സാമൂഹികപ്രശ്നങ്ങള്‍ക്ക് നമ്മുടെ സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നുകൊണ്ട് പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടിയ കവിയാണ് ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍. ഉള്ളൂര്‍ക്കവിതയില്‍ പലപ്പോഴും കവിത്വത്തേക്കാള്‍ പാണ്ഡിത്യം തിളങ്ങിനില്‍ക്കുന്നതായി തോന്നാറുണ്ട്. അത്തരം പ്രശ്നങ്ങള്‍ തീരെയില്ലാത്ത ഒരു കവിത എന്ന നിലയിലാണ് അന്നും ഇന്നും പാഠപുസ്തകത്തിലവതരിപ്പിച്ചിരിക്കുന്നത്. കെ. പി. ശങ്കരന്റെ ഈ പാഠത്തില്‍ കവിതയുടെ വിവിധവശങ്ങള്‍ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. കവിതയെ അടുത്തറിഞ്ഞാലേ ഈ ലേഖനത്തിന്റെ ഉള്ളിലേയ്ക്ക് കുട്ടികള്‍ക്ക് കടക്കാനാകൂ. അതുകൊണ്ട് ഈ കവിത തീര്‍ച്ചയായും അവര്‍ വായിച്ചിരിക്കേണ്ടതാണ്. അതിനുള്ള അവസരം അദ്ധ്യാപക സുഹൃത്തുക്കള്‍ ഒരുക്കുമല്ലോ...
1 comment:
സത്യം പറഞ്ഞാല്‍ കവിത കാണാതെയും വായിക്കാതെയുമാണ് ഇന്നുവരെ പഠിപ്പിച്ചത്.ഞാനിതു തുറന്നു പറയുന്നു,മറ്റുള്ളവര്‍ മിടുക്കന്മാര്‍!എന്നേപ്പോലെ ആവില്ല.കവിത തന്നതിന് വളരെ നന്ദി.
Post a Comment