എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 25, 2010

ചൂണ്ട (കവിത )


പണ്ടൊക്കെ ചൂണ്ടയിട്ടാല്‍

ഒരുപാട് മീനുകള്‍

കുരുങ്ങാറുണ്ടായിരുന്നു.

കുളത്തിലാണെങ്കില്‍

പരലും കാരിയും പോലുളള

ചെറുമീനുകള്‍

പുഴയിലും കടലിലും

വാളയും ആവോലിയും നത്തോലിയും

തുടങ്ങി

കൊമ്പന്‍ സ്രാവുകള്‍ വരെ.

കൊളുത്തില്‍ കോര്‍ത്ത ഇരയ്ക്ക്

മീനുകളെ കുരുക്കാനുള്ള

ദിവ്യശക്തിയുണ്ടായിരുന്നു.

കുരുങ്ങിയവയെ തൊലിപൊളിച്ച്‌

മുളകുപുരട്ടി പൊരിയ്ക്കും .


ഇന്നിപ്പോള്‍

ചൂണ്ടയെ മീനുകള്‍ക്കൊന്നും

പേടിയില്ലാതായി. .

ഗ്രാമത്തിലും നഗരത്തിലുമെല്ലാം

വമ്പന്‍ മീനുകള്‍ വിലസുന്നു.

അവ നോട്ടുകളെറിഞ്ഞു

ചൂണ്ടയെ അകറ്റുന്നു.

കാക്കിയും ഖദറും ഗൌണുമണിഞ്ഞ

ചൂണ്ടകള്‍

ഇരുട്ടില്‍ ചൂണ്ടയെറിഞ്ഞു

കൊച്ചുമീനുകളെ കുരുക്കി-

ചാനല്‍ച്ചന്തയില്‍

കൂടിയവിലയ്ക്ക് വില്‍ക്കുന്നു..


ചാനല്‍ച്ചട്ടിയില്‍

ഉപ്പും പുളിയും എരിവും ചേര്‍ത്തു

വഴറ്റിയ ചീഞ്ഞളിഞ്ഞ മീനുകള്‍

നിത്യേന തിന്നു

ജനം മുഴുക്കെ

രോഗികളായി. .

28 comments:

ശങ്കര്‍ജി said...

കാലിക പ്രസക്തിയുള്ള വിഷയം-കവിത കൊള്ളാം

പദസ്വനം said...

നാവിലെ രസമുകുളങ്ങളെ ത്രസിപ്പിച്ചു....
ശരിതന്നെ എല്ലാം.... നല്ല വരികള്‍.. അഭിനന്ദനങ്ങള്‍..

Kalavallabhan said...

വിമർശനത്തിന്റെ മൂർശ്ചയുള്ള അമ്പുകൾ കവിതയിലുടനീളം കാണാം

ameenpuranam said...
This comment has been removed by the author.
ameenpuranam said...

ameen said"good poetry" &congragulation

Anonymous said...

അജീഷ് സാര്‍ , കവിത നന്നായിരിക്കുന്നു. തുടര്‍ന്നും ധാരാളം കവിതകള്‍ രചിക്കുക

Anonymous said...

പ്രോത്സാഹനങ്ങള്‍ക്ക് നന്ദി ….അജീഷ്‌

എം.അജീഷ്‌ said...

പ്രോത്സാഹനങ്ങള്‍ക്ക് നന്ദി ….അജീഷ്‌

വായന said...

അതുകൊണ്ട് പുത്തന്‍ ശേലുള്ള ചൂണ്ടകള്‍ ഉണ്ടാക്കി വരട്ടെ...

anish said...

hai kollalo mone!!!!!
ജ്ജ പുല്യാവും ട്ടോ

Anonymous said...

"CHOONDA"Very Good.Pothujanam Annum,Innum,Ennum Irathanne!!
Kaalathe Athijeevikkunna Itharam Classic Kavithakal Iniyum pratheekshikkunnu.---SURENDRAN

Anonymous said...

ചൂണ്ട, മീന്‍ എന്നീ ഇമേജുകള്‍ വളര മനോഹരമായി . കാരി, നത്തോലി തുടങ്ങിയ മീനുകള്‍ പല ഗുണ്ടകളെയും ഓര്‍മിപ്പിച്ചു.. . പോലീസിന്റേയും നിയമ രാഷ്ട്രീയ സംവിധാനങ്ങളുടെയും ചാനലുകളുടേയും കാട്ടിക്കൂട്ടലുകള്‍ ശക്തമായി വിമര്‍ശിക്കപ്പെടുന്നു. . കവിത വളരെ ഇഷ്ടപ്പെട്ടു. അജീഷ്‌ സാറില്‍ നിന്ന് ഇനിയും ഒരുപാട് നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു. .

ottathiri said...

അജീ,നന്നായിട്ടുണ്ട് എഴുതി തെളിയെട്ടെ .......സമകാലികം ഗംബീരമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞു ...അഭിനന്ദനങ്ങള്‍....

ottathiri said...
This comment has been removed by the author.
Anonymous said...

malayalabhashayude cancer aaya chanal avathaarakare pidikoodanulla oru valiya choondayude nirmanathinu prerakamaanu ee kavitha.

vijayakumar said...

അജീഷ് സാറിന്‍റെ കവിത മനോഹരമായിരിക്കുന്നു.

Anonymous said...

ഷേരിഫ് സറിന്റെ പ്രവര്‍ത്തനം മാത്യകാപരം തന്നെ കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും .ഇത്തരം ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീഷിക്കുന്നു.
സുജിത്കുമാര്‍ .ടി.വി .ജി.എം .ആര്‍ എസ് വെള്ളച്ചാല്‍ കൊടക്കട്ട് കാസര്‍ഗോഡ്‌

Anonymous said...

ഷേരിഫ് സറിന്റെ പ്രവര്‍ത്തനം മാത്യകാപരം തന്നെ കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും .ഇത്തരം ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീഷിക്കുന്നു.
സുജിത്കുമാര്‍ .ടി.വി .ജി.എം .ആര്‍ എസ് വെള്ളച്ചാല്‍ കൊടക്കട്ട് കാസര്‍ഗോഡ്‌

jollymash said...

നല്ല കവിത .ചൂണ്ടകളില്‍ കുരുക്കപ്പെട്ട പാവം ജനങ്ങള്‍ . വിലസുന്ന വമ്പന്‍ സ്രാവുകള്‍ ....ഇന്നത്തെ ചിത്രം എത്ര ഭീതിതം .

sumesh said...

Excellent lines Dude..

Keep going..!!!!!!!!!!!
All the very best... ;-)

Anonymous said...

മാഷേ...... കലക്കീട്ടണ്ട്ട്ടാ......

Anonymous said...

very good sir.......

Anonymous said...

go ahead..........

Anonymous said...

യാത്രാനുഭവം വായിച്ചപ്പോള്‍ യാത്രയുടെ പ്രതിതി ഉലവാക്കും വിധമുള്ള വര്‍ണ്ണന .വളരെ നന്നായിരുന്നു.
സുജിത്കുമാര്‍.ടി.വി. ജി.എം.ആര്‍.എസ.വെള്ളച്ചാല്‍ കൊടക്കാട്ട്

Anonymous said...

very good sir..........

malayalam said...

ഈ കവിത വായിക്കാന്‍ വൈകിയതില്‍ നഷ്ടം തോന്നുന്നു … ചൂണ്ടകള്‍ക്ക് ഇരകളാവുന്ന പൊതുജനവും ഇരകളെ ആഘോഷമാക്കുന്ന മാധ്യമസംസ്കാരവും ശക്തമായി വിമര്‍ശിക്കപ്പെടുന്നു.കവിയ്ക്കും ബ്ലോഗിനും അഭിനന്ദനങ്ങള്‍....

Anonymous said...

choonda good

Anonymous said...

Choonda enthu pizhachu.......he is searching.........animal.the man