പണ്ട്....
ടീച്ചറില്ലാ ക്ലാസ്സില്‍
മിണ്ടുന്നവരുടെ പേരെഴുതുമായിരുന്നു...
മുക്കാലി ബോര്‍ഡിനു പിറകിലെ
ചൂരലിനെ ഭയന്ന്
ഞങ്ങളാരും മിണ്ടുമായിരുന്നില്ല..
ഒരാളുടെ ചുണ്ടനങ്ങിയാല്‍
എല്ലാവരുടെയും
കൈവെള്ള പൊള്ളുമായിരുന്നു
(നീയല്ലെങ്കില്‍ നിന്റെയപ്പനെന്ന-
ചെന്നായുടെ ന്യായമായിരുന്നു ടീച്ചര്‍ക്ക്)
നല്ല കുട്ടികള്‍ അങ്ങനെയാണത്രേ
നാവനക്കാതെ
ഇമവെട്ടാതെ
തുറന്ന പുസ്തകത്തില്‍
തുറിച്ചുനോക്കിയിരിക്കും...
അങ്ങനെ ഞങ്ങള്‍
ഒന്നും മിണ്ടാതെ
ഇടംവലം തിരിയാതെ
ശ്വാസം വിടാതെ
വളര്‍ന്നു....വലിയ ആളുകളായി....
ഇപ്പോഴും ഞങ്ങള്‍
അങ്ങനെയൊക്കെയാണ്
മിണ്ടില്ല
ചിരിക്കില്ല
ഇടതോ വലതോ തിരിയില്ല
വെറുതേ
തുറിച്ചുനോക്കി നടക്കും.................
ബാബു ഫ്രാന്‍സിസ്
ജി.യു.പി.എസ്. കാളികാവ് ബസാര്‍
വണ്ടൂര്‍ ഉപജില്ല
മലപ്പുറം
13 comments:
പുതിയ വിദ്യാഭ്യാസ പര്ഷ്കരണം 'വടി'യെടുക്കാതെ...
ആശംസകള്‍!
നിലമറിഞ്ഞ് ഉഴണം എന്നാലേ വിത്തിന്റെ വിളവറിയ്യൂ യെന്നോമറ്റോ ഒരു ചോല്ലില്ലെ ,കവിത വായിച്ചപ്പോള്‍ അതാണെനിക്കോര്മ്മവന്നത് .
ഓരോരുത്തര്‍ക്കും ചേര്‍ന്ന രീതിയില്‍ വിദ്യാഭ്യാസത്തെ പരിഷകരിക്കണം,പലവീട്ടില്‍ നിന്നും വരുന്നവര്‍ക്ക് വിത്യസ്തമായ അഭിരുചികളായിരിക്കുമല്ലോ....
കവിത നന്നായിരിക്കുന്നു ആശംസകള്‍
കവിത നന്നായിരിക്കുന്നു.ആശംസകള്‍.
നന്നായി മാഷേ.....
ഇത് ശരിയാ കേട്ടോ സാറെ! നല്ല കവിത !
"ഇപ്പോഴും ഞങ്ങള്‍
അങ്ങനെയൊക്കെയാണ്
മിണ്ടില്ല
ചിരിക്കില്ല
ഇടതോ വലതോ തിരിയില്ല
വെറുതേ
തുറിച്ചുനോക്കി നടക്കും................"
ഇത്തരം കുട്ടികളെ സൃഷ്ടിക്കാനുള്ള അവകാശത്തിനായി ഒരു വിഭാഗം അധ്യാപകര്‍ ഇപ്പോഴും സമരത്തിലാണ് സാറേ...
വെറുതെ തുറിച്ചു നോക്കി നടക്കാത്ത ഒരു തലമുറയെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയട്ടെ . വിദ്യ അഭ്യാസമല്ലാതെ ആനന്ദമാക്കാം. പഠിക്കുന്ന കാലത്ത് ക്ലാസ്സിനു മുന്നില്‍ നിന്ന് വായിക്കാന്‍ പറഞ്ഞാല്‍ പോലും മുട്ട് വിറക്കുമായിരുന്നു നമ്മളില്‍ പലര്‍ക്കും. ഇപ്പോള്‍ കുട്ടികള്‍ക്ക് അതൊരു പ്രശ്നമേയല്ലല്ലോ . അപാകതകളൊക്കെ ഉണ്ടെങ്കിലും സംസാരിപ്പിച്ചു പഠിപ്പിക്കുന്ന ഇന്നത്തെ വിദ്യ തന്നെയാണ് എനിക്കുമിഷ്ടം.
തന്റെ കാര്യം മാത്രം നോക്കി മറ്റൊന്നിലും ശ്രദ്ധിക്കാതെ,പ്രതികരിക്കാതെ കഴിയുന്ന വര്‍ത്തമാനകാലത്തെ ഒരു സമൂഹത്തെ, ചുരുങ്ങിയ വാക്കുകളിലൂടെ ആവിഷ്ക്കരിച്ച ഈ കവിത വളരെ നന്നായി.അഭിനന്ദനങ്ങള്‍
what an idea!!! congraaaaaaaaaaats!!
കവിതയുള്ള കവിത കണ്ടത്തില്‍ സന്തോഷം ....
കവിതയുള്ള കവിത കണ്ടത്തില്‍ സന്തോഷം ....
കവിത ന ന്നാ യി ഒപ്പം പേ രും
കവിത നന്നായ് ഒപ്പം പേരും
Post a Comment