എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........
Showing posts with label നോവല്‍ പരിചയം. Show all posts
Showing posts with label നോവല്‍ പരിചയം. Show all posts

Aug 24, 2014

അറബ് കാഴ്ചകളുടെ കാണാപ്പുറങ്ങളിലേക്ക് 


അറബി ലോകത്തെ ഇളക്കിമറിച്ച 'മുല്ലപ്പൂവിപ്ലവ'ത്തിന്റെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ രചിച്ച ഏറ്റവും പുതിയ നോവലുകളാണ് 'മുല്ലപ്പൂ നിറമുള്ള പകലുകള്‍', 'അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി' എന്നിവ. സി.വി.യുടെ നോവല്‍ത്രയവും ശ്രീകണ്ഠന്‍നായരുടെ നാടകത്രയവും മാത്രം പരിചയപ്പെട്ട മലയാളസാഹിത്യത്തിന് മദ്ധ്യപൂര്‍വ്വേഷ്യന്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ദ്വയം തീവ്രവും ഗാഢവുമായ ഒരു വായനാനുഭവമായിരിക്കും. ഭാഷകൊണ്ടും അനുഭവങ്ങള്‍ കൊണ്ടും സമകാലികതകൊണ്ടും ആഖ്യാനവൈവിദ്ധ്യം കൊണ്ടും ഈ നോവലുകള്‍ ചര്‍ച്ചചെയ്യപ്പെടും.
നമുക്ക് പരിചിതമല്ലാത്ത ലോകവഴികളിലൂടെയാണ് നോവലുകള്‍ സഞ്ചരിക്കുന്നത്. നമ്മുടെ കാഴ്ചകളുടെ ഇത്തിരിവട്ടങ്ങളില്‍ നിന്നും ദുരിതക്കാഴ്ചകളുടെ കാണാപ്പുറങ്ങളിലൂടെ, ലോകം ഇന്നു കടന്നുപോകുന്ന പീഡനപര്‍വ്വങ്ങളിലൂടെ, യുദ്ധവും ഭീകരാക്രമണങ്ങളും ഭരണകൂടഭീകരതയും തിമിര്‍ത്താടുന്ന മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലൂടെ ഭീതിയടക്കി വായനക്കാരനും സഞ്ചരിക്കുന്നു. പത്രവാര്‍ത്തകളില്‍ ദിവസവും നിറയുന്ന അറബ്‌രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെടുന്ന സഹനസമരങ്ങളും പുതിയ സമരമുറകളും സൃഷ്ടിക്കുന്നത് അനാഥത്വവും കണ്ണുനീരും മാത്രമാണെന്ന് നാം വീണ്ടും തിരിച്ചറിയുന്നു.