മഴക്കാലം
ഇതു മഴക്കാലം
ഓര്‍മ്മകള്‍ ഒന്നൊന്നായ് കെട്ടഴിക്കുമൊരു മഴക്കാലം
ഓര്‍ത്തുവയ്ക്കാന്‍ ഒത്തിരിയുള്ളൊരു മഴക്കാലം.
ഓര്‍മ്മകള്‍ ഓടിയെത്തും മുറ്റത്തിന് പടിവാതില്ക്കല്
ഓര്മ്മച്ചെപ്പിന് കെട്ടഴിച്ചീടട്ടെയാര്ദ്രമാമെന് മഴക്കാലത്തിന്
ഇതു മഴക്കാലം
അമ്മതന്‍ ഒക്കത്തിരുന്നു മഴത്തുള്ളിയമ്മിച്ചവച്ചൊരുകാലം മഴക്കാലം
മുറ്റത്തല്പമായ് വീണ മഴത്തുള്ളിയെണ്ണിക്കളിച്ചോരുകാലം മഴക്കാലം
മാനത്തു വിരിഞ്ഞ മഴവില്ലുകണ്ടത്ഭുതം കൂറിയൊരു മഴക്കാലം
കാലത്തിന് കുത്തൊഴുക്കില്‍ നഷ്ടമായോരുകാലം മഴക്കാലം
ഇതു മഴക്കാലം
പുതുനാമ്പുകള്‍ തനിരണിയുമൊരു കാലം മഴക്കാലം
പുത്തനുടുപ്പിട്ടു വിദ്യാലയത്തിലെത്തും കാലം മഴക്കാലം
പുസ്തകത്തിന് ഗന്ധം ശ്വസിക്കും കാലം മഴക്കാലം
പൂമ്പാറ്റകളും പൂമരങ്ങളും നിറഞ്ഞൊരുകാലം മഴക്കാലം
ഇതു മഴക്കാലം
വിദ്യാലയത്തിന് നടുമുറ്റത്തോടിയുല്ലസിച്ചോരു കാലം മഴക്കാലം
കളിത്തോഴരോടൊത്താര്ത്തുല്ലസിച്ചൊരു കാലം മഴക്കാലം
കളിവാക്കുകള്‍ പറഞ്ഞു കാലപിലകൂടിയൊരു കാലം മഴക്കാലം
കളിയും കാര്യവും കാര്യമാക്കാതിരുന്നൊരു കാലം മഴക്കാലം
ഇതു മഴക്കാലം
കാലത്തിന് കല്ച്ചക്രങ്ങള് തിരിയവെ പൊയ്പ്പോയൊരു കാലം മഴക്കാലം
വരുമോ ഇനിയുമൊരു ജീവിതഗന്ധിയൊമെന് മഴക്കാലം
വന്നീടുക കനിവായ് നീ പെയ്തീടുക ആര്‍ദ്രതയാല്‍ നിന്നുള്‍ത്തടം
കുളിര്‍ക്കട്ടെ നിന് ശേഷിപ്പുകളിവടം നിറയട്ടെ നിന്നന്തരംഗവും
ഇതു മഴക്കാലം
പ്രപഞ്ചത്തിന്നതിരുകള് തേടാന്‍ ചിറകുമിനുക്കുമ്പോള്
നുകരട്ടെ ഞാനുമീ കാലം മഴക്കാലം
വിശ്വമേ വാഴ്ക വിശാവസ സത്യങ്ങളും
കാലമേ ചരിക്കുക ചരാചരങ്ങളും.
8 comments:
കവിതയില്‍ ഒരു കാല്പനികത നിറഞ്ഞു നില്ക്കുന്നു.നന്നായിരിക്കുന്നു കവിത.
മഴക്കാലം വല്ലാത്തൊരു ഓര്‍മയാണ് നമുക്ക് നല്‍കുന്നത്. എല്ലാ മഴക്കാലവും സുഖവും ദുഖവും നമുക്ക് ഒരുപോലെ തരുന്നു.
സാറിന്റെ കവിത ഒരു കുട്ടിത്തം കലര്‍ന്നതല്ലേ എന്നൊരു സംശയം.അവസാനത്തെ വരികളില്‍ കാണുന്ന ഗൌരവം കവിതയില്‍ ഉടനീളം കണ്ടിരുന്നെങ്കില്‍ അല്പം കൂടി ഭംഗി കൂടിയേനെ. കവിത മോശമാണെന്നല്ല, മറിച്ച് കവിതയില്‍ ഭാവം അല്പം കൂടിവേണ്ടിയിരുന്നു.
മാഷേ, കവിതയില്‍ തുടക്കക്കാരനാണെന്ന് തോന്നുന്നല്ലോ? അഭിപ്രായങ്ങളെ ഭയന്ന് കവിത എഴുത്ത് നിര്‍ത്തരുതേ.... ഇത്തരത്തില്‍ വരികള്‍ എഴുതാന്‍ ഏവര്‍ക്കും സാധിക്കും എന്ന് വീരവാദം ആരെങ്കിലും പറഞ്ഞാല്‍ അവരെ മാത്രം സൂക്ഷിക്കുക. അത് ചിലരുടെ സ്വഭാവത്തിന്റെ പ്രത്യേകത മാത്രമാണ്. ഇനിയും ഓസ്റ്റിന്‍ മാഷിന്റെ കവിതകള്പ്രതീക്ഷിക്കുന്നു.
ബ്ലോഗില്‍ അഭിപ്രായം പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ വേണ്ട രീതിയില്‍ കാണാന്‍ നാം പഠിക്കണം. ഒരാളുടെ എഴുത്ത് നിര്‍ത്താന്‍ വേണ്ടി ആരും അഭിപ്രായം എഴുതുമെന്നു എനിക്ക് തോനുന്നില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിച്ചു നാം മുന്നോട്ടു പോകണം.എങ്കില്‍ മാത്രമേ വിജയം കൈവരൂ. കവിത ആര്‍ക്കും എഴുതാവുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. കവിത ഒരിക്കലെങ്കിലും എഴുതാന്‍ ശ്രമിച്ചവര്ക്കെ അതിന്റെ ബുദ്ധിമുട്ടും മനസിലാവൂ. ഞാന്‍ അക്കൂട്ടത്തില്‍ പെടുന്ന ഒരാള്‍ ആയതിനാല്‍ ഒരു കവിയുടെ ഹൃദയത്തെ ഞാന്‍ ആദരിക്കുന്നു. ഇനിയും കവിത എഴുതാന്‍ ആ തൂലികയ്ക്ക്കഴിയട്ടെ.
കവിത വീണ്ടും വീണ്ടും എഴുതി നന്നാക്കുക. കവിത എഴുത്തില്‍ ഒരു നല്ല മുന്നാക്കം ഉണ്ടാവട്ടെ.
മഴ!!! മഴ!!!
സുഖമുള്ളൊരോര്മ്മ
Ostin Sir,Kavitha nannayittundu.Veendum ezhuthanam.....
Post a Comment