എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Aug 6, 2010


തിരക്കഥയ്ക്ക് ആര് മണികെട്ടും
മലയാളം മുന്‍ഷിമാരെല്ലാം അങ്കലാപ്പോടെ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടുകൊണ്ടാണ് ഒരു ദിവസം സ്റ്റാഫ് റൂമിലേക്ക് കയറിച്ചെന്നത്. അന്വേഷിച്ചപ്പോളറിഞ്ഞു, പതിവുപോലെ വില്ലന്‍ തിരക്കഥ തന്നെ. തിരക്കഥഎഴുതുമ്പോള്‍ ക്ലോസ്സപ്പ് വേണോ എന്നാണു തര്‍ക്കം. മഹത്തായ ചോദ്യത്തിലൂടെ മറ്റുള്ളവരെ കുഴക്കാന്‍ കഴിഞ്ഞു എന്നാ ഭാവത്തില്‍ സുമതി ടീച്ചര്‍ നടുവിലായി നിലകൊണ്ടു.നിസ്സഹായരായ മുന്‍ഷീ വൃന്ദം ചുറ്റും. ക്ലസ്റ്ററില്‍ തര്‍ക്കിക്കാം എന്ന തീരുമാനത്തോടെ യാണ് തല്‍ക്കാലം സഭ പിരിഞ്ഞത്. തിരക്കഥയെക്കുറിച്ച് പറഞ്ഞ മാഷന്മാരും ടീച്ചര്‍മാരും ആശയക്കുഴപ്പങ്ങളുടെ ഷോട്ടുകളായി മാറിയ കഥയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. തിരക്കഥയുടെ രൂപമെന്താണ്, ഭാഷയെന്താണ്,ക്ലോസ്സപ്പ് വേണോ കട്ട് ടു വേണോ, ശബ്ദ സൂചനകള്‍ എവിടെ എഴുതണം, എങ്ങനെ മൂല്യനിര്‍ണ്ണയം ചെയ്യണം........ ആശയക്കുഴപ്പങ്ങളുടെ ഷോട്ടുകള്‍ക്ക് കട്ട് പറയേണ്ടത് ആരാണ്. തിരക്കഥയ്ക്ക് ആര് മണി കെട്ടും ? പാഠ പുസ്തകങ്ങളിലേക്ക് താരതമ്യേന പുതുതായി കയറിവന്ന അതിഥിയായതുകൊണ്ടാവാം തിരക്കഥയെ ചുറ്റിപ്പറ്റി ഇത്തരം ആശയക്കുഴപ്പങ്ങള്‍ രൂപപ്പെടുന്നത്. സിനിമയല്ലേ സിനിമാക്കാരോട് തന്നെ ചോദിക്കാമെന്നു കരുതി ചോദിച്ചപ്പോഴോ കാണുന്നതൊന്നും തിരക്കഥയേയല്ലെന്നാണ് അവരുടെ നിലപാട്. ഇതൊന്നും വച്ച് സിനിമയെടുക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്.  

Jun 15, 2010

ചില മഴക്കാല ചിന്തകള്‍


സ്കൂള്‍ തുറന്നപ്പോള്‍ നല്ല വെയിലായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. നാം കാതിരുന്നപോലെ മഴ വന്നു. അതും പെരുമഴ. ഇത് ആദ്യമായൊന്നുമല്ല സ്കൂള്‍ തുറക്കുമ്പോള്‍ മഴ വരുന്നത്. ഞങ്ങളുടെ കുട്ടിക്കാലം മുതലേ ജൂണ്‍ മാസത്തിലെ മഴയും വെള്ളപ്പൊക്കവും ഒരു പതിവു കാഴ്ചയാണ്. പിന്നെന്താണ് ഇപ്പോള്‍ ഒരു ചിന്താകുഴപ്പം എന്നല്ലേ. പറയാം. ചിന്ത മറ്റൊന്നുമല്ല, ജൂണ്‍ മാസത്തില്‍ നനഞ്ഞൊലിച്ചു ക്ലാസ് മുറിയിലേക്ക് കയറി ചെന്നപ്പോള്‍ മനസിലുണ്ടായ ചില സംശയങ്ങള്‍ പൂത്തോട്ട KPMHSS - ലെ അനില്‍ സാര്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയുണ്ടായി. മേയ് ജൂണ്‍ മാസങ്ങളില്‍ ഏറ്റവും അധികം ചൂടും മഴയും കേരളത്തെ വിഴുങ്ങുന്നു. ഈ സമയത്ത് പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളായി പല സ്കൂളുകളും മാറുന്നു.അത്തരം സ്കൂളുകളില്‍ ആദ്യയന ദിവസം കുറയുന്നു. കുട്ടികള്‍ പനി പോലുള്ള അസുഖത്തെ തുടര്‍ന്നു ക്ലാസ്സില്‍ വരാതിരിക്കുന്നു. ഇത്തരത്തില്‍ ക്ലാസ് മുറികള്‍ പലപ്പോഴും അസുഖങ്ങള്‍ പടരാന്‍ സഹായകമായ ഇടങ്ങളായി മാറുന്നു. കേരളം ഒഴികെയുള്ള പല അന്യ സംസ്ഥാനങ്ങളിലും മേയ് ജൂണ്‍ മാസങ്ങളില്‍ അവധി നല്‍കുന്നു.(കേരളത്തില്‍ പോലും കേന്ദ്ര സിലബസ് സ്കൂളുകള്‍ പലതും ഈ മാസങ്ങളില്‍ കുട്ടികള്‍ക്ക് അവധി നല്‍കുന്നു). ഇത്തരം ചില ചോദ്യങ്ങള്‍ അനില്‍ സാര്‍ ഉന്നയിക്കുമ്പോള്‍ പലപ്പോഴും അവധിക്കാലം മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ഒന്ന് ചിന്തിച്ചു പോകാറില്ലേ? എന്തുകൊണ്ട് ഇവിടെയും മേയ് ജൂണ്‍ മാസങ്ങളില്‍ അവധി നല്കിക്കൂടാ?. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അത് ഒരാശ്വാസമാകില്ലേ ? പുതിയ വിദ്യാഭ്യാസ ബില്ലിലൂടെ പഠനാന്തരീക്ഷം ആകെ മാറാന്‍ പോകുന്ന ഈ വേളയില്‍ നമുക്കും ഒന്ന് ചിന്തിക്കാം, "അവധിക്കാലവും മാറേണ്ടതല്ലേ ?"