എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 31, 2013

വിദ്യാരംഗം കലാസാഹിത്യവേദി - മത്സരങ്ങള്‍കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല വായനക്കുറിപ്പുമത്സരം മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും നടത്തുന്നു. വായനക്കുറിപ്പുതയ്യാറാക്കണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2013 ല്‍ അദ്ധ്യാപകര്‍ക്കായി നടത്തിയ കലാസാഹിത്യ മത്സരഫലങ്ങളും പ്രസിദ്ധീകരിച്ചു. കഥ, കവിത,നാടകം, തിരക്കഥ, ചിത്രരചന എന്നീ ഇനങ്ങളിലായിരുന്നു മത്സരം. താഴെയുള്ള ലിങ്കില്‍ നിന്നും രണ്ടുലിസ്റ്റുകളും ഡൗണ്‍ലോഡ് ചെയ്യാം.

Aug 22, 2013

ലഹരി - കവിത
കടമകള്‍ക്കു കനം വച്ചതോര്‍ക്കുക
കനവുകള്‍ നല്ല കവിതയായ് തീര്‍ക്കുക
ജീവിതം സുഖലഹരിയായ് തീര്‍ക്കുവാന്‍
ഹൃദയക്കുതിരയെ കടിഞ്ഞാണില്‍ മുറുക്കുക.

നഞ്ചുപാത്രം തിരക്കി നാടാകെയും
സഞ്ചരിയ്ക്കാ, തകം സ്വസ്ഥമാക്കുക.
കൊഞ്ചിടും പിഞ്ചു, പുഞ്ചിരിത്താരകള്‍
കാത്തിരിക്കുന്ന വീടിനെയോര്‍ക്കുക.

ഉമ്മവച്ചന്നു നമ്മേയുണര്‍ത്തിയ
അമ്മയോടു കരുണകാണിക്കുക
മിഴികള്‍ നട്ടുകൊ,ണ്ടൊത്തിരി ദൂരത്ത്
വഴിയില്‍ നില്‍പ്പവര്‍,ക്കാശ്വാസമാകുക.

നമ്മളൊന്നെന്നു ചൊല്ലും പ്രിയംവദ
താനെയാണെന്ന് എപ്പോഴുമോര്‍ക്കുക.
സ്വന്തമായൊരു സുഖമില്ലതറിയുക
ബന്ധസ്വന്തമാം സ്വര്‍ഗ്ഗം പണിയുക.

ജാലകം പാതിചാരാതെ കാക്കുന്ന
കുഞ്ഞുപെങ്ങള്‍ക്കു കാവലായീടുവാന്‍
ദൂരെയെങ്കിലും നേരുള്ള ചിന്തയ്ക്കു
താളമില്ലാതെ,യാക്കാതിരിക്കുക.

മദ്യമെന്ന മദം വരിച്ചീടുമീ
നിന്ദ്യതയ്ക്കു നിഷേധം രചിയ്ക്കുക
കലഹമില്ലാത്ത വീട്ടിലെ സൂര്യനായ്
കതിരുനീട്ടിയുദിക്കുമാറാകുക.

സ്വാഭിമാനം പണയപ്പെടുത്താത്ത
സാരമാക്കിയീ ജന്മം തളിര്‍ക്കുവാന്‍
സിരകളില്‍ ബോധ,ചന്ദ്രോദയത്തിനായ്
നുരയുമീലഹരി വേണ്ടെന്നു വയ്ക്കുക.