തുടക്കം ചോരയുടെ നനവില്‍.
പൊക്കിള്‍ക്കൊടി പിഴുതെറിഞ്ഞപ്പോള്‍
ബന്ധങ്ങളൊടുങ്ങി.
മുലപ്പാല്‍ വിഷമെന്നു കരുതി,
മാതൃഭൂമിയുടെ മാറില്‍ കുരുതി തുടങ്ങി.
ചോരയുടെ നിറവും നനവും,
ആകാശം മുട്ടെ വളര്‍ന്നു.
ആകാശം പൊഴിച്ചത് ചുവപ്പുമഴ!
ഭൂമി കൊതിച്ചത് തെളിമഴ!
കണ്ണീര് ഇടവപ്പാതിയായി.
ജീവിതം കുതിര്‍ന്നു പോയി.
ചന്ദ്രനിലെ നനവ്,
നിലാവായി പൊഴിഞ്ഞ രാത്രിയില്‍,
മരണം വന്നു.
ഒടുക്കം മണ്ണിന്റെ നനവില്‍ ഉറക്കം.
11 comments:
കവിത നന്നായിരിക്കുന്നു.
കവിതാ രചനയില്‍ നല്ലൊരു ഭാവി കുറ്റിയില്‍ കാണുന്നു. ഇനിയും ഇതുപോലെ ധാരാളം രചനകള്‍ നടത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ഇനിയും ധാരാളം കവിതകള്‍ രചിക്കാന്‍ ശ്രീവേണിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
ഇന്നത്തെ ലോകത്ത് മനുഷ്യര്‍ പലപ്പോഴും മറന്നു പോകുന്നു ഒരിക്കല്‍ മണ്ണിലേക്ക് തന്നെ തിരിച്ചു പോകേണ്ടവരാണ് അവരെന്ന്.ആ തിരിച്ചറിവ് എന്നാണോ ഇനി അവനുണ്ടാവുക.
കവിതയുടെ ആശയവും അതിന്റെ രചനയും ഗംഭീരം
nice poem. congrts............
ഈ നാടിനെ കുട്ടിച്ചോറാക്കാന്‍ നടക്കുന്ന ജനങ്ങള്‍, അവരുടെ ഇടയില്‍ ഇത്തരം കവിതയ്ക്കാന് ഇന്ന് പ്രസക്തി.
ഒരു പക്ഷെ വ്യാഖ്യാതാവിന് ധാരാളം സാധ്യത നല്കുന്ന കവിതയാണ് ശ്രീവേണി രചിച്ചത്. ഓരോ കാലത്തിനും യോജിക്കുന്ന ഓരോ അര്‍ത്ഥ തലങ്ങള്‍ ഈ കവിതയില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.
കവിത നന്നായിരിക്കുന്നു. ശ്രീവേണിയില് നിന്ന് ഇനിയും ഇത്തരം മനോഹരമായ കവിതകള്‍ പ്രതീക്ഷിക്കുന്നു.
കവിത ഇഷ്ടപ്പെട്ടു
കവിതയേറെയും രസകരം സോദരീ-
യെഴുതുക,യൊപ്പമുയരട്ടെ-വായന
കനിവേകിടട്ടെ;സര്വ്വേശ്വരനീവിധ-
മനവധികാലമിഹ!കാവ്യംരചിക്കുവാന്.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Post a Comment