എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 2, 2010

കോവിലന് പ്രണാമം


കോവിലന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പന് വിദ്യാരംഗം ബ്ലോഗ്‌ അംഗങ്ങളുടെ പ്രണാമം. ഇന്ന് രാവിലെ(2.06.10) അന്തരിച്ച അദ്ദേഹം 1923 ലാണ് ജനിച്ചത്‌. 2006-ൽ കേരള സർക്കാറിന്റെ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ അവാര്‍ഡ്‌ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.1943 - 46 ൽ, റോയൽ ഇൻഡ്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു. കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലൻ.

3 comments:

Anonymous said...

മലയാളത്തിന്റെ കഥാകാരന് പ്രണാമം അര്‍പ്പിച്ച വിദ്യാരംഗം ബ്ലോഗിനോടൊപ്പം ആ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.
അനീഷ്‌ , കൊഴിഞ്ഞാമ്പാറ, പാലക്കാട്‌.

രഘുനാഥന്‍ said...

ആദരാഞ്ജലികള്‍

Kannan Shanmugam said...

കോവിലന്‍ എന്ന തൂലികാ നാമത്തിന്റെ ഉത്ഭവം എങ്ങനെ?അറിയാവുന്നര്‍ എഴുതുമോ?