എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 17, 2010

കവിത - പെണ്ണ് ! ഞാന്‍ കണ്ട പെണ്ണ് !


പെണ്ണ് !
ഞാന്‍ കണ്ട പെണ്ണ് !
പെണ്ണ്, പ്രണയത്തിന് താക്കോല്‍,
പ്രണയത്തിന് വിലപേശുന്നവന് താക്കീത്.
പ്രതീക്ഷയ്ക്ക് കണ്ണട
പ്രത്യാശയ്ക്ക് കണ്ണാടി
പുറംപൂച്ചിന് കൈയ്യൊപ്പ്
കരുണയുടെ കുരുത്തോല
കരുത്തിന്റെ കരിമ്പുലിക്കൂട്ടം
അലിവിന്റെ മുന്തിരിത്തോട്ടം
പീഡനത്തിന്റെ നെരിപ്പോട്
കാമിതരുടെ വിഴുപ്പുകെട്ട്
സംവരണത്തിന് വലക്കണ്ണി
പറുദീസയുടെ പുറംതൂപ്പുകാരി
പണയത്തിനു കരുത്തേകുമുരുപ്പടി
വഴിവാണിഭത്തിന്റെ പച്ചച്ചിരി
പരിഭവത്തിന്റെ ചാവേര്‍ക്കൂട്ടം
താലിച്ചരടിലെ സയനൈഡുകൂട്
നിറവിന്റെ നെയ് വിളക്ക്
കെടാവിളക്കിന്‍ ചൈതന്യധാര
പിറവിയുടെ അടയാളരേഖ
പെണ്ണ് , ഞാന്‍ കണ്ട പെണ്ണ്
പെണ്ണ് , ഞാന്‍ കണ്ട പെണ്ണ്.






അനന്തകൃഷ്ണത്തമ്പുരാന്‍
ഗവ. റ്റി.റ്റി. ഐ. , ഏറ്റുമാനൂര്‍

6 comments:

Pius Kurian said...

Pennu...,Ponnambran... 2 Kavithakalum valare nannayittundu. Innalayudaum inninteum chila theeshna yaatharthyangale pollunna vaakkukalil aavishkarikkaan 2 kavithayilum kazhinjittundu

Anonymous said...

kavitha nannai. purusha nottathile pennu enganeyum akanamallo. kavyabhashayil chila anweshanagal akam. asamsakalode
Santhosh George
17/9/2010

archa tvm said...

പെണ്ണ് എന്നും പെണ്ണുതന്നെ എന്നാണോ കവി ഉദ്ദേശിച്ചത്?
ഞങ്ങളും ആണുങ്ങളെ കാണുന്നുണ്ട്. അതൊന്നു തുറന്നുപറഞ്ഞാല്‍ ....

Anonymous said...

ഈ കണ്ണീരും കനിവും സഹതാപവുമില്ലാതെ പെണ്ണില്ലേ?
ഹാ! കഷ്ടം!!

Kalavallabhan said...

മഞ്ഞലോഹത്തിൻ പരസ്യം
ശബ്ദത്തില്കിലുക്കാമ്പെട്ടി
തളവളകൾചിരിക്കുന്നിടം
കണ്ണുനീരിന്നരുവി

Anonymous said...

ur are 100 correct.ladies are always ladies only,the world will not change.peoples thinking also