എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 3, 2010

മാതൃകാചോദ്യങ്ങള്‍ പത്താംതരം മൂന്നാം യൂണിറ്റ്


ആധുനിക കവിത്രയത്തിനുശേഷം ശ്രദ്ധേയരായിത്തീര്‍ന്ന ജി., ഇടശ്ശേരി, വൈലോപ്പിള്ളി എന്നീ മൂന്നുകവികളുടെ പാഠങ്ങളാണ് ഈ യൂണിറ്റില്‍ ഉള്ളത്. പഥികന്റെ പാട്ട്, വിഷുക്കണി എന്നീ കവിതകളും തുടികൊട്ടും ചിലമ്പൊലിയും എന്ന ലേഖനവും. എഴുത്തിനു (രചനയ്ക്കു) പിന്നിലെ രഹസ്യങ്ങള്‍ തുറന്നുകാട്ടുന്ന ഇത്തരം ലേഖനങ്ങള്‍ അപൂര്‍വ്വമാണ്. എന്നുതന്നെയല്ല എല്ലാ മലയാളികളുടേയും ഹൃദയത്തില്‍ മാതൃവാത്സല്യം അമൃതവര്‍ഷം ചൊരിയുന്ന പൂതപ്പാട്ടിന്റെ പിന്നിലെ കഥയാണ് ഇത് എന്നതും പരിഗണിക്കപ്പെടേണ്ടതാണ്. കേരളപ്രകൃതിയുടെ മോഹനദൃശ്യങ്ങളിലുടെ പ്രകൃതിയും മനുഷ്യനും എങ്ങനെ ഇടപഴകണമെന്ന് ചൂണ്ടിക്കാട്ടുന്ന വിഷുക്കണി എല്ലാ മലയാളികള്‍ക്കും കവിയൊരുക്കുന്ന വിഷുക്കണി തന്നെയാണ്. ജിയുടെ പഥികന്റെ പാട്ടിന് എഴുതിയ പശ്ചാത്തലത്തേക്കാള്‍ പ്രസക്തിയാണ് ഇന്നുള്ളത്. ഈ മൂന്നു പാഠങ്ങളേയും അടിസ്ഥാനമാക്കി വിവിധ പൊതുപരീക്ഷകള്‍ക്ക് വന്നിട്ടുള്ള ചോദ്യങ്ങളാണ് ഇവിടെ ക്രോഡീകരിച്ചിട്ടുള്ളത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കുകതന്നെ വേണം. ക്ലാസ്സില്‍ ഇവ ചര്‍ച്ച ചെയ്യുമ്പോള്‍ ഏതെല്ലാം സൂചകങ്ങള്‍ വച്ചാണ് ഉത്തരങ്ങള്‍ മൂല്യനിര്‍ണ്ണയം ചെയ്യപ്പെടുക എന്ന ധാരണ അവര്‍ക്കു നല്‍കാന്‍ പ്രിയ അദ്ധ്യാപക സുഹൃത്തുക്കള്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

6 comments:

ARCHA TVM said...

ഏതാനു നാളുകളായി ബ്ലോഗുനോക്കാന്‍ കഴിഞ്ഞില്ല. ഈ ഇടയ്ക്കുവന്ന എല്ലാ പോസ്റ്റുകളും വളരെ നന്നായിരുന്നു. റജിസാറിന്റെ പ്ലേറ്റുകള്‍ ഹൃദയസ്പര്‍ശിയാണ്. യുട്യൂബ് ഡൗണ്‍ലോഡ് ഹെല്‍പ്പ് ‍എനിക്ക് പ്രയോജനപ്പെട്ടുു. ഇന്നത്തെ മാതൃകാചോദ്യാവലി ഏറെ പ്രയോജനകരമാണ്. ഇത്രയും ചോദ്യങ്ങള്‍ കിട്ടിയതുകൊണ്ട് റിവിഷന്‍ നന്നായി നടത്താന്‍ കഴിയും. മുന്പ് പോസ്റ്റുചെയ്തതുപോലെ സ്ലൈഡു രൂപത്തില്‍ കിട്ടിയാല്‍ ഉപകാരമാണ്. സഹായം പ്രതീക്ഷിക്കുന്നു.

arun chettikulangara said...

നാലാം യൂണിറ്റിന്റെയും താമസിയാതെ പോസ്റ്റുചെയ്യണം. പാത്തുമ്മായുടെ ആടിന്റെ കാര്യം മറക്കരുത്. വ്യാകരണസംബന്ധമായി വന്നിട്ടുള്ള ചോദ്യങ്ങള്‍ ക്രോഡീകരിച്ചുുുുുുകിട്ടിയാല്‍ കൊള്ളാം

Unknown said...

വളരെ നല്ല സംരംഭം.തുടര്‍ന്നും ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു.

binoj mr said...

മാതൃകകള്‍ നന്നായിരിക്കുന്നു.അധ്യാപകര്‍ പുതുതായി തയ്യാറാക്കുന്ന ചോദ്യങ്ങള്‍ അയച്ചു തന്നാല്‍ അവ പ്രസിദ്ധീകരിക്കുമല്ലോ?

rajeev said...

തീര്‍ച്ചയായും പ്രസിദ്ധീകരിക്കും. ഇത്തരത്തില്‍ ധാരാളം അധ്യാപകര്‍ ഞങ്ങള്‍ക്ക് അവരുടെ രചനകള്‍ അയച്ചു തരുന്നു, അവയാണ് പല ദിവസങ്ങളിലായി ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഇത്തരം സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

sunil nandanam said...

blog valare nannayittundu.10 le kathakali kodukkumallo