ഈ അദ്ധ്യയനവര്‍ഷം പാഠ്യപദ്ധതി പരിഷ്കരണം നടന്നിരിക്കുന്നത് ഒമ്പതാം തരത്തിലായതിനാല്‍ ആദ്യ പരീക്ഷ എന്ന നിലയില്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയത്തെ സംബന്ധിച്ച് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ സെപ്തംബര്‍ 4, 25 തീയതികളിലായി നടന്ന അദ്ധ്യാപകശാക്തീകരണ പരിപാടികളോടെ ഈ ആശങ്ക പൂര്‍ണ്ണമായും മാറിയതായിത്തോന്നുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നമ്മുടെ ബ്ലോഗിലേയ്ക്കു് ഇ-മെയിലിലും തപാലിലും വന്നുകൊണ്ടിരിക്കുന്ന ചോദ്യപ്പേപ്പര്‍ മാതൃകകളുടെ ആധിക്യമാണ് ഇങ്ങനെയൊരു ധാരണയ്ക്ക ഇടവയ്ക്കുന്നത്. പരിശീലനത്തിലൂടെ മൂല്യനിര്‍ണ്ണയത്തെ സംബന്ധിച്ച് വ്യക്തമായ ധാരണ അദ്ധ്യാപകര്‍ നേടിക്കഴിഞ്ഞിരിക്കുന്നു. ഇനി അത് കുട്ടികളിലെത്തിക്കുകയേ വേണ്ടൂ. അതിനുള്ള ശ്രമമാണ് നമ്മള് ചോദ്യമാതൃകകള്‍ പോസ്റ്റുചെയ്യുന്നതിലുടെ നടത്തുന്നത്. ശ്രീ കെ. പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂളിലെ മലയാളം സബ്ജക്ട് കൗണ്‍സില്‍ തയ്യാറാക്കിയ ഒമ്പതാം തരം കേരള പാഠവലിയെ അടിസ്ഥാനമാക്കിയുള്ള ചോദ്യമാതൃകയാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ!
2 comments:
സുജിത്കുമാര്‍ ടി.വി. മുല്യനിര്‍ണ്ണയ ചോദ്യങ്ങള്‍ നന്നായിരുന്നു.
സുജിത്കുമാര്‍ ടി.വി. മുല്യനിര്‍ണ്ണയ ചോദ്യങ്ങള്‍ നന്നായിരുന്നു.
Post a Comment