ഒന്‍പതാം തരത്തിലെ GIMP പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്കായി ഏതാനും വര്‍ക്ക് ഷീറ്റുകള്‍ മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. ഈ പോസ്റ്റില്‍ ക്യാന്‍വാസിന് നിറം പകരല്‍, പുതിയ ലയറുകള്‍ ഉള്‍പ്പെടുത്തല്‍, ട്രാന്‍സ് ഫോം ടൂളുകള്‍ ഇവ പരിശീലിക്കുന്നതിനുള്ള മൂന്ന് വര്‍ക്ക് ഷീറ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ക്ക് ഷീറ്റുകള്‍ എല്ലാം തന്നത്താനെ ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊളാഷ് നിര്‍മ്മാണം വളരെ എളുപ്പമായിരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം വര്‍ക്ക് ഷീറ്റില്ലാതെ തന്നെ കൊളാഷ് നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. കൊളാഷ് ഒരു സര്‍ഗ്ഗപരമായ പ്രവര്‍ത്തനമാണല്ലോ. അവിടെ വര്‍ക്ക് ഷീറ്റിന്റെ ചങ്ങലയാല്‍ കുട്ടികളുടെ സര്‍ഗ്ഗവാസനയെ തളച്ചിടാന്‍ പാടില്ല. സര്‍ഗ്ഗവാസന ഇക്കാര്യത്തില്‍ കുറവുള്ള കുട്ടികള്‍ക്ക് മുമ്പ് ചെയ്ത വര്‍ക്ക് ഷീറ്റുകളില്‍ നിന്നുള്ള പരിചയം വച്ച് ഒരു ക്രാഫ്റ്റ് രൂപപ്പെടുത്തുകയും ചെയ്യാം.
7 comments:
നന്നായി.രക്ഷപെട്ടു,മാനം കാത്തു,കൊള്ളാം എന്നൊന്നും പറഞ്ഞാല്‍ തീരില്ല..ഇനിയും ഐ.ടി സഹായം പ്രതീക്ഷിക്കുന്നു.
ജിയോജിബ്ര ആകെമറന്നുപോയി ഒന്നു സഹായികിക്കുമോ
വളരെ നന്നായിട്ടുണ്ട് .....
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !നൂറായിരം നന്ദി!
നന്നായിട്ടുണ്ട് ...ജിമ്പ് സഹായം വളരെ പ്രയോജനപ്പെടും .അഭിനന്ദനങള്‍ ..
ഇന്നത്തെ മാതൃഭൂമി വാരിക ലക്കം 18 എല്ലാവരും വായിച്ചു അഭിപ്രായം പറയണം.ഒന്നാം പേപ്പര്‍ +രണ്ടാം പേപ്പര്‍ =ഇമ്മിണി ബല്യ മലയാളം -സോമനാഥന്‍ .പി .
നന്നായിട്ടുണ്ട്.
ഡാനിയലുമച്ചാ! നിങ്ങളെ ഫോട്ടം കലക്കി മച്ചാ!!
Post a Comment