പുതിയ
അധ്യയന വര്‍ഷം.
മാറിയ
പാഠ പുസ്തകങ്ങള്‍.
അവയ്ക്കനുയോജ്യമായി
തയ്യാറാക്കിയ പുത്തന്‍
പഠനാനുഭവവുമായി അധ്യാപകര്‍,
അവർക്കു
നിര്‍ദേശം നല്‍കാന്‍ പുതിയ
വകുപ്പു മന്ത്രി,
പുതിയ
മന്ത്രിസഭ,
സര്‍വ്വം
പുതുമ മയം.
പാഠപുസ്തകങ്ങളിലെ
പ്രകടമായ സമീപനമാറ്റം ഏവര്‍ക്കും
ആശ്വാസമേകുന്നതാണ്.
പ്രവർത്തനാധിഷ്ഠിത
പഠനത്തിലെ നഷ്ടങ്ങള്‍ നമുക്ക്
വീണ്ടെടുക്കാനാവുമെന്നു
പ്രതീക്ഷിക്കാം.അവധിക്കാല
പരിശീലനങ്ങള്‍ പ്രയോഗത്തിലാക്കാന്‍,
അവയെ
കൂടുതല്‍ സമ്പന്നമാക്കാന്‍
ഏവരും ശ്രമിക്കുമെന്നറിയാം.
അവ
ഏവര്‍ക്കും ലഭ്യമാക്കാന്‍
ബ്ലോഗിലൂടെ ശ്രമിക്കുമല്ലൊ.
പുതിയ
പുസ്തകങ്ങളുടെ തലനാരിഴ
വിശകലനങ്ങള്‍ പ്രതീക്ഷിച്ച്
കൊണ്ട് ഏവര്‍ക്കും പുതിയ
അധ്യയന വര്‍ഷ ആശംസകള്‍ ....