ഓലയിണിഞ്ഞു മെടഞ്ഞെടുത്ത്
ഈര്‍ക്കിലിയിലേക്ക് കൊരുത്തുകേറ്റി
പാടവരമ്പു കറങ്ങിയോടി
വയലിന്റെ കമ്പിയിലൂളിയിട്ടു.
കാറ്റുചുരത്തി കിരുകിരുത്തു
കായല്‍പ്പരപ്പു ഞൊറിഞ്ഞെടുത്തു
കാറ്റുതീര്‍ന്നപ്പോള്‍ കറങ്ങിനിന്നു
പാടവരമ്പത്തുറച്ചുയര്‍ന്നു.
ഈര്‍ക്കിലിരുമ്പായി ഇലയുരുക്കില്‍
ഊക്കോടെ കാറ്റു പുറത്തുപാഞ്ഞു
പച്ചയെ വേഗം ചുരുട്ടിവച്ചു
പാറ്റിത്തെളിചൂ പരമ്പിനുള്ളം.
കതിരിന്റെ തുമ്പേ ; മിന്നാമിനുങ്ങേ,
നാളേയ്കൊരുവട്ടി കാറ്റുപാറ്റു
പെട്ടെന്നു വീശിയുലഞ്ഞകാറ്റില്‍
മിന്നാ മിനുങ്ങിന്റെ ബള്‍ബണഞ്ഞു.
ഓലയിണിഞ്ഞു മെടഞ്ഞെടുക്കാന്‍
ഈര്‍ക്കിലിലേക്കു കൊരുത്തുകേറാന്‍
പാടവരമ്പു കറങ്ങിയോടാന്‍
കുഞ്ഞുകാറ്റാടി തരിച്ചുനിന്നു.
8 comments:
വഴിയരികിലും കുപ്പക്കൂമ്പാരങ്ങളിലും ആദ്യകൗതുകത്തിനപ്പുറം ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കാറ്റാടികളുടെ കാലത്ത് തരിച്ചുനില്‍ക്കുന്നത് ഓലക്കാറ്റാടിയോ അതോ നമ്മുടെ ബാല്യകാലമോ?
ഇപ്പോഴും ഓലക്കാറ്റാടിയുടെ ഓര്‍മ്മകള്‍ മനസ്സിലുള്ളവര്‍ അവശേഷിക്കുന്നുവല്ലോ !!
ഓലക്കാറ്റാടി..ഓലപ്പന്ത്...പ്ലാവിലത്തൊപ്പി...ഇങ്ങനെ കുട്ടിക്കാലത്തിന്റെ കുറേ ഓർമകൾ ഒരു നിമിഷത്തേയ്ക്കു തിരിച്ചു കിട്ടി ഈ കവിതയിലൂടെ..ആശംസകൾ.......!
കവിത നന്നായിരിക്കുന്നു.
വിനോദ് സാറേ കവിതയെ വ്യാഖ്യാനത്തിനും അതീതമാക്കി കളഞ്ഞല്ലോ. ഇതിനു ഏതെല്ലാം അര്‍ത്ഥങ്ങളാണ് എടുക്കേണ്ടത് എന്നത് നാം ഒത്തിരി ചിന്തിക്കേണ്ടി വരുന്നു.
ഓര്‍മകളിലേക്ക് ഊളിയിടാന്‍ ധാരാളം സഹായിച്ച കവിത നമ്മുടെ ബാല്യകാലത്തെ തിരികെ വിളിക്കുന്നു.
നാടന്‍ ശൈലിയിലുള്ള കവിത ഒരു നാടന്‍ പാട്ടിനെ അനുസ്മരിക്കുന്നതായി പലപ്പോഴും തോന്നി. കവിക്കും കവിതയ്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
കാറ്റാടി ഗംഭീരമായിരിക്കുന്നു മാഷേ. അതങ്ങനെ കാറ്റത്ത് പാറി നടക്കട്ടെ.
sundaram.......
Post a Comment