എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
കോവിലന് പ്രണാമം
കോവിലന് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പന് വിദ്യാരംഗം ബ്ലോഗ് അംഗങ്ങളുടെ പ്രണാമം.
ഇന്ന് രാവിലെ(2.06.10)
അന്തരിച്ച അദ്ദേഹം 1923
ലാണ് ജനിച്ചത്.
2006-ൽ കേരള സർക്കാറിന്റെ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ അവാര്‍ഡ് സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.1943 - 46 ൽ, റോയൽ ഇൻഡ്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽസിലും പ്രവർത്തിച്ചു. കഥകളുടെ യാഥാർത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലൻ.
3 comments:
മലയാളത്തിന്റെ കഥാകാരന് പ്രണാമം അര്‍പ്പിച്ച വിദ്യാരംഗം ബ്ലോഗിനോടൊപ്പം ആ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.
അനീഷ് , കൊഴിഞ്ഞാമ്പാറ, പാലക്കാട്.
ആദരാഞ്ജലികള്‍
കോവിലന് എന്ന തൂലികാ നാമത്തിന്റെ ഉത്ഭവം എങ്ങനെ?അറിയാവുന്നര്‍ എഴുതുമോ?
Post a Comment