എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 2, 2016

ശബ്ദവീചികളിലൂടെ കണ്ണമ്മ -'കുപ്പിവളകള്‍' ഒരാസ്വാദനം



''ചെറുവള്ളം തുഴയുന്നതും ഞാനാസ്വദിക്കുന്നു. നിലാവുള്ള രാത്രികളിലാണ് ഞാനത് ഏറെ ഇഷ്ടപ്പെടുന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിരിച്ചേക്കും. നമുക്ക് പിന്തുടരാന്‍ പാതകളില്‍ വെളിച്ചം വിതറിക്കൊണ്ട്, ആകാശത്തിനപ്പുറത്തെ പൈന്‍മരങ്ങള്‍ ക്കിടയിലേക്കു കയറി, പതുക്കെ സ്വര്‍ഗ്ഗത്തിനു കുറുകെ ഒളിഞ്ഞൊളിഞ്ഞു പോകുന്ന ചന്ദ്രനെ എനിക്കു കാണാന്‍ പറ്റില്ലെന്നതു വാസ്തവമാണ്. പക്ഷേ, തലയിണയിലേക്ക് ചാരിക്കിടന്ന് കൈകള്‍ വെള്ളത്തില്‍ മുക്കിയിടുമ്പോള്‍, അവള്‍ കടന്നുപോകവേ, ആ വസ്ത്രങ്ങളുടെ പ്രഭ ഞാന്‍ അനുഭവിക്കുന്നതായി സങ്കല്പിക്കാറുണ്ട്.''
-ഹെലന്‍ കെല്ലര്‍ (The Story of My Life)


കാഴ്ചകള്‍ അന്യമായ കണ്ണമ്മയുടെ ശബ്ദലോകത്തെ പരിചയപ്പെടുത്തുന്ന കഥയാണ് സാറാ തോമസിന്റെ 'കുപ്പിവളകള്‍'. അനാഥാലയത്തിന്റെ ഒറ്റപ്പെടലിലും വീര്‍പ്പുമുട്ടലിലും ജീവിതത്തിന്റെ പ്രസാദാത്മകത പാടേ നഷ്ടപ്പെട്ട കണ്ണമ്മയ്ക്ക് ബാഹ്യലോകവുമായി പൊരുത്തപ്പെടാനാവുന്നില്ല. ഒരിക്കല്‍ അനാഥാലയത്തിലെത്തിയ അതിഥിയില്‍ നിന്നും പുതുവസ്ത്രം സ്വീകരിച്ച് നിസ്സംഗതയോടെ മടങ്ങുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞ് അവരുടെ മകളുടെ കയ്യിലെ കുപ്പിവളകളെക്കുറിച്ച് അറിയുന്നു. പള്ളിയില്‍ കുര്‍ബാന സമയത്ത് കേട്ട കുപ്പിവളകളുടെ കിലുക്കം അവളോര്‍ക്കുന്നു. കണ്ണമ്മയുടെ വിഷാദപൂര്‍ണ്ണമായ ചിന്തകള്‍ക്കിടയില്‍ അതിഥിയുടെ മകളായ റോസിമോള്‍ ഒരു സ്നേഹസമ്മാനമായി തന്റെ കുപ്പിവളകള്‍ ഊരി കണ്ണമ്മയെ അണിയിക്കുന്നു. കുപ്പിവളകളുടെ കിലുക്കം കണ്ണമ്മയ്ക്ക് ആഹ്ലാദം പകരുന്നു. 'കുപ്പിവളകളുടെ മന്ദ്രനാദം കേള്‍ക്കുന്ന തിരക്കില്‍ അവള്‍ മറ്റെല്ലാം മറന്നുപോയിരുന്നു' എന്ന് കഥ അവസാനിക്കുന്നു.