എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 15, 2011

അങ്ങേവീട്ടിലേക്ക് - ഒരു ആസ്വാദനം


ശക്തിയുടെ കവി എന്നറിയപ്പെടുന്ന കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ രചിച്ച കവിതയാണ് "അങ്ങേവീട്ടിലേക്ക്”. കവി വളരെ വ്യത്യസ്തമായ രീതിയിലാണ് കവിത രചിച്ചിരിക്കുന്നത്. വാര്‍ദ്ധക്യത്തെ അവഗണിക്കുന്ന പുതിയ രീതിയെക്കുറിച്ചാണ് ഈ കവിതയില്‍ പ്രതിപാദിക്കുന്നത്. കവിതയുടെ പശ്ചാത്തലം ഇങ്ങനെ. വിവാഹശേഷം മകളുടെ വിവരങ്ങളറിയാന്‍ നിര്‍ബന്ധം പിടിക്കുന്ന അമ്മയുടെ മുന്നില്‍ വൃദ്ധനായ പിതാവിന് മരുമകന്റെ വീട്ടിലേക്ക് പോകില്ല എന്ന വാക്ക് തെറ്റിക്കേണ്ടി വരുന്നു.
കവിത തുടങ്ങുന്നത് മരുമകന്റെ വീടിനെക്കുറിച്ചുള്ള വര്‍ണനയോടെയാണ്. “പൂമുഖം വിദ്യുദ്ദീപ ശോഭയാലോളംവെട്ടുമാമണിഹര്‍മ്യത്തിന്റെ മുറ്റത്തു നിന്നു വൃദ്ധന്‍.” ഈ വരികള്‍ മരുമകന്റെ സമ്പന്നതയുടെ പ്രതീകമാകുന്നു. വൃദ്ധന്‍ അവിടെ മരുമകന്റെ സുഹൃത്തുക്കളെ കാണുന്നു. വൃദ്ധനെ കാണുമ്പോള്‍ മരുമകന്റെ ഭാവം കവി വിവരിച്ചതിങ്ങനെ “തന്നെക്കണ്ടവാറക്കണ്‍കളില്‍ പ്രദ്യോതിച്ചത് ഹാര്‍ദ്ദസ്വാഗതത്തെളിവല്ല, നീരസക്കറയുമല്ലൊട്ടു സംഭ്രമം മാത്രം.” പരിഷ്കാരമില്ലാത്ത വേഷം ധരിച്ച് തന്റെ മുറ്റത്ത് നില്‍ക്കുന്ന ഈ വൃദ്ധനെപ്പറ്റി ഞാന്‍ എന്തു പറയും എന്നതാണ് ഈ സംഭ്രമത്തിന് കാരണം.
അച്ഛനെ കണ്ട മകള്‍ ഭര്‍ത്താവിന്റെ മുഖത്തുനോക്കി നിസ്സഹായയായി നിന്നു. ഇവിടെ മകളുടെ മാനസികവിഷമം കാണിക്കാന്‍ കവിയുടെ പ്രയോഗം നോക്കൂ. “കാര്‍നിഴല്‍ നീന്തീടുന്ന കണ്‍കളാലവള്‍ പിന്നെക്കാല്‍നടക്കാരന്‍ നില്‍ക്കും പൂഴിയില്‍ പൂത്തൂകിനാള്‍.” വിവാഹശേഷം തന്നെക്കാണാനെത്തുന്ന പിതാവിനെ പൂവിട്ട് സ്വീകരിക്കേണ്ടതാണ്. അതിനവള്‍ക്ക് കഴിയുന്നില്ല. തന്റെ ദീനമായ നോട്ടം മാത്രമേ പിതാവിന് മുന്നില്‍ വിതറാന്‍ അവള്‍ക്ക് കഴിയുന്നുള്ളൂ. അതുപോലും പൂഴിയില്‍ വീണ പൂവുപോലെ നിഷ് പ്രയോജനമാവുന്നു. മകളുടെ മുഖത്തെ ഭാവമാറ്റത്തെ കാര്‍മേഘങ്ങളോടുപമിക്കുകയാണ് കവി. കാര്‍മേഘം നിറഞ്ഞ ആകാശം കറുത്തിരുണ്ടതും മൂകവും ആയിരിക്കും. എപ്പോള്‍ വേണമെങ്കിലും ഒരു പെരുമഴ ആരംഭിക്കാം. മകളുടെ ആ അവസ്ഥയ്ക്ക് യോജിക്കുന്ന ഉപമ തന്നെ കവി നല്‍കിയിരിക്കുന്നു. വൃദ്ധനായ പിതാവിനെ സ്വീകരിക്കാതെ മുറ്റത്തുനിര്‍ത്തിയിരിക്കുന്ന താന്‍ നിസ്സഹായയുമാണ്. അവള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിക്കരയാം.
പിന്നീടുള്ള വരികള്‍ വൃദ്ധന്റെ അവസ്ഥകാണിക്കുന്നു. നാഴികകള്‍ താണ്ടിവരുന്ന വൃദ്ധന് കലശലായ കാലുവേദനയുണ്ട്, എന്നിട്ടും പോകണോ നില്‍ക്കണോ എന്നകാര്യത്തില്‍ അദ്ദേഹം കുഴങ്ങിയിരിക്കുന്നു. ഇയളാരാണ് എന്ന ചോദ്യത്തിന് മരുമകന്റെ ഉത്തരമിതാണ്. “ഇയാളെ നീ അപ്പുറത്തെങ്ങാന്‍ കൂട്ടി വല്ലതും കൊടുത്തേക്കൂ.” വളരെ കഠിനമാണ് ഈ വാക്കുകള്‍. വൃദ്ധനും ദരിദ്രനുമായ അദ്ദേഹം മുറ്റത്ത് എന്തുചെയ്യണമെന്നറിയാതെ ദയനീയഭാവത്തോടെ നില്‍ക്കുകയാണ്. ആ മുഖത്തുനോക്കിയാണ് മരുമകന്‍ ഈ വാക്കുകള്‍ പറയുന്നത്. അവന്റെ സമ്പത്തിന്റെയും ശേഷിയുടെയും മുമ്പില്‍ വാര്‍ദ്ധക്യം തോറ്റുപോകുന്നത് ഇവിടെ വ്യക്തമാണ്. ഏത് കഠിനഹൃദയവും ഒന്നലിഞ്ഞുപോകുന്ന സന്ദര്‍ഭമാമിത്. ഈ അവസരത്തില്‍ വളരെ പണിപ്പെട്ടുണ്ടാക്കിയ പുഞ്ചിരിയോടെ വൃദ്ധന്‍ പറയുന്നു, “വഴിതെറ്റുന്നു വയസ്സാവുമ്പോള്‍ അങ്ങേവീട്ടില്‍ക്കയറേണ്ടതാണ് .” താന്‍ കാരണം മകളുടെ ജീവിതത്തിന് ഒന്നും വരാന്‍ പാടില്ല എന്നോര്‍ത്ത് പിതൃഹൃദയം സ്വയം ഒഴിഞ്ഞുമാറുകയാണ്.
'വഴിതെറ്റുന്നു' എന്ന വാക്കിനെ കവിതയുടെ മുഴുവന്‍ അര്‍ത്ഥവും വച്ച് വിശകലനം ചെയ്താല്‍ പുതുതലമുറയ്ക്ക് വഴിതെറ്റുന്നു എന്നാവാം. ഈ കവിത തികച്ചും നാടകീയമായ ഒരാവിഷ്കാരമാണ്. തന്നെ കാത്തിരിക്കുന്ന വാര്‍ദ്ധക്യത്തെക്കുറിച്ച് ഓര്‍ക്കാതെയാണ് പുതുതലമുറയുടെ ഈ പെരുമാറ്റം. വൃദ്ധജനങ്ങളെ പാടെ വിസ്മരിക്കുന്ന പുതുതലമുറയ്ക്കെതിരെയാണ് ഇടശ്ശേരിയുടെ ഈ കവിത വിരല്‍ ചൂണ്ടുന്നത്. ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ട വാര്‍ദ്ധക്യത്തെ അപമാനിക്കുന്ന ശീലം മാറ്റണം. ഒരു വൃദ്ധനും ഇനി വഴിതെറ്റാന്‍ പാടില്ല, പുതുതലമുറയ്ക്കും.
അന്വയ്. എസ്. ആനന്ദ്
9
മണിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്ക്കൂള്‍
പാലയാട്നട പോസ്റ്റ്
വടകര
കോഴിക്കോട്
വടകര വിദ്യാഭ്യാസ ജില്ല
കോഴിക്കോട് ജില്ല
 

24 comments:

nvmsathian said...

പഠനം നന്നായി. കവിത ന്നായി പഠിച്ചു .കഴിവുകള്‍ നന്നായി ഉപയോഗപ്പെടുത്തുക

shamla said...

അന്വയ്‌. ആസ്വാദനം നന്നായിട്ടുണ്ട്. ഇനിയുമെഴുതണം.

കല്യാണിക്കുട്ടി said...

congraats...............

Azeez . said...

കുട്ടാ, ആസ്വാദനം നന്നായി. ഇനിയും കൂടുതല്‍ എഴുതുക.മകളെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും കവിതയിലെ വൃദ്ധന്‍ അനുഭവിച്ച വേദന നന്നായി മനസ്സിലാകുന്നുണ്ട്. പുത്തന്‍തലമുറയിലെ പുതുപണക്കാരുടേയും പൊങ്ങച്ചക്കാരുടേയും പ്രശ്നമാകും കവി അവതരിപ്പിച്ചിരിക്കുന്നത്.പണവും പദവിയും ശേലുമില്ലാത്ത എല്ലാ അച്ഛന്മാരും ഈ വേദന അനുഭവിച്ചുകാണും.

ShahnaNizar said...

മോനെ, നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് വായിക്കുക. എഴുതുക

ESTHER said...

very good.congratulation. u r a very good student.ur teacher is also very lucky.

jollymash said...

മോനെ , പഠനം നന്നായി.. നല്ല ഭാഷയില്‍ നല്ല തെളിമയോടെ എഴുതാന്‍ പറ്റിയിട്ടുണ്ട്.. ഇനിയും എഴുതുക. ഞാന്‍ ക്ലാസ്സില്‍ ഇതു വായിച്ചു ..

srlisasabs said...

മോനേ, നന്നായിരിക്കുന്നടാ...

Jeevan George Varghese said...

eda nannayirikkunnu njanum ninneppole oru 9 class student anu

Anamika said...

ആസ്വാദനം വളരെ നന്നായിട്ടുണ്ട്. ഞാനും 9 ക്ലാസ്സ്‌ student ആണ്.
ബെസ്റ്റ് ഓഫ് ലക്ക് അന്വയ്.......

sanoopkannara said...

suhruthe valare nannayirikkunnu................!

sanoopkannara said...

suhruthe valare nannayirikkunnu....thankalkkente anumodhanam...!!!

sanoopkannara said...

suhruthe valare nannayirikkunnu....thankalkkente anumodhanam...!!!

anuaysanand said...

എന്റെ ആസ്വാദനക്കുറിപ്പിന് നല്ല വാക്കുകള്‍ കൊണ്ട് അനുഗ്രഹിച്ച എല്ലാവര്‍ക്കം നന്ദി.
http://anuaysanand.blogspot.com

pratapvk said...

കണ്ണാ,
വളരെ വൈകിയാണ് ഇത് എന്റെ മുന്നിലെത്തിയത്.
വളരെ നന്നായിരിക്കുന്നു
കൂടുതല് വായിക്കുക...
ഇനിയുമിനിയും എഴുതുക.
അഭിനന്ദനങ്ങള്....

Unknown said...

Pora

Anonymous said...

Super ��

Anonymous said...

Anay nan degree studentann annikk ith valaraa uppakarapettu thank u anay

Anonymous said...

Kariyam para mone eth chatgpt alle,🙄🙄

Anonymous said...

Njngalkk anandhan inteligence undenn parayan paranju

Anonymous said...

Ee anandhu ara kutta🥰🥰

Ladu Singh said...

Comment nokaand poyi padikeda punde

Anandhan inteligence said...

Ai

Anonymous said...

Laddu njn podikkuveii💀