എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Dec 5, 2010

ശപ്തശിലകള്‍ - കവിത



രാമകഥ പാടും തുഞ്ചന്റെ തത്തയോ

രാക്ഷസന്മാരുടെ കൂട്ടിലകപ്പെട്ടു

പക്ഷം മുറിച്ചിട്ടു ഛേദിച്ചു ജിഹ്വയും

പക്ഷി വിലാപമോ കേട്ടിലോരുത്തരും

കൂട്ടിലെ തത്തയോ രാമനെ വേര്‍പെട്ട

കൂട്ടാളിയിലാത്ത മൈഥിലിയായല്ലോ

ലങ്കാ പുരിയിലെ രാവണന്തന്നുടെ

കിങ്കരന്‍ മാരുടെ കുന്തമുനകളും

രാക്ഷസിമാരുടെ ഭര്‍ത്സവും കേട്ടു

രക്ഷയുമില്ലാതെ കണ്ണീരൊഴുക്കി നാള്‍

കണ്നീരടര്‍ന്നത്കാണുന്നുനാമിന്നും

അര്‍ണ്ണവമായിട്ട് ഗര്‍ജ്ജിച്ചിടുന്നതും

എണ്ണിയെണ്ണി തീര്‍ന്നു യാമങ്ങള്‍ നീണ്ടുപോയ്

കണ്ണുനീരും തീര്‍ന്നു കല്ലായി മാനസം

രക്ഷകനെത്തുമോപ്രാര്‍ത്ഥന കേള്‍ക്കുമോ

രാക്ഷസ നിഗ്രഹം സാധ്യമയീടുമോ


രാക്ഷസന്മാരുടെ കോട്ട തകര്‍ക്കുവാന്‍

ലക്ഷ്മണ യുക്തനായ് ശ്രീരാമനെത്തുമോ

മോചനം കിട്ടാത്ത പാപ ശിലകളോ

മോഹിച്ചിടുന്നല്ലോ പാദ സ്പര്‍ശത്തിനായ്

എത്താതിരിക്കുമോ ത്രേതായുഗ ദേവന്‍

കാത്തിരിപ്പാണല്ലോ ശപ്ത ശിലകളും

പ്രാര്‍ത്ഥന കേട്ടല്ലോ ആര്‍ദ്ര കര്‍ണ്ണങ്ങളും

പ്രത്യക്ഷനായല്ലോ ധര്‍മ്മ സംസ്ഥാപകന്‍

കാരുണ്യ ശീതളമാരുതനായിട്ടു

മാരുതിയെത്തിപ്പോയ് തപ്തമാം ചിത്തത്തില്‍

പക്ഷം കിളിര്‍ത്തല്ലോ ചിത്തം കുളിര്‍ത്തല്ലോ

പക്ഷി പറക്കുന്നു ഫീനിക്സിനെപ്പോലെ

മോചിതയായിതാ പാറിപ്പറക്കുന്നു

മോഹനമായിടുംസ്വാതന്ത്ര്യ വാനിലും!


ഇ.എന്‍.നാരായണന്‍
ജി.എച്ച്.എസ്.എസ്.പത്തിരിപ്പാല

6 comments:

rajeev kanjiramattom said...

"പക്ഷം കിളിര്‍ത്തല്ലോ ചിത്തം കുളിര്‍ത്തല്ലോ

പക്ഷി പറക്കുന്നു ഫീനിക്സിനെപ്പോലെ

മോചിതയായിതാ പാറിപ്പറക്കുന്നു

മോഹനമായിടുംസ്വാതന്ത്ര്യ വാനിലും!"

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്വാതന്ത്ര്യത്തിന്റെ പ്രതീകം.....സ്യൂചിക്ക് അഭിവാദനങ്ങള്‍........

sreejith said...

മനോഹരമായ കവിത, മനോഹരമായ അവതരണം.....

മനീഷ. said...

പ്രതീകത്തിന്റെ ശക്തി തെളിയുന്ന കവിത. നാരായണന്‍ സാറിന്റെ കവിതകള്‍ എന്നും വേറിട്ട്‌ നില്‍ക്കുന്നു.

Anonymous said...

കാലങ്ങള്‍ എത്ര മാറിയാലും ശപ്ത ശിലകളെ മോചിപ്പിക്കുന്ന കാലം വരാതിരിക്കില്ല. ആ മോചനത്തിനായി നമുക്ക് കാത്തിരിക്കാം.

MOIDEEN ANGADIMUGAR said...

വ്യത്യസ്ഥമായ വരികൾ, അതിമനോഹരം.

Beena mulakkulam said...

ആധുനിക കവിതയില്‍ നഷ്ട്ടപ്പെടുന്ന താളവും ഭാവവും ആശയപ്രപഞ്ച വും സാറിന്റെ കവിതയില്‍ കണ്ടതില്‍ ഒത്തിരി ഒത്തിരി സന്തോഷം!ഇനിയും ഇത്തരം കവിതകള്‍ പ്രതീക്ഷിക്കുന്നു!ആശംസകള്‍