അദ്ധ്വാനശേഷിവികാസത്തിന്റെ അഭാവം എന്ന പ്രശ്നമേഖലയിലൂന്നിയുള്ള യൂണിറ്റാണല്ലോ സൃഷ്ടിശക്തികള്‍ നമ്മള്‍. ഒരുകാലത്ത് തൊഴിലും തൊഴിലാളികളും സമൂഹത്തിന്റെ മുഖ്യപ്രശ്നമായിരുന്നു. എന്നാല്‍ ഇന്ന് അത്തരം തൊഴിലാളികളും തൊഴില്‍ മേഖലകളും കേരളീയ സമൂഹത്തില്‍ നിന്നും മാഞ്ഞുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നടന്ന ഐതിഹാസിക സമരങ്ങള്‍ പലതും അപ്രസക്തമാകത്തക്കരീതിയില്‍ ഇന്നെത്തെ തൊഴില്‍ സംസ്കാരം മാറിക്കൊണ്ടിരിക്കുന്നു. മുന്‍ഗാമികള്‍ അനുഭവിച്ച യാതനകള്‍, അതിലൂടെ അവര്‍നേടിയെടുത്ത അവകാശങ്ങള്‍ ഇവയെല്ലാം ഇന്ന് ഓര്‍മ്മിക്കപ്പെടുന്നുണ്ടോ? എല്ലാ തൊഴില്‍ മേഖലകളിലും പ്രോഫഷണലിസം കടന്നുവന്നിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ തൊഴിലിനെക്കുറിച്ചുള്ള ശരിയായ അവബോധം ഭാവിതലമുറയില്‍ ഉണര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിന് ഈ യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഉതകുമെന്നു കരുതുന്നു.
2 comments:
അങ്ങനെ ഒന്‍പതാം ക്ലാസ്സില്‍ ഇനി പരീക്ഷയ്ക്ക് തയ്യാറെടുക്കാം.സമഗ്രാസൂത്രണങ്ങള്‍ എല്ലാം പൂര്‍ത്തിയായല്ലോ
പാഠപുസ്തകത്തിലെയും കൈപ്പുസ്തകത്തിലെയും പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിച്ചതു നന്നായി.
Post a Comment