Jun 30, 2010
ജീവചരിത്രം - പുതിയ ലിങ്ക്
വിദ്യാരംഗം ബ്ലോഗില്‍ ഇന്ന് മുതല്‍ പുതിയ ലിങ്ക് തുടങ്ങുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരുടെ ജീവചരിത്രം PDF രൂപത്തില്‍. ഇനിമുതല്‍ പാഠാരംഭത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ഗ്രന്ഥകര്‍ത്താവിനെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ 'സാഹിത്യനായകര്‍' എന്ന പുതിയ ലിങ്കിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്ക് തരാന്‍ ശ്രമിക്കുന്നു.
വിദ്യാരംഗം ബ്ലോഗ് ടീം
ലേബലുകള്‍:
വാര്‍ത്ത
Jun 27, 2010
ഒന്‍പതാം ക്ലാസ് യൂണിറ്റ്- 1
വിദ്യാരംഗം ബ്ലോഗ് ടീം അംഗം ശ്യാംലാല്‍ സാര്‍ തയ്യാറാക്കിയ ഒന്‍പതാം ക്ലാസ് AT - യിലെ ആദ്യ യൂണിറ്റായ 'വസുധൈവ കുടുംബക'ത്തിന്റെ സമഗ്രാസൂത്രണവും ദൈനം ദിനാസൂത്രണവും ഇതോടൊപ്പം നല്‍കുന്നു. ഇതില്‍ വേണ്ട കൂട്ടിചേര്‍ക്കലുകള്‍ കമന്റ്സിന്റെ രൂപത്തില്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ യൂണിറ്റില്‍ വന്ന താമസം വരും യൂണിറ്റില്‍ ഉണ്ടാകാതെ അടുത്ത മാസം തുടക്കത്തില്‍ തന്നെ 8,9,10 ക്ലാസ്സുകളുടെ സമഗ്രാസൂത്രണങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കും.
www.schoolvidyarangam.blogspot.com
ലേബലുകള്‍:
ആസൂത്രണങ്ങള്‍ Std IX
മലയാളം കീ ബോര്‍ഡ്
മലയാളം ടൈപ്പിംഗ് പലര്‍ക്കും താല്‍പര്യമുണ്ടെങ്കിലും അതിന്റെ കീ തിരഞ്ഞെടുക്കുന്നതില്‍ പലവിധ ബുദ്ധിമുട്ടുകള്‍ ചിലര്‍ ഉന്നയിക്കുകയുണ്ടായി. എന്നാല്‍, അവയ്ക്ക് പരിഹാരമായി മലയാളം കീബോര്‍ഡ് വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ വിനു സാര്‍ (MT SPO- IT@School) കെ .എസ് .എ. റസാക്ക് സാര്‍ (MTC - കാഞ്ഞിരപ്പള്ളി ) എന്നിവര്‍ തയ്യാറാക്കിയ പഠനസഹായി ലഭിക്കാന്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
ലേബലുകള്‍:
വിജ്ഞാനം
അരിശ്രീ
എസ് കെ പൊറ്റെക്കാടിന്റെ ബാലി യാത്ര എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നാം പരിചയപ്പെടുന്നു. ചുവടെ നല്‍കിയിരിക്കുന്ന വീഡിയോയില്‍ ബ്ലാക്ക് & വൈറ്റില്‍ കാണുന്ന ഭാഗം പൊറ്റെക്കാട് തന്റെ യാത്രയില്‍ കണ്ട ബാലിയുടെ അതേ കാലഘട്ടം തന്നെയാണ്.എന്നാല്‍, അന്നത്തെ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്നും യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുന്നു പിന്നീട് കാണുന്ന കളര്‍ ചിത്രങ്ങള്. കോഴിയങ്കം, കാളപൂട്ട് , കൃഷിയിടങ്ങളുടെ പ്രത്യേകത എന്നിവ ഈ വീഡിയോയില്‍ നിങ്ങള്ക്ക് കാണാന്‍ സാധിക്കുന്നു.
കടപ്പാട്: youtube videos
Jun 23, 2010
ഹിമാലയം
വിന്ധ്യ - ഹിമാലയങ്ങള്‍ക്കിടയില്‍ എന്ന അധ്യായം പഠിക്കുന്ന കുട്ടികള്‍ അഴീക്കോടിന്റെ തത്ത്വമസി അറിയുമ്പോള്‍ തന്നെ ഹിമാലയത്തെ കുറിച്ചും മാനസസരോവര്‍ പോലുള്ള അവിടത്തെ കാഴ്ചകളെക്കുറിച്ചും ഏകദേശ ധാരണ നേടുന്നത് നന്നായിരിക്കും. അതിനു സഹായിക്കുന ഒരു ചെറിയ വീഡിയോ ഇതാ ചുവടെ നല്‍കുന്നു.
ലേബലുകള്‍:
വിജ്ഞാനം
Jun 22, 2010
മഴ വന്നപ്പോള്‍
ചെറുശ്ശേരിയുടെ കൃഷ്ണ ഗാഥ അതിന്റെ കാഴ്ചയിലുള്ള വലുപ്പംകൊണ്ട് മാത്രമല്ല മലയാളിക്ക് പ്രിയങ്കരമായത്. പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ഈണത്തിലാണ് അദ്ദേഹം ഈ കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്ന് ആളുകള്‍ പുതിയ പല ഈണത്തിലും ചൊല്ലാന്‍ ശ്രമിക്കുന്നെങ്കിലും ആ പഴയ ഈണത്തിന്റെ മനോഹാരിത ഒന്ന് വേറെ തന്നെ. " ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തുന്താളെയുന്ത് " എന്ന കൃഷ്ണഗാഥയുടെ സ്വന്തം ഈണത്തില്‍ ഇതാ കവിതാ ഭാഗം കേള്‍ക്കൂ :
www.schoolvidyarangam.blogspot.com
ലേബലുകള്‍:
വിജ്ഞാനം
Jun 20, 2010
അന്നവിചാരം മുന്നവിചാരം
ഒന്‍പതാം ക്ലാസിലെ BT -യിലെ ആദ്യ യൂണിറ്റ് നിങ്ങള്‍ പരിചയപ്പെട്ടു തുടങ്ങിയല്ലോ. അന്നത്തെ (ആഹാരം) നാം എത്രമാത്രം പ്രാധാന്യത്തോടെ കാണണം എന്ന് മനസിലാക്കാന്‍ ഈ പാഠം പ്രയോജനപ്പെടുത്താം. ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്ക്.
CHICKEN ALA CART
ലേബലുകള്‍:
വിജ്ഞാനം
Jun 18, 2010
സൂര്യകാന്തി - ജി.ശങ്കരക്കുറുപ്പ്
ജ്ഞാനപീഠ ജേതാവായ ജി.ശങ്കരക്കുറുപ്പിന്റെ 'സൂര്യകാന്തി' എന്ന കവിത ഒന്‍പതാം ക്ലാസ്സില്‍ പഠിക്കാനുണ്ടല്ലോ. സൂര്യനെയും സൂര്യകാന്തിയെയും അവരുടെ സ്നേഹത്തെയും നേരില്‍ കാണാന്‍ കഴിയുന്ന അനുഭൂതി ഈ കവിത നമുക്ക് പകര്‍ന്നു തരുന്നു. ഇതാ ആ കവിതയൊന്നു കേട്ടുനോക്കൂ;
ലേബലുകള്‍:
കവിത
Jun 16, 2010
കൃഷി ഒരു സംസ്കാരമായി കാണൂ
പ്രിയ കുട്ടികളെ,
നാം കടന്നുപോകുന്ന കാലം പുരോഗതിയുറെതെന്നു പറഞ്ഞു അഭിമാനം കൊള്ളുന്നു. എന്നാല്‍ നാം പറയുന്ന പുരോഗതി പലപ്പോഴും ബഹു നിലമാളികകളുടെ വലുപ്പത്തിലും ആധുനിക യന്ത്രങ്ങളുടെ എണ്ണത്തിലും മാത്രം ഒതുങ്ങുന്നു. എന്നാല്‍, കൃഷിയെ ഒരു സംസ്കാരമായി കണ്ടിരുന്ന ഒരു ജനതയുടെ പിന്മുറക്കാരാണ് നമ്മളെന്ന ചിന്ത പലപ്പോഴും നാം മറക്കുന്നു. ഇന്ന് പലയിടത്തും കൃഷി നശിച്ചിരിക്കുന്നതിനാല്‍ ഇവിടത്തെ കൃഷി രീതികളെ കുറിച്ച് നാം അജ്ഞരാണ്. ഇതാ നിങ്ങള്‍ക്ക് ഏകദേശ ധാരണ ലഭിക്കാനായി ഒരു കാര്‍ഷിക ജീവിതം.
* ആദ്യം കൃഷിയിറക്കാനായി പാടത്തെ പരുവപ്പെടുത്താം. നിലം ഉഴുതു പാകമാക്കുന്നത് കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
ചിലപ്പോള്‍ മരമടി പോലുള്ള മത്സര/ആഘോഷങ്ങളിലൂടെ ഇത്തരത്തില്‍ നിലം പകമാക്കാറുണ്ട്. ഇതാ ഒരു മരമടി മത്സരം.
ഇനി നമുക്ക് ഞാറു നടീല്‍ ഒന്ന് കണ്ടു നോക്കാം
ഞാറു നടല്‍
ജലം കൃഷിക്ക് അത്യാവശ്യമാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ. എങ്ങനെയാണ് പാടത്തേക്ക് ജലം കൊണ്ടുവരിക എന്ന് നമുക്ക് നോക്കാം
ചക്രം
ഞാറു നടല്‍
ജലം കൃഷിക്ക് അത്യാവശ്യമാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ. എങ്ങനെയാണ് പാടത്തേക്ക് ജലം കൊണ്ടുവരിക എന്ന് നമുക്ക് നോക്കാം
ചക്രം
ലേബലുകള്‍:
പലവക
കന്നിക്കൊയ്ത്ത്
എട്ടാം ക്ലാസിലെ പാഠപുസ്തകം പഠിപ്പിച്ചു തുടങ്ങിയ നമുക്ക് കുട്ടികളെ കേള്‍പ്പിക്കാന്‍ ഇതാ "കന്നിക്കൊയ്ത്ത്" കവിത, കവി മധുസൂദനന്‍ നായര്‍ ആലപിച്ചിരിക്കുന്നു. ചുവടെ 'കന്നിക്കൊയ്ത്ത്'- എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ലേബലുകള്‍:
പലവക
Jun 15, 2010
ചില മഴക്കാല ചിന്തകള്‍
സ്കൂള്‍ തുറന്നപ്പോള്‍ നല്ല വെയിലായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. നാം കാതിരുന്നപോലെ മഴ വന്നു. അതും പെരുമഴ. ഇത് ആദ്യമായൊന്നുമല്ല സ്കൂള്‍ തുറക്കുമ്പോള്‍ മഴ വരുന്നത്. ഞങ്ങളുടെ കുട്ടിക്കാലം മുതലേ ജൂണ്‍ മാസത്തിലെ മഴയും വെള്ളപ്പൊക്കവും ഒരു പതിവു കാഴ്ചയാണ്. പിന്നെന്താണ് ഇപ്പോള്‍ ഒരു ചിന്താകുഴപ്പം എന്നല്ലേ. പറയാം. ചിന്ത മറ്റൊന്നുമല്ല, ജൂണ്‍ മാസത്തില്‍ നനഞ്ഞൊലിച്ചു ക്ലാസ് മുറിയിലേക്ക് കയറി ചെന്നപ്പോള്‍ മനസിലുണ്ടായ ചില സംശയങ്ങള്‍ പൂത്തോട്ട KPMHSS - ലെ അനില്‍ സാര്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയുണ്ടായി. മേയ് ജൂണ്‍ മാസങ്ങളില്‍ ഏറ്റവും അധികം ചൂടും മഴയും കേരളത്തെ വിഴുങ്ങുന്നു. ഈ സമയത്ത് പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളായി പല സ്കൂളുകളും മാറുന്നു.അത്തരം സ്കൂളുകളില്‍ ആദ്യയന ദിവസം കുറയുന്നു. കുട്ടികള്‍ പനി പോലുള്ള അസുഖത്തെ തുടര്‍ന്നു ക്ലാസ്സില്‍ വരാതിരിക്കുന്നു. ഇത്തരത്തില്‍ ക്ലാസ് മുറികള്‍ പലപ്പോഴും അസുഖങ്ങള്‍ പടരാന്‍ സഹായകമായ ഇടങ്ങളായി മാറുന്നു. കേരളം ഒഴികെയുള്ള പല അന്യ സംസ്ഥാനങ്ങളിലും മേയ് ജൂണ്‍ മാസങ്ങളില്‍ അവധി നല്‍കുന്നു.(കേരളത്തില്‍ പോലും കേന്ദ്ര സിലബസ് സ്കൂളുകള്‍ പലതും ഈ മാസങ്ങളില്‍ കുട്ടികള്‍ക്ക് അവധി നല്‍കുന്നു). ഇത്തരം ചില ചോദ്യങ്ങള്‍ അനില്‍ സാര്‍ ഉന്നയിക്കുമ്പോള്‍ പലപ്പോഴും അവധിക്കാലം മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ഒന്ന് ചിന്തിച്ചു പോകാറില്ലേ? എന്തുകൊണ്ട് ഇവിടെയും മേയ് ജൂണ്‍ മാസങ്ങളില്‍ അവധി നല്കിക്കൂടാ?. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അത് ഒരാശ്വാസമാകില്ലേ ? പുതിയ വിദ്യാഭ്യാസ ബില്ലിലൂടെ പഠനാന്തരീക്ഷം ആകെ മാറാന്‍ പോകുന്ന ഈ വേളയില്‍ നമുക്കും ഒന്ന് ചിന്തിക്കാം, "അവധിക്കാലവും മാറേണ്ടതല്ലേ ?"
ലേബലുകള്‍:
പ്രതികരണം
Jun 14, 2010
കുട്ടികൃഷ്ണ മാരാര്‍
ഇന്ന് ജൂണ്‍ 14. കുട്ടികൃഷ്ണ മാരാര്‍ ജന്മദിനം. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ അക്കാലത്തെ മാസികകളില്‍ മാരാരുടെ ലേഖനങ്ങള്‍ വന്നു തുടങ്ങിയിരുന്നു. വള്ളത്തോളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം വള്ളത്തോള്‍ കൃതികളുടെ പ്രസാധകനുമായി. സംസ്കൃതത്തില്‍ അഗ്രഗണ്യനായ അദ്ദേഹം മലയാള ഭാഷയെ സ്നേഹിക്കാന്‍ കാരണവും ഈ സൗഹൃദമായിരുന്നു. മാതൃഭൂമിയിലെ പ്രൂഫ് റീഡറായിരുന്ന അദ്ദേഹം ഇക്കാലയളവിലാണ് തന്റെ പ്രധാന കൃതികളുടെയെല്ലാം രചന നിര്‍വഹിച്ചത്. കൃതികളില്‍ മുന്‍പില്‍ നില്‍ക്കുന്ന 'ഭാരത പര്യടനം' മഹാഭാരത കഥയെ പുതിയരീതിയില്‍ നോക്കികാണാന്‍ മലയാളിയെ പ്രേരിപ്പിച്ചു. കേന്ദ്ര - കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1973 ഏപ്രില്‍ 6- നു അദ്ദേഹം മരണമടഞ്ഞു.
ലേബലുകള്‍:
ലേഖനം
Jun 2, 2010
പാഠപുസ്തകങ്ങള്‍
പുതുതായി നിലവില്‍ വന്ന ഒന്‍പതാം ക്ലാസ്സിലെ പാഠപുസ്തകവും എട്ടാംക്ലാസ്സിലെ ഐ.സി.ടി. പാഠപുസ്തകവും ചുവടെ നല്‍കുന്നു.
ലേബലുകള്‍:
പാഠപുസ്തകം
കോവിലന് പ്രണാമം
കോവിലന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പന് വിദ്യാരംഗം ബ്ലോഗ് അംഗങ്ങളുടെ പ്രണാമം. ഇന്ന് രാവിലെ(2.06.10) അന്തരിച്ച അദ്ദേഹം 1923 ലാണ് ജനിച്ചത്. 2006-ൽ കേരള സർക്കാറിന്റെ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ അവാര്‍ഡ് സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.1943 - 46 ൽ, റോയൽ ഇൻഡ്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽസിലും പ്രവർത്തിച്ചു. കഥകളുടെ യാഥാർത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലൻ.
ലേബലുകള്‍:
വാര്‍ത്ത
Jun 1, 2010
പള്ളിക്കൂടത്തിലേക്ക് വീണ്ടും
കാത്തിരുന്ന ദിവസം വന്നെത്തി. ഇനി വിരലിലെന്നാവുന്ന ദിനങ്ങള്‍ മാത്രം. ജൂണ്‍ ഒന്നിന് തന്നെ ഈ വര്ഷം സ്കൂള്‍ തുറക്കുന്ന കാര്യം കൂട്ടുകാര്‍ അറിഞ്ഞു കാണുമല്ലോ. അവധിക്കാലം കഴിയുന്നതിന്റെ വിഷമം തല്‍ക്കാലം മറക്കാം. കാരണം കുറെ നാളായി കാണാതിരുന്ന നമ്മുടെ സഹപാഠികളെ വീണ്ടും കാണാന്‍ പോവുകയല്ലേ. അവരോടു പറയാന്‍ എന്തായാലും കുറെ കഥകള്‍ ഉണ്ടാകുമല്ലോ( ചിലതൊക്കെ നുണക്കഥകള്‍ ആയാലും കുഴപ്പമില്ലെന്നെ).പുതുതായി ബാഗോ കുടയോ ഉടുപ്പോ ചെരുപ്പോ എന്തേലും നമ്മുടെ കയ്യില്‍ കാണുമല്ലോ, ഇല്ലെങ്കിലും സാരമില്ല.നിങ്ങളെ കാത്തു നില്‍ക്കുന്ന കുറെ കൂട്ടുകാര്‍ കാണുമല്ലോ.അതുതന്നെ ഒരു സന്തോഷമല്ലേ.അത് മാത്രമോ, ഇനി പുതിയ ക്ലാസിലേക്ക് ചെല്ലുമ്പോള്‍ സ്വീകരിക്കാനായി പുതിയ പുസ്തകങ്ങളും പുതിയ അധ്യാപകരും എല്ലാം ഉണ്ടാകും.അതിനിടയില്‍ നമ്മുടെ ബ്ലോഗിനെ കൂട്ടുകാര്‍ മറക്കല്ലേ.എന്തായാലും ബ്ലോഗിന് പുതിയ കുറെ കൂട്ടുകാരെ നിങ്ങള്‍ തരുമല്ലോ. ഈ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിദ്യാരംഗം ബ്ലോഗിന്റെ ആശംസകള്‍.
ലേബലുകള്‍:
ലേഖനം
Subscribe to:
Posts (Atom)