എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 20, 2011

എസ്.എസ്.എല്‍.സി -സി ഇ സോഫ്റ്റ്​വെയര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?


S.S.L.C പരീക്ഷയുടെ CE മാര്‍ക്കുകള്‍ എന്റര്‍ ചെയ്യാനുള്ള സോഫ്റ്റ്‌വെയറുകള്‍ എല്ലാ സ്കൂളുകളിലും ലഭിചിച്ചു തുടങ്ങിയിരിക്കുമല്ലോ. പൊതുവേ സ്കൂളുകളിലെല്ലാം നാം 'ഐ.ടി.സ്കൂള്‍ ഉബണ്ടു' ആണല്ലോ ഉപയോഗിച്ചു വരുന്നത്. CE സോഫ്റ്റ്‌വെയര്‍ എങ്ങനെ 'ഉബണ്ടു'- ല്‍ ഇന്സ്ടാല്‍ ചെയ്യാം എന്നതിനെക്കുറിച്ച് സനല്‍ സാര്‍ തയ്യാറാക്കിയ പോസ്റ്റ്‌ വായിക്കാന്‍ ചുവടെ നല്‍കിയിരിക്കുന്ന 'തുടര്‍ന്നു വായിക്കുക' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എസ്.എസ്.എല്‍.സി -സി ഇ സോഫ്റ്റ്​വെയര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?

ആദ്യമായി സിസ്റ്റം ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്യുക.
Applications-->> Accessories-->>Terminal എന്ന ക്രമത്തില്‍ ടെര്‍മിനലെടുക്കുക.
sudo passwd
എന്ന കമാന്‍ഡ് ടൈപ്പ് ടെയ്ത് enter കീ അമര്‍ത്തുക.login password
കൊടുക്കുക.ഇപ്പോള്‍ enter new unix password എന്നു കാണുമ്പോള്‍ അവിടെ പുതിയ root
password കൊടുക്കുക.password reenter ചെയ്ത് enter കീ അമര്‍ത്തുക. ഇനി ഈ പുതിയ റൂട്ട്
പാസ് വേഡ് ഉപയോഗിച്ച് root ആയി ലോഗിന്‍ ചെയ്യാം.
su എന്ന കമാന്‍ഡ് ടൈപ്പ് ചെയ്ത് enter കീ അമര്‍ത്തുക.പുതിയ root password
ഇവിടെ നല്‍കുക.ഇപ്പോള്‍ നിങ്ങള്‍ റൂട്ട് ആയി ലോഗിന്‍ ചെയ്തു കഴിഞ്ഞു.ഇവിടെ
mysql എന്നു ടൈപ്പു ചെയ്തു നോക്കൂ.
command not found എന്നാണ്
കാണിക്കുന്നതെങ്കില്‍ synaptic package manager ഉപയോഗിച്ച് താഴെ
പറയുന്ന പാക്കേജുകള്‍ install ചെയ്യണം.
mysql-server-5.1, mysql-client-5.1, mysql-common എന്നീ പാക്കേജുകള്‍
synaptic -ല്‍ കണ്ടില്ലെങ്കില്‍ synaptic ജാലകം close ചെയ്ത് root terminal -ല്‍
apt-get update  
എന്ന command നല്കി package list അപ്ഡേറ്റ് ചെയ്യുക. synaptic-
ല്‍ ഇനിയും മേല്പറഞ്ഞ പാക്കേജുകള്‍ കണ്ടില്ലെങ്കില്‍ mysql പാക്കേജുകളില്‍ right click ചെയ്ത്  
mark for upgrade -->> apply എന്നിങ്ങനെ കൊടുത്ത് upgrade ചെയ്തതിനു ശേഷം
ഇന്‍സ്റ്റലേഷന്‍ നടത്തുക.
mysql-server-5.1 ഇന്‍സ്റ്റാള്‍ ചെയ്യുമ്പൊള്‍ password ചോദിക്കും.പാസ് വേഡ് root
എന്നു തന്നെ നല്കി forward ക്ലിക്കു ചെയ്യുക.ഇനി റൂട്ട് ടെര്‍മിനലില്‍
mysql -u root -proot mysql;
എന്നു ടൈപ്പു ചെയ്ത് enter കീ അമര്‍ത്തുക.ഇപ്പോള്‍
mysql>
എന്ന prompt നു ശേഷം
create database sslc_ce;
എന്നു ടൈപ്പു ചെയ്ത് enter അമര്‍ത്തുക.( അവസാനം കാണുന്ന സെമികോളന്‍ കൊടുക്കാന്‍
മറക്കരുത്.)തുടര്‍ന്ന് exit നല്കി പുറത്തു കടക്കുക.
SSLC CE SOFTWARE 2011 എന്ന സിഡിയിലെ CE SOFTWARE 2011 ല്‍ CE
SOFTWARE-2011 without network എന്ന ഫോള്‍ഡറിലെ dist എന്ന ഫോള്‍ഡര്‍
ഡെസ്ക്ടോപ്പിലേക്ക് copy ചെയ്യുക.കോപ്പി ചെയ്ത ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open
in terminal ല്‍ ക്ലിക്കുചെയ്യുക.കിട്ടുന്ന ടെര്‍മിനലില്‍
mysql -u root -proot sslc_ce < sslc_ce.sql;
എന്നു നല്തി enter അമര്‍ത്തുക.ഇപ്പോള്‍ കുട്ടികളുടെ
വിവരങ്ങള്‍ പുതുതായുണ്ടാക്കിയ ഡാറ്റാബേസിലേക്ക് നിങ്ങള്‍ കോപ്പി ചെയ്തു കഴിഞ്ഞു. വലിയ
ഫയലായതുകൊണ്ട് അല്പ നേരം കാത്തിരിക്കേണ്ടി വരും.
ഇനി ഡെസ്ക്ടോപ്പിലുള്ള dist എന്ന ഫോള്‍ഡറിലെ SSLC APP.jar എന്ന ഫയലില്‍ right
click ചെയ്ത് properties-->> permissions-->> allow executing file as program എന്നിടത്ത് ക്ലിക്കു ചെയ്യുക.
 തുടര്‍ന്ന് SSLC APP.jar എന്ന ഫയലില്‍ right click
ചെയ്ത് open with JDK JAVA6 RUNTIME ല്‍ click ചെയ്യുക.തുറന്നു വരുന്ന വിന്‍ഡോയില്‍
username , password എന്നിവ നല്കി login ചെയ്യുക.

തയ്യാറാക്കിയത് ;


1 comment:

srmarypaulsic said...

" congratulations"
from malayalam deptmt bcghs kkm