വര്‍ത്തമാനകാല
സമൂഹത്തിലെ സ്ത്രീജീവിതങ്ങളുടെ
ദുരവസ്ഥകള്‍ വൈകാരികമായി
ആവിഷ്കരിക്കുന്ന കവിതയാണ്
ശ്രീമതി സുഗതകുമാരിയുടെ
'ഇവള്‍ക്കുമാത്രമായ്'.
'ഇവള്‍ക്കുമാത്രമായ്'
എന്ന
പേരുതന്നെ സ്ത്രീയുടെ അവസ്ഥയെ
പ്രതിനിധാനം ചെയ്യുന്നു.
സമൂഹത്തിന്റെ
മുഖ്യധാരയില്‍നിന്ന്
അകറ്റപ്പെട്ട് ചുരുങ്ങിയ
പ്രവര്‍ത്തന മേഖലകളിലേയ്ക്ക്
ഒതുക്കപ്പെട്ടവളാണ് സ്ത്രീ
എന്ന സൂചനയാണ് ഈ പേര് നല്‍കുന്നത്.
വിദ്യാഭ്യാസം,
തൊഴില്‍,
വേഷം,
ഭക്ഷണം,
മതപരമായ
ആചാരാനുഷ്ഠാനങ്ങള്‍ ഇങ്ങനെ
ജീവിതത്തിന്റെ എല്ലാ മേഖലകളിലും
സമൂഹം സ്ത്രീയുടെമേല്‍
ലിഖിതങ്ങളും അലിഖിതങ്ങളുമായ
പ്രത്യേകം നിയമങ്ങള്‍
അടിച്ചേല്‍പ്പിച്ചിരിക്കുന്നു.
ഇങ്ങനെ
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന
സ്ത്രീജന്മങ്ങള്‍ക്കുവേണ്ടി
പാടുവാനാണ് സുഗതകുമാരി
ശ്രമിക്കുന്നത്.
കടലോളം
കണ്ണീര്‍കുടിച്ചവളും
ചിങ്ങവെയിലൊളി പോലെ ചിരിപ്പവളും
ഉള്ളില്‍ കൊടുംതീയാളിടും
ഭൂമിയെപ്പോലെ തണുത്തിരുണ്ടവളുമായ
സ്ത്രീയ്ക്കുവേണ്ടി മാത്രമാണ്
താന്‍ പാടാന്‍ ശ്രമിക്കുന്നതെന്ന്
കവയത്രി പറയുന്നു.
ഇവിടെ
സ്ത്രീയ്ക്കുനല്‍കിയിരിക്കുന്ന
ഓരോ വിശേഷണവും അവളുടെ
ജീവിതാവസ്ഥയുടെ ആഴങ്ങളിലേയ്ക്ക്
വിരല്‍ചൂണ്ടുന്നവയാണ്.
ഈറ്റുമുറിയില്‍
നിന്നാരംഭിക്കുന്ന കണ്ണീര്‍
നനവ് ജീവിതഘട്ടത്തിലുടനീളം
രുചിക്കേണ്ടിവരുന്ന
സ്ത്രീജന്മത്തെയാണ് 'കടലോളം
കണ്ണീര്‍കുടിച്ചവള്‍'
എന്ന
വിശേഷണം സൂചിപ്പിക്കുന്നത്.
സ്ത്രീയുടെ
കണ്ണുനീര്‍ കടല്‍വെള്ളം പോലെ
അളവറ്റതും അനന്തവുമാണ്.
കടലിലെ
തിരമാലകള്‍ അവസാനിക്കുന്നില്ല.









