാല്‍ അതിന് അഭിനന്ദനങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നു. ബുദ്ധിശക്തിയും കലയും ശാസ്ത്രവും തുടങ്ങി വിജ്ഞാനത്തിന്റെ എല്ലാ മണ്ഡലങ്ങളും ഇംഗ്ലീഷ് എന്ന ഭാഷയാല്‍ അളക്കപ്പെട്ടിരുന്നു.
മാത്രമല്ല കെനിയന്‍ വാമൊഴികളിലൂടെയുള്ള ഭാഷാപഠനം നിര്‍ത്തലാക്കി. ഇത്രയും നാണം കെട്ട, പരിതാരകരമായ അവസ്ഥയിലാണ് ഇന്ന് ഓരോ നാടും. അതിന് രചയിതാവ് ഇരയായെന്ന് മാത്രം. സ്വന്തം പൈതൃകത്തെയും സംസ്കാരത്തെയും മറന്ന് അന്യ സംസ്കാരത്തെയും ഭാഷയെയും അനുകരിക്കാനുളള പ്രവണത നമുക്കുണ്ടാകുന്നു. മാതൃഭാഷ കഴിവുകെട്ടതാണെന്ന് ആര്‍ക്കും പറയാനാവില്ല. ഒരു മനുഷ്യന് തന്‍റ ജീവിതത്തില്‍ വീണു കിട്ടിയ ഏറ്റവും വലിയ നിധിയാണ് മാതൃഭാഷ. അതു വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നില്ല. ഈ അവസ്ഥ വളരെ ദു:ഖത്തോടെ പറയുകയാണ് രചയിതാവ്. ഇംഗ്ലീഷ് എന്ന ഭാഷയുടെ അധിനിവേശം ഈ കഥയിലുടനീളം വ്യക്തമാണ്.
വളരെ സരളവും ലളിതവുമായ ഭാഷാശൈലിയാണ് രചയിതാവ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വായനക്കാരന്റെ മനസ്സില്‍ ഇംഗ്ലീഷ് എന്ന ഭാഷയുടെ ആധിപത്യമുറപ്പിക്കല്‍ എത്രത്തോളം ശക്തമായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ സഹായിക്കുന്നു. ഈ ലേഖനം വായിക്കുന്നതിലൂടെ വായനക്കാരന്റെ മനസ്സില്‍ മാതൃഭാഷ വളരുകയും അതിന്‍റ മഹത്വം അവര്‍ക്ക് മനസ്സിലാവുകയും മാതൃഭാഷ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും. പാശ്ചാത്യ സംസ്കാരങ്ങള്‍ക്ക് പിന്നാലെ പോകുന്ന നാണം കെട്ട ജനതയ്ക്ക് ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കും.
കിരണ്‍നാഥ്
പത്താംക്ലാസ് ബി ഡിവിഷന്‍
ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്കൂള്‍
ചിറയിന്‍കീഴ്

3 comments:

റംല നസീര്‍ മതിലകം said...

kiran,
nannayi. vidyarangam vidyarthikaludethu koodiyanu.
ramla.

Azeez . said...

ന്‍ഗൂജിയുടെ വായനാനുഭവം വിദ്യാരംഗം വായനക്കാര്‍ക്ക് പകര്‍ന്നുതന്നതിനു കിരണ് അഭിനന്ദനങ്ങള്‍.
"സ്വന്തം പൈതൃകത്തെയും സംസ്കാരത്തെയും മറന്ന് അന്യ സംസ്കാരത്തെയും ഭാഷയെയും അനുകരിക്കാനുളള പ്രവണത നമുക്കുണ്ടാകുന്നു. മാതൃഭാഷ കഴിവുകെട്ടതാണെന്ന് ആര്‍ക്കും പറയാനാവില്ല. ഒരു മനുഷ്യന് തന്‍റ ജീവിതത്തില്‍ വീണു കിട്ടിയ ഏറ്റവും വലിയ നിധിയാണ് മാതൃഭാഷ. അതു വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നില്ല."
കിരണെഴുതിയ ഈ വരികള്‍ ശക്തമാണ്.
കോളനിവാഴ്ചക്കാരായ ബിട്ടീഷുകാര്‍ കെനിയക്കാരെ തോട്ടംതൊഴിലാളികളാക്കി മാറ്റി ദശാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ കെനിയക്കാര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ മാതൃഭാഷ മാത്രമല്ല, വിശ്വാസങ്ങള്‍ മാത്രമല്ല;ആ ഭാഷ സംസാരിക്കുന്നത് അധമമാണ് എന്നുള്ള ഒരു മനസ്സ് അവരില്‍ കോളനിക്കാര്‍ സൃഷ്ടിച്ചെടുത്തു;പഴയ പേരുകള്‍ അപമാനകരമായി;പഴയ മതം ഹീനമതമായി.ഇതില്‍ നിന്നും രക്ഷനേടുവാന്‍ അവര്‍ കഴുത്തില്‍ കുരിശും പുതിയ നാമവും സ്വീകരിച്ചു.
നമ്മള്‍ മലയാളികളേയും ഈ അപമാനഭാരം പിടികൂടിത്തുടങ്ങിയിട്ടുണ്ട്

GOPAKUMAR said...

Hi Kiran,
I read ur discription. Vary vary thanks.
by Gopa Kumar.R