കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ വിദ്യാലയങ്ങളിലും വേറിട്ടതും എടുത്തു പറയേണ്ടതുമായ പല പ്രവര്‍ത്തനങ്ങളും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അവ കേരളം മുഴുവന്‍ അറിയപ്പെടുന്നുണ്ടോ എന്നതില്‍ നാം സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് ഒരു പരിഹാരം കാണുകയാണ് 'സ്കൂള്‍ വാര്‍ത്ത' എന്ന ഈ പേജ്.നിങ്ങളുടെ സ്കൂളില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ 'സ്കൂള്‍ വാര്‍ത്ത'യിലൂടെ ഏവരെയും അറിയിക്കാന്‍ സാധിക്കുന്നു. അവ അയയ്കേണ്ട വിലാസം: schoolvidyarangam@gmail.com
++++++++++++++++++++++++++++++++++++++++++++++++++
++++++++++++++++++++++++++++++++++++++++++++++++++
------------------------------------------------------------------------------
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കോട്ടയം ഉപജില്ലാതല ഉദ്ഘാടനം ജൂലൈ 19, ശനിയാഴ്ച നടക്കുന്നു. നോട്ടീസ് ചുവടെ.
-->
*********************************************
പെരുന്തല്‍മണ്ണ ഉപജില്ലാ വിദ്യാരംഗം പ്രവര്‍ത്തനോദ്ഘാടനം സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.
ചെര്‍പ്പുളശ്ശേരി ഉപജില്ലാ വിദ്യാരംഗം വാര്‍ത്തകള്‍
----------------------------------------------------------------------------------------------------------------------------------
വിദ്യാരംഗം - മലപ്പുറം ജില്ലാവാര്‍ത്ത
++++++++++++++++++++++++++++++++++++++++++++++++++
മലപ്പുറം വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ മുല്ലനേഴി മാഷ് ഒക്ടോ: 12 ന് ഉദ്ഘാടനം ചെയ്യുന്നു. (മാഷിന് കേരളത്തിലെ മുഴുവന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തകരുടെയും ആദരാഞ്ജലികള്‍)
ഉദ്ഘാടനത്തോടനുബന്ധിച്ചു തുള്ളല്‍ ശില്പവും അരങ്ങേറുകയുണ്ടായി.
*********************************************************************************
കെ. പി. ശ്രീകുമാറിന് 'തക്ഷശില' പുരസ്കാരം
++++++++++++++++++++++++++++++++++++++++++++++++++
-->
-->
++++++++++++++++++++++++++++++++++++++++++++++++++
ഗവ:മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, കാസര്‍കോട് വീഡിയോ വാര്‍ത്ത ++++++++++++++++++++++++++++++++++++++++++++++++ സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററിസ്ക്കൂള്‍, പറപ്പൂര്‍
-->
++++++++++++++++++++++++++++++++++++++++++++++++++
-->
-->
സാധാരണ മൈക്രോസ്കോപ്പിനെ ഡിജിറ്റല്‍ മൈക്രോസ്കോപ്പായി കണ്‍വര്‍ട്ടുചെയ്തതാണ് ഇത്. സാധാരണ മൈക്രോസ്കോപ്പ്, എട്ട് ജി. ബി. വെബ്കാം, എല്‍.ഇ.ഡി. ലൈറ്റ് സോഴ്സ് ഇവയാണ് ഉപയോഗിച്ചിരിക്കുന്നത്. വസ്തുക്കളെ 600X വലുപ്പത്തില്‍ സ്ക്രീനില്‍ കാണാന്‍ കഴിയും. ഇത് ഉപയോഗിച്ച് അമീബ, പാരമീസിയം, ഹൈഡ്ര മുതലായ ജീവികളെ ആയിരക്കണക്കിന് മടങ്ങ് വലുപ്പത്തില്‍ എല്‍.സി.ഡി, പ്രൊജക്ടര്‍ ഉപയോഗിച്ച് കാണാന്‍ ഈ ഡിജിറ്റല്‍ മൈക്രോസ്കോപ്പ് പ്രയോജനപ്പെടുത്താം. കണ്‍വര്‍ട്ടുചെയ്യാന്‍ 3000 രൂപയേ ചെലവു വരികയുള്ളൂ.
-->
-->
വെളിയനാട് : വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി സ്റ്റെല്ലാ ജോര്‍ജ്, ജോര്‍ജ് കുന്നപ്പിള്ളി സ്മാരക പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പത്തിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ആയിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങിയതാണ് ഈ അവാര്‍ഡ്. സ്റ്റെല്ലാ ജോര്‍ജിനുവേണ്ടി പ്രസംഗപരിശീലകനും സ്റ്റാഫ് സെക്രട്ടറിയുമായി ശ്രീ കെ. പി. ശ്രീകുമാര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
++++++++++++++++++++++++++++++++++++++++++++++++++
വായനാദിനം
എസ്.എന്‍.എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം സ്കൂളിലെ വായനാദിനം സാഹിത്യകാരി സൗമ്യ ഉദ്ഘാടനം ചെയ്യുന്നു.കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും നാടന്‍ ഭക്ഷ്യ മേളയും
തലയോലപ്പറമ്പ്
എ.
ജെ.
ജോണ്‍
മെമ്മോറിയല്‍ ഗവന്മെന്റ്
ഗേള്‍സ് ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ കാര്‍ഷിക
ദിനത്തോടനുബന്ധിച്ചു
കാര്‍ഷികോപകരണങ്ങളുടെ
പ്രദര്‍ശനവും നാടന്‍ ഭക്ഷ്യ
മേളയും നടന്നു.
മുതിര്‍ന്ന
കര്‍ഷകനായ കണ്ണന്‍കേരില്‍
ശ്രീ കുഞ്ഞപ്പനെ കൃഷി ഓഫീസറായ
ശ്രീ പ്രദീപ് കുമാര്‍ പൊന്നാട
അണിയിച്ചു് ആദരിച്ചു.
കുട്ടികള്‍
തയ്യാറാക്കിയ കൃഷിപ്പതിപ്പുകള്‍
പ്രകാശിപ്പിച്ചു.
ഭക്ഷണമേളയോടനുബന്ധിച്ചു
കുട്ടികള്‍ ഔഷധഗുണ പ്രധാനമായ
ഭക്ഷണമൊരുക്കി.
സ്വന്തം
കൃഷിയിടങ്ങളില്‍ നിന്ന്
തയ്യാറാക്കിയ വിഭവങ്ങളായിരുന്നു
ഏറെയും.
വിവിധയിനം
പായസങ്ങള്‍,
മധുരപലഹാരങ്ങള്‍,
ഇലക്കറികള്‍,
പാനീയങ്ങള്‍
എന്നിവ മേളയെ ആകര്‍ഷകമാക്കി.
കുട്ടികള്‍
തയാറാക്കിയ വിഭവങ്ങളുടെ
പാചകപ്പതിപ്പുകള്‍ പ്രകാശനം
ചെയ്തു.
കാര്‍ഷിക
ക്ലബ്ബിന്റെയും വിദ്യാരംഗം
കലാസാഹിത്യ വേദിയുടെയും
ആഭിമുഖ്യത്തിലായിരുന്നു
പരിപാടികള്‍ സംഘടിപ്പിച്ചത്.
വിദ്യാരംഗം
ഉപജില്ലാ കണ്‍വീനറായ ശ്രീ
ടി .
കെ.
സുവര്‍ണന്‍
ഉദ്ഘാടനം നിര്‍വഹിച്ചു.
ഒമ്പതാം
ക്ലാസ്സിലെ കുട്ടികള്‍ ഭക്ഷണ
മേളക്കും 6,
7, 8 ക്ലാസ്സിലെ
കുട്ടികള്‍ കാര്‍ഷിക മേളയ്ക്കും
നേതൃത്വം നല്കി.
പി
ടി എ അംഗങ്ങള്‍ക്കൊപ്പം
ജനപ്രതിനിധികളും പങ്കാളികളായി.
++++++++++++++++++++++++++++++++++++++++++++++++++
യുദ്ധവിരുദ്ധദിനത്തില്‍
സമാധാന കൂട്ടായ്മ
ഉണങ്ങിവരണ്ട
വന്മരത്തില്‍ തൂക്കിയിട്ട
യുദ്ധവിരുദ്ധസന്ദേശങ്ങള്‍
അതില്‍ നിറയെ സമാധാനത്തിന്റെ
പ്രതീകമായി കടലാസുകൊക്കുകള്‍.
ഹിരോഷിമ ദിനത്തില്‍
കണ്ണൂര്‍ മൊകേരി രാജീവ്‌ഗാന്ധി
മെമ്മോറിയല്‍ ഹയര്‍സെക്കന്ററി
സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍
ഒരുക്കിയ യുദ്ധവിരുദ്ധകൂട്ടായ്മ
കണ്ണൂര്‍ റെയിഞ്ച് ഐ.ജി.
ദിനേന്ദ്ര
കശ്യപ് ഉദ്ഘാടനം ചെയ്തു.
വിദ്യാരംഗം കലാസാഹിത്യ വേദി ചൊക്ലി ഉപജില്ലാതല ഉദ്ഘാടനം
------------------------------------------------------------------------------
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കോട്ടയം ഉപജില്ലാതല ഉദ്ഘാടനം ജൂലൈ 19, ശനിയാഴ്ച നടക്കുന്നു. നോട്ടീസ് ചുവടെ.
________________________________
തലയോലപ്പറമ്പ് എ. ജെ. ജോണ്‍ മെമ്മോറിയല്‍ സ്കൂളില്‍ നാടന്‍ ഭക്ഷണമേളയും കാര്‍ഷികമേളയും
തലയോലപ്പറമ്പ് എ.
ജെ. ജോണ്‍
മെമ്മോറിയല്‍ ഗവണ്‍മെന്റ്
ഹയര്‍ സെക്കണ്ടറി സ്കൂളില്‍
ചിങ്ങം ഒന്നിന് നാടന്‍
ഭക്ഷണമേളയും കാര്‍ഷികമേളയും
നടന്നു. ഒമ്പതാം
ക്ലാസ്സിലെ അന്നവിചാരം എന്ന
യൂണിറ്റുമായി ബന്ധപ്പെടുത്തിയാണ്
നാടന്‍ഭക്ഷണ മേള സംഘടിപ്പിച്ചത്.
കുട്ടികള്‍ തങ്ങളുടെ
വീട്ടുവളപ്പില്‍ കൃഷി ചെയ്ത
പച്ചക്കറികളായിരുന്നു
കൂടുതലായും ഉപയോഗിച്ചത്.
ഒമ്പതാം ക്ലാസ്സിലെ
ഓരോ കുട്ടിയും ഒന്നിലധികം
വിഭവങ്ങള്‍ തയ്യാറാക്കുകയുണ്ടായി.
പച്ചക്കറികള്‍
ഉപയോഗിച്ചുള്ള വിവിധതരം
പായസങ്ങള്‍,
പലഹാരങ്ങള്‍
ഔഷധക്കഞ്ഞികള്‍,
അച്ചാറുകള്‍,
സ്ക്വാഷുകള്‍,
മധുര പലഹാരങ്ങള്‍
എന്നിവ പുതുമയും ഔഷധ ഗുണവും
രുചിയും ചേര്‍ന്നതായിരുന്നു.
ഭക്ഷണത്തിന്റെ
പ്രാധാന്യം വ്യക്തമാക്കുന്ന
ചാര്‍ട്ടുകളുടെയും ചിത്രങ്ങളുടെയും
പ്രദര്‍ശനവും ഒപ്പം നടന്നു.
കുട്ടികള്‍ തയാറാക്കിയ
പാചകക്കുറിപ്പുകള്‍ സമാഹരിച്ച്
പ്രകാശനവും നടത്തി.
മികച്ച പാചകത്തിന്
സമ്മാനവും നല്കുകയുണ്ടായി.
എട്ടാം ക്ലാസ്സിലെ
ഉര്‍വ്വരതയുടെ സംഗീതം എന്ന
മലയാള പാഠഭാഗവുമായി ബന്ധപ്പെടുത്തി
കാര്‍ഷിക ഉല്പന്നങ്ങളുടെയും
ഉപകരണങ്ങളുടെയും പ്രദര്‍ശനത്തിനു
എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍
നേതൃത്വം നല്കി.
കീടനാശിനികള്‍
ഇല്ലാത്ത കൃഷിരീതിയുടെ ആവശ്യകത
വെളിവാക്കുന്ന ചാര്‍ട്ടുകളും
പ്രദര്‍ശിപ്പിച്ചു.
ഭക്ഷണ പ്രദര്‍നം
|
ഭക്ഷണ പ്രദര്‍നം
|
മൂല്യനിര്‍ണയം
|
കാര്‍ഷിക പ്രദര്‍നം
|
വിഭവങ്ങള്‍
|
വിഭവങ്ങള്‍
|
വിഭവങ്ങള്‍
|
വിഭവങ്ങള്‍
|
വിഭവങ്ങള്‍
|
വിലയിരുത്തല്‍
|
*********************************************
പെരുന്തല്‍മണ്ണ ഉപജില്ലാ വിദ്യാരംഗം പ്രവര്‍ത്തനോദ്ഘാടനം സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.
ബാലസഭ
ഉൽഘാടനം..ജി.എൽ.പി.സ്കൂൾ
പുഞ്ചാവി
പുഞ്ചാവി:
പുഞ്ചാവി ഗവ:എല്‍.പി.സ്കൂള്‍
ബാലസഭയുടെ ഉല്‍ഘാടനം പടന്ന
ഗവ:യു.പി.സ്കൂള്‍
അധ്യാപകനും സാംസ്കാരിക
പ്രവര്‍ത്തകനുമായ നാറാത്ത്
ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.
സ്കൂള്‍ ലൈബ്രറിയിലെ
പുസ്തകങ്ങളെ കൂട്ടുകാരാക്കി
മാറ്റി നല്ലവായനക്കാരായും,നല്ല
എഴുത്തുകാരായും മാറണമെന്ന്
ബാലകൃഷ്ണന്‍ മാസ്റ്റര്‍
കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
എല്ലാമാസത്തിലും
ഒന്നാമത്തെയും മൂന്നാമത്തെയും
വെള്ളിയാഴ്ചകളില്‍ ക്ലാസ്സ്ബാലസഭയും
അവസാനത്തെ വെള്ളിയാഴ്ച സ്കൂള്‍
ബാലസഭയും സംഘടിപ്പിക്കാനുള്ള
പദ്ധതിക്ക് യോഗത്തില്‍ വെച്ച്
രൂപം നല്കി. പഠനപ്രവര്‍ത്തനങ്ങളുടെ
ഭാഗമായി രൂപപ്പെടുന്ന വിവിധ
പരിപാടികളായിരിക്കും ക്ലാസ്
തല ബാലസഭകളിലെ മുഖ്യ പരിപാടി.
പ്രതിമാസ ക്ലാസ്
പി.ടി.എ
യോഗാങ്ങളോടനുബന്ധിച്ചും
ബാലസഭകള്‍ സംഘടിപ്പിക്കും.
ഉല്‍ഘാടനചടങ്ങില്‍
പ്രധാനാധ്യാപകാന്‍ കെ.നാരായണന്‍
അധ്യക്ഷത വഹിച്ചു. ബാലസഭാ
സെക്രട്ടറി നാലാം ക്ലാസ്സിലെ
നന്ദന സ്വാഗതവും പരമേശ്വരി
ടീച്ചര്‍ നന്ദിയും പറഞ്ഞു.
ചെര്‍പ്പുളശ്ശേരി ഉപജില്ലാ വിദ്യാരംഗം വാര്‍ത്തകള്‍
----------------------------------------------------------------------------------------------------------------------------------
വിദ്യാരംഗം - മലപ്പുറം ജില്ലാവാര്‍ത്ത
സാഹിത്യ ശില്പശാല പെരുന്തല്‍മണ്ണയില്‍ കഥാകൃത്ത് മുണ്ടുര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു
പെരുന്തല്‍മണ്ണ ഉപജില്ലാ പ്രവര്ത്തനോദ്ഘാടനം കവി മണമ്പൂര്‍ രാജന്‍ബാബു നിര്‍വഹിക്കുന്നു
* * * * * * * * * *
എ. ജെ. ജോണ്‍ മെമ്മോറിയല്‍ സ്ക്കൂളില്‍ വിദ്യാരംഗം ഉദ്ഘാടനം
തലയോലപ്പറമ്പ്: എ. ജെ. ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഫിലിം ക്ലബ്ബിന്റെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും സംയുക്തമായ ഉദ്ഘാടനം 4-7-2012 ബുധനാഴ്ച നടന്നു. കീഴൂര്‍ ഡി. ബി. കോളേജു പ്രിന്‍സിപ്പലായ ഡോ: എച്. സദാശിവന്‍ പിള്ളയും തലയോലപ്പറമ്പ് ഡി. ബി കോളേജു അസ്സോസ്സിയേറ്റ് പ്രോഫസ്സറായ ശ്രീമതി ഇന്ദു കെ. എസ്സും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് നടന്ന ഫിലിം ഫെസ്റ്റിവലില്‍ പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ Colour of Paradise, Children of Heaven എന്നീ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഡോ. ഷംല.യു, ശ്രീ. ബിനോയ് ഭാസ്കര്‍, ശ്രീ.രാജേഷ്, ശ്രീ. ബെന്നി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു.
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
കാഞ്ഞിരപ്പൊയില്‍ സ്കൂള്‍ ഹരിതാഭമാകുന്നു.
കാഞ്ഞിരപ്പൊയില്‍ സ്കൂള്‍ ഹരിതാഭമാകുന്നു.
തൈകളുടെ വിതരണോല്‍ഘാടനം പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ നിര്‍വഹിക്കുന്ന |
കാഞ്ഞിരപ്പൊയില്‍:‘ഹരിത സമ്പദ് വ്യവസ്ഥ-നിങ്ങളും അതിന്റെ ഭാഗമല്ലേ?‘. ഈ വര്‍ഷത്തെ ലോകപരിസര ദിനത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തങ്ങള്‍ക്ക് കാഞ്ഞിരപ്പൊയില്‍ ഗവ:യു.പി.സ്കൂളില്‍ തുടക്കമായി. സ്കൂളില്‍ ഒന്നും രണ്ടും ക്ലാസ്സുകളിലെ കുട്ടികള്‍ ‘എന്റെ മരം‘ പദ്ധതിയുടെ ഭാഗമായി ലഭിച്ച മരത്തൈകള്‍ സ്കൂള്‍ കോമ്പൌണ്ടില്‍വെച്ചുപിടിപ്പിക്കും. ‘എന്റെ മരം‘ നമ്മുടെ മരമായി വളര്‍ത്തുന്നതിനാവശ്യമായ പരിചരണം ക്ലാസധ്യാപികമാരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ തന്നെ നടത്തും. തങ്ങള്‍ ഏഴാം തരത്തിളല്‍ നിന്നും ജയിച്ച് പുതിയ സ്കൂളില്‍ പോകുമ്പോഴേക്കും കാഞ്ഞിരപ്പൊയില്‍ സ്കൂളിനെ ഹരിതാഭമാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഴുവന്‍ കുട്ടികളും ഈ പരിസര ദിനത്തില്‍ തീരുമാനമെടുത്തു. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ തങ്ങള്‍ക്കു ലഭിച്ച തൈകള്‍ വീട്ടുവളപ്പില്‍ത്തന്നെ നട്ട് സംരക്ഷിക്കും. തൈകളുടെ വിതരണോല്‍ഘാടനം പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ നിര്‍വഹിച്ചു. തുടര്‍ന്നു ഓരോ ക്ലാസ്സിലെയും അധ്യാപികമാര്‍ ക്ലാസ്സ്മുറികളില്‍ വെച്ചു പരിസരദിനസന്ദേശംകുട്ടികള്‍ക്കു നല്‍കി. വൈകുന്നേരം തങ്ങള്‍ക്കു ലഭിച്ച തൈകള്‍ ഏറെ സന്തോഷത്തോടെയാണ് കുരുന്നുകള്‍ വീട്ടിലേക്കു കൊണ്ടുപോയത്.
മലപ്പുറം വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ മുല്ലനേഴി മാഷ് ഒക്ടോ: 12 ന് ഉദ്ഘാടനം ചെയ്യുന്നു. (മാഷിന് കേരളത്തിലെ മുഴുവന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തകരുടെയും ആദരാഞ്ജലികള്‍)
ഉദ്ഘാടനത്തോടനുബന്ധിച്ചു തുള്ളല്‍ ശില്പവും അരങ്ങേറുകയുണ്ടായി.
കെ. പി. ശ്രീകുമാറിന് 'തക്ഷശില' പുരസ്കാരം
വെളിയനാട്: വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ അദ്ധ്യാപകനും പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനുമായ കെ. പി. ശ്രീകുമാറിന് തക്ഷശില പുരസ്കാരം ലഭിച്ചു. ഇടയ്ക്കാട്ടുവയലിലെ കലാസാംസ്കാരിക സമിതിയായ തക്ഷശിലയാണ് ഈ പുരസ്കാരം നല്‍കുന്നത്. ഇടയ്ക്കാട്ടുവയല്‍ പ്രദേശത്തെ കുട്ടികളുടെ സര്‍ഗ്ഗശേഷി വികസിപ്പിക്കുന്നതിനുള്ള മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് ഈ പുരസ്കാരം നല്‍കിവരുന്നത്. നിരവധിവര്‍ഷങ്ങളായി കെ. പി. ശ്രീകുമാര്‍ കുട്ടികള്‍ക്കായി കവിയരങ്ങുകള്‍, സാഹിത്യശില്പശാലകള്‍, പ്രസംഗപരിശീലനം, മുതലായവ നടത്തിവരുന്നു. മികച്ച സംഘാടകനായ കെ. പി. ശ്രീകുമാര്‍ സ്ക്കൂള്‍വിദ്യാരംഗം ബ്ലോഗിന്റെ പ്രമോട്ടര്‍ കൂടിയാണ്.
++++++++++++++++++++++++++++++++++++++++++++++++++
-->
പുതുവര്‍ഷ ലക്കം 'കണ്ണാടി' സംസ്ഥാന ജേതാവ് ശ്രവണ്‍ മോഹന്‍ പ്രകാശനം ചെയ്തു
-->
മണീട് : മണീട് ഗവ. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കുന്ന 'കണ്ണാടി' എന്ന പത്രത്തില്‍ പുതുവര്‍ഷ വാര്‍ത്ത അഭിമാനത്തികവോടെ. സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ 'പ്ലാസ്റ്റര്‍ ഓഫ് പാരീസ്' വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ സ്കൂളിന്റെ അഭിമാനമായ ശ്രവണ്‍ മോഹനാണ് പുതുവര്‍ഷ ലക്കം 'കണ്ണാടി' പ്രകാശനം ചെയ്തത്. കണ്ണാടിയിലെ പ്രധാന വാര്‍ത്തയും ശ്രവണ്‍ മോഹന്റെ നേട്ടം തന്നെ.
++++++++++++++++++++++++++++++++++++++++++++++++++
മാവണ്ടിയൂര്‍ ബി. എച്ച്. എസ്. എസില്‍ ബഷീര്‍ അനുസ്മരണം
വളാഞ്ചേരി - നോര്‍ത്ത് ഇടയൂര്‍, വണ്ടിയൂര്‍ ബി. എച്ച്. എസ്. എസില്‍ നടന്ന ബഷീര്‍ അനുസ്മരണത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍
++++++++++++++++++++++++++++++++++++++++++++++++++
'മണീട് 'കാര്‍ഷികഗ്രാമത്തിലെ ഹൈസ്ക്കൂള്‍ കട്ടികളും കൃഷിയിലേയ്ക്ക്
തെങ്ങോലകള്‍ തലയാട്ടി നില്‍ക്കുന്ന വയലേലകളാല്‍ സമൃദ്ധമായ കാര്‍ഷികഗ്രാമമാണ് ' മണീട് '. ഇന്നാട്ടിലെ ഗവ. ഹൈസ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും പഠനത്തിനു പുറമേ കാര്‍ഷിക വൃത്തിയിലേയ്ക്ക് കൂടി പദമൂന്നിയിരിക്കുന്നു.
കരനെല്ല്, കപ്പ, പയറ്, ചീര, കുമ്പളം, മത്ത, വാഴ തുടങ്ങിയ വ്യത്യസ്തമായ ഭക്ഷ്യവിളകളാണ് ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരിക്കുന്നത്. നെല്ല്, പയറ് ഇവയുടേ വിളവെടുപ്പ് ഡിസംബര്‍ മാസത്തിലായിരുന്നു. ഉച്ച ഭക്ഷണത്തിനായി കുട്ടികള്‍ തന്നെ കൃഷിചെയ്ത അരിയും, പച്ചകറികളും പ്രയോജനപ്പെടുത്തിയത് വലിയെരു നേട്ടമായി ഹെഡ്മിസ്ട്രസ് ശോഭന ടീച്ചര്‍ കരുതുന്നു. ഉച്ച ഭക്ഷണത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടുക എന്നതാണ് മാതൃഭൂമി സീഡ് ക്ലബ്ബിലെ ആഭിമുഖ്യത്തിലുള്ള കാര്‍ഷിക സംരംഭം ലക്ഷ്യമിടുന്നതെന്ന് കോ-ഓഡിനേറ്റര്‍ സീന ടീച്ചര്‍ അഭിപ്രായപ്പെട്ടു.
++++++++++++++++++++++++++++++++++++++++++++++++++
ഗവ:മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, കാസര്‍കോട് വീഡിയോ വാര്‍ത്ത ++++++++++++++++++++++++++++++++++++++++++++++++ സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററിസ്ക്കൂള്‍, പറപ്പൂര്‍
-->
കാഴ്ചയുടെ വസന്തം നിറച്ച് ഒരു ഫിലിം ഫെസ്റ്റിവല്‍
പറപ്പൂര്‍: സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററിസ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയും വിബ്ജിയോര്‍ ഫിലിം കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച 'പൂമരത്തണലില്‍' കുട്ടികളുടെ ഫിലിം & ഡോക്യുമെന്ററി പ്രദര്‍ശനം പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീ പി. ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാഴ്ചകളൊന്നും പൂര്‍ണ്ണമല്ലെന്നും സിനിമയില്‍ കാണുന്നവ ചേര്‍ത്തുവച്ച നുണകളാണെന്നും അതില്‍ നിന്ന് ഒരു സത്യം പുറത്തുവരുമ്പോള്‍ മാത്രമേ സിനിമ അതിന്റെ ലക്ഷ്യം നേടുന്നുള്ളു എന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന പൂമരത്തണലില്‍ ശരത്ത് ചന്ദ്രന്റെ കനവ്, കെ. പി. ശശിയുടെ യുദ്ധവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന അമേരിക്ക അമേരിക്ക വികസനങ്ങളുടെ ഇരകളാകേണ്ടി വരുന്ന ആദിവാസികളുടെയും ദളിതരുടെയും പ്രതിഷേധ സമരഗാനമായ ഗാവ് ഛോടോ നഹി, ചാപ്ലിന്റെ ദ കിഡ് നാറാണപ്പുഴ ഷാനവാസിന്റെ ഗോഡ് കണ്‍ട്രി, റാന്‍ ആര്‍തറിന്റെ ഹോം, മുസ്തഫ ദേശമംഗലത്തിന്റെ പുതിയ കാളിന്ദി പറയുന്നു, മനുഷ്യാവകാശ പ്രവര്‍ത്തകയായ ശര്‍മ്മിള റോമിന്റെ നരകകഥ പറയുന്ന ശര്‍മിള ദ അയണ്‍ ലേഡി, തുടങ്ങിയ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു.
സ്ക്കൂളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറു കുട്ടികള്‍ക്കാണ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായത്. വിബ്ജിയോര്‍ പ്രതിനിധികള്‍ പ്രദര്‍ശനങ്ങള്‍ക്കുശേഷം നടന്ന ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.
സ്ക്കൂള്‍ മാനേജര്‍ ഫാ. ഫ്രാങ്കോ കവലക്കാട്ട്, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. എഫ്. ജോര്‍ജ് മാസ്റ്റര്‍, വിബ്ജിയോര്‍ പ്രതിനിധി ഡോ. പി. രഞ്ജിത്ത്, പി.ടി.എ. പ്രസിഡന്റ് കെ. കെ. ഫ്രാന്‍സിസ്, ഹെഡ് മാസ്റ്റര്‍ എ. ടി. സണ്ണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ക്കൂളിലെ മലയാള വിഭാഗം അദ്ധ്യാപകരാണ് പൂമരത്തണലിന് നേതൃത്വം നല്‍കിയത്.
++++++++++++++++++++++++++++++++++++++++++++++++++
ഗവ. യു.പി.സ്ക്കൂള്‍ തെങ്കര
സാര്‍ത്ഥകം 2010
++++++++++++++++++++++++++++++++++++++++++++++++++
-->
കെ. എം. ജയന്‍ |
മൂവാറ്റുപുഴ: ക്ലാസ്സ്മുറികള്‍ ഹൈടെക്കാക്കാന്‍ ചിലവുകുറഞ്ഞ വഴികള്‍ തേടുകയും കണ്ടെത്തുകയും ചെയ്ത ഒരദ്ധ്യാപകനെ സ്ക്കൂള്‍ വിദ്യാരംഗം സ്ക്കൂള്‍വാര്‍ത്തകള്‍ കണ്ടത്തുകയുണ്ടായി. മൂവാറ്റുപുഴ വിദ്യാഭ്യാസജീല്ലയില്‍ ഈസ്റ്റ്മാറാടി ഗവണ്‍മെന്റ് വൊക്കേഷണള്‍ ഹയര്‍സെക്കന്ററി സ്ക്കുളിലെ യു. പി. വിഭാഗം അദ്ധ്യാപകനായ കെ. എം. ജയനാണ് ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത്. ശിഷ്യ നും പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ എം. എന്‍. സനിലും അദ്ദേഹത്തിന്റെകൂടെ ഈ ഗവേഷണരംഗത്തുണ്ട്. സ്ക്കൂള്‍ സര്‍വ്വീസിനു മുമ്പ് ഡല്‍ഹിയില്‍ ഇലക്ട്രോണിക്സ് രംഗത്ത് പന്ത്രണ്ടുവര്‍ഷത്തെ സേവനപരിചയം ഇദ്ദേഹത്തിന് കൈമുതലായുണ്ട്. ചെലവുകുറഞ്ഞ രീതിയില്‍ ക്ലാസ്സ് മുറികളെ ഹൈടെക്ക് ആക്കുന്നതിന് അദ്ദേഹം തയ്യാറാക്കിയ ചില ഉപകരണങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും.
ഡിജിറ്റല്‍ മൈക്രോസ്കോപ്പ്
ഡിജിറ്റല്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ചെടുത്ത ചിത്രം |
പോര്‍ട്ടബിള്‍ എല്‍.സി.ഡി.മൈക്രോസ്കോപ്പ്
(സ്റ്റാന്റ് എലോണ്‍)
മൂന്നര ഇഞ്ച് എല്‍.സി.ഡി.സ്ക്രീന്‍, മൈക്രോസ്കോപ്പ്, സി.സി.ഡി. ക്യാമറ, ബാറ്ററി ഇവയാണ് പോര്‍ട്ടബിള്‍ എല്‍.സി.ഡി.മൈക്രോസ്കോപ്പിലുള്ളത്. പത്തുമടങ്ങു വലുപ്പത്തില്‍ വസ്തുക്കളെ കാണാന്‍ കഴിയും. സ്വാഭാവിക സാഹചര്യങ്ങളില്‍ എത്തിച്ച് വസ്തുക്കളെയും ജീവികളെയും (ഉറുമ്പ്, പൂവ്, കൊതുക്, കൂത്താടി) സൂക്ഷമനിരീക്ഷണത്തിനു വിധേയമാക്കാന്‍ കഴിയും. മൈക്രോസ്കോപ്പ് അസംബ്ലി കൈയ്യിലെടുത്ത് ഫോക്കസ്സുചെയ്യാനും കഴിയും. ഇലക്ട്രോണിക്സില്‍ പി.സി.ബി., എസ്.എം.ഡി. മുതലായവ ഉപയോഗിച്ചുള്ള ജോലികള്‍ക്ക് ഏറെ പ്രയോജനപ്രമാണ് പോര്‍ട്ടബിള്‍ എല്‍.സി.ഡി.മൈക്രോസ്കോപ്പ് ഇതിന്റെ പൂര്‍ണ്ണമായ നിര്‍മ്മാണച്ചെലവ് കേവലം 8000 രൂപമാത്രമാണ്.
(തുടരും......)
കൂടുതല്‍ വിവരങ്ങള്‍ക്ക് :
K. M. JAYAN
GVHSS EAST MARADY
EAST MARADY P. O.
MUVATTUPUZHA
Mob: 9495033392
-->
ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍,
ഈസ്റ്റ് മാറാടി
പ്രധാനാദ്ധ്യാപകര്‍ക്കുള്ള ദ്വിദിന ഐ.സി.റ്റി.ശില്പശാല
ഈസ്റ്റ് മാറാടി: മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിലെ മുഴുവന്‍ ഹൈസ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കുമായി ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ ദ്വിദിനശിന ഐ.സി.റ്റി.ശില്പശാല ആരംഭിച്ചു. സ്ക്കൂള്‍ മള്‍ട്ടിമീഡിയ തീയറ്ററില്‍ വിദ്യാഭ്യാസജില്ലാ ഓഫീസറുടെ പി. ഏ. ശ്രീ ജെയിംസ് കെ. സി. 06-09-2010 ന് രാവിലെ 10 മണിക്ക് ശില്പശാല ഉദ്ഘാടനം ചെയ്തു.
ഹെഡ് മിസ്ട്രസ് ശ്രീമതി കെ. ജി. പ്രിയംവദ സ്വാഗതവും എച്ച്.എം.ഫോറം സെക്രട്ടറി ശ്രീ മയ്തീന്‍കുട്ടി കൃതജ്ഞതയും പറഞ്ഞു. ശില്പശാലയ്ക്ക് മൂവാറ്റുപുഴ മാസ്റ്റര്‍ ട്രെയ്നര്‍ കോഡിനേറ്റര്‍ ശ്രീ സജിമോന്‍ പി. എന്‍. നേതൃത്വംനല്‍കുന്നു. ശില്പശാല ബുധനാഴ്ച സമാപിക്കും.
-->
സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍, വെളിയനാട്
ഏകദിന പത്രപ്രവര്‍ത്തന ശില്പശാല
വെളിയനാട് : വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട്ടികളുടെ പത്രം എന്ന ആശയം മുന്‍നിര്‍ത്തി 27-08-2010 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ ഏകദിന പത്രപ്രവര്‍ത്തന ശില്പശാല നടന്നു.
പ്രശസ്ത പത്രപ്രവര്‍ത്തകനും ഇപ്പോള്‍ മാതൃഭൂമി കറസ്പോണ്ടന്റുമായ ശ്രീ എന്‍. സി. വിജയകുമാര്‍ കൂത്താട്ടുകുളം ശില്പശാലയ്ക്ക നേതൃത്വം നല്കി. പി.റ്റി.എ.അംഗം ശ്രീ ജോഷി വര്‍ഗ്ഗീസ് നാടന്‍പാട്ടരങ്ങ് അവതരിപ്പിച്ചു. വൈകുന്നേരം കുട്ടികള്‍ തയ്യാറാക്കിയ പത്രത്തിന്റെ പ്രകാശനവും നടന്നു. പ്രകാശനച്ചടങ്ങില്‍ ലോക്കല്‍ മാനേജര്‍ റവ. ഫാ. പൗലോസ് കിഴക്കിനേടത്ത്, ഹെഡ് മാസ്റ്റര്‍ ശ്രീ റ്റി.എ.മാത്യൂസ്, പി.റ്റി.എ. പ്രസിഡന്റ് റ്റി.കെ. പ്രഭാഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ. പി. ശ്രീകുമാര്‍, വിദ്യാരംഗം ചെയര്‍പേഴ്സണ്‍ സരിത ജോയി എന്നിവര്‍ സംസാരിച്ചു.
സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍, വെളിയനാട്
ജോര്‍ജ് കുന്നപ്പിള്ളി അവാര്‍ഡ് സ്റ്റെല്ലാ ജോര്‍ജ്ജിന്