ആദ്യം പ്രാന്തു വന്നത്
മുറ്റത്തെ തുളസിത്തറ പൊളിച്ച്
അച്ഛന് അല്സേഷ്യന്
കൂടുപണിതപ്പോഴായിരുന്നു ആദ്യം
കാക്കപ്പൂ പടര്‍ന്ന വേലി പൊളിച്ച്
ഹൃദയത്തിനുമുയരത്തില്
മതില്‍കെട്ടി
അതില്‍ ചില്ലു പതിച്ചപ്പോള്‍ പിന്നെ
പിന്നീട് മുത്തച്ഛനും പ്രാന്തു വന്നു
കാവുപൊളിച്ച് കാടുതെളിച്ച്
അച്ഛന്
റബ്ബര്‍ നട്ടപ്പോഴായിരുന്നു ആദ്യം
നൂറുപറ കൊയ്തിരുന്ന പാടത്ത്
ഫ്ലാറ്റുകൃഷി തുടങ്ങിയപ്പോള്‍ പിന്നെ
തന്തയ്ക്കും തള്ളയ്ക്കും
പ്രാന്താണെന്നച്ഛന്
കാറില്‍വന്ന സുഹൃത്തുക്കളോട്
പറഞ്ഞു ചിരിച്ചു
ഒടുവില്‍
മുത്തശ്ശി പിറുപിറുത്തു ചത്തു
മുത്തച്ഛന് മുറുമുറുത്തും
നാട്ടില്‍ പിന്നീട്
പലര്‍ക്കും പ്രാന്തു വന്നു
യന്ത്രമനുഷ്യന് കുന്നുപിഴുതപ്പോഴും
കുടിവെള്ളം വറ്റിച്ച്
പുഴയെ കുപ്പിയിലടച്ച്
ചിതാഭസ്മം ലോറികള്‍ കടത്തിയപ്പോഴും
മഴയും വെയിലും മേല്ക്കൂരയായപ്പോഴും
കീടനാശിനികള്‍
ജീവനാശിനികളായപ്പോഴും
അവര്‍ അട്ടഹസിച്ചു
കല്ലെറിഞ്ഞു
നിങ്ങളവരെ പല്ലിളിച്ചു
നിയമം കൊണ്ട്
കൊഞ്ഞനം കുത്തി
മേധ നശിച്ചവരെന്നു വിളിച്ചു
ഒടുവില്‍ അവര്‍
അട്ടഹസിച്ച് ഊമകളായി
* * *
പ്ലേഗും വസൂരിയും
ഇല്ലാതായപോലെ
ഇന്ന്
പ്രാന്തും ഇല്ലാതായി
16 comments:
pranthanmar ethra bhedam!Avishkaram nannayi
നല്ല കവിതകള്‍.
വായിച്ചെടുക്കുവാന്‍ പ്രയാസം. വലിപ്പം നിറം ഇവ മാറണം...
പുതുവത്സരാശസകള്‍ ..........
പ്രാന്തന്മാരെയാണ് പുതിയ കാലത്തിന് ആവശ്യം.
'മേധ നശിച്ചവര്‍' മേധാപട്കറെപ്പോലുള്ള പരിസ്ഥിതി പ്രവര്‍ത്തരെ ഓര്‍മപ്പെടുത്തി.അവസാന വരി ഒരു പരസ്യവാചകമാണെന്നു തോന്നുന്നു.എല്ലാ വിമര്‍ശനവും ഈ വരിയിലുണ്ട്.കൊള്ളാം.
marunna samooha mukha chithram,angane oru nal lokam muzhuvanum pranthanmar nirayatte...............
മനസ്സാക്ഷി യെ ഉണര്‍ത്തിയ കവിത
puthiya samoohathinte vyakthamaya oru mukhachithram. koottathil oru pranthanayi marathirikkuka...
അജീഷു മാഷേ അടിപൊളി ... ''നാടിന്റെ പുരോഗമനം" ഇത്ര നന്നായി
വരികളില്‍ കുറിക്കാന്‍ കഴിഞാതിനു നന്ദി. വാക്കുകളുടെ മൂര്‍ച്ചയും
ചിന്തയുടെ ആഴവും ഇനിയും വര്‍ദ്ധിക്കട്ടെ .....
enthunnu itano kavitha -jalajakshi teacher
good sir
അടിപൊളി മാഷേ....ജിജിമോള്‍ കുന്നംകുളം
അജീ...കവിത വളരെ നന്നായി.ശേഷംവഴിയെ.ഉണ്ണിയേട്ടന്-പെരുമണ്ണ
asayasabushtam
thalathmakatha kurv
any way prograssiv
Ajesh mashee
oru nalla kavyanubavam
ajeesh kavitha oru pranthanu ezhuthakaran pranthanum.ellam nokkikanam .koolikku vendi mathram pirupirukkana pranthineyum nee kanunnille? nanmakal
ആവിഷ്കാരത്ത്ല് പുതുമ യുള്ള നല്ല കവത .ആശംസകള്‍
rajankaruvarakundu.hsa.ghss.karuvarakundu.
Eshtamayi.orupadu
Post a Comment