ഞാന്‍ അസീസ്. ഇപ്പോള്‍ ആല്‍ബെര്‍ട്ട എന്ന സ്ഥലത്ത് താമസിക്കുന്നു. ആര്‍ട്ടിക്കില്‍ നിന്നടിക്കുന്ന ഹിമക്കാറ്റില്‍ എന്റെ ആത്മാവ് വിറക്കുമ്പോള്‍ എനിക്ക് എന്റെ കുട്ടിക്കാലം ഓ൪മ്മവന്നു. അതു ഒരു ചെറിയ കവിതയായി "ഉമ്മയുടെ കടം വീട്ടുവാന്‍ കഴിയാതെ"
ഒരു തണുത്ത കാറ്റടിക്കുന്നു
വേനലൊടുവിലീകൊടുംചൂടില്‍
പ്രകൃതിയുടെ കണ്‍കുളിര്‍,
മരിച്ചൊരോ൪മ്മപോലെ.
പൊക്കാളിപ്പാടങ്ങളില്‍
പച്ചനാമ്പുകള്‍ കുളിര്‍കാറ്റിലിളകുന്നു
മാവുകള്‍കാറ്റിലിളകുമ്പോള്‍
തുടുത്ത മാമ്പഴങ്ങള്‍
പുരമുകളില്‍ ചിതറിവീഴുന്നു
ഞാവല്‍പഴങ്ങള്‍ എന്‍തലയില്‍ നീലവരക്കുന്നു.
ഞാന്‍ വയല്‍ വരമ്പിലൂടെ നടക്കുന്നു
കൈക്കുടന്ന നിറയെ ചാമ്പല്‍പ്പഴങ്ങളുമായ്
പ്രിയപ്പെട്ട ഉമ്മക്കു നല്‍കുവാന്‍.
വരമ്പിലെന്നെ മുറിച്ചുകടന്നുപോയവള്‍
എന്നെ സ്പര്‍ശിച്ചുവോ,
എന്നിലൊരു തീപ്പൊരിയെറിഞ്ഞുവോ?
ഇണയുടെ ആദ്യസ്പര്‍ശനം.
പിന്നെ ഞാനൊരു പുരുഷനായി
വീട്ടിലേക്കു മടങ്ങുന്നു
അന്നുരാത്രി എന്നിലെ ബാല്യംമരിച്ചുപോയ്
പുരുഷന്‍റെ ദാഹത്തോടെ
ഇന്നും ജീവിതം തുടരുന്നു.
പ്രകൃതിയുടെ സമ്മാനങ്ങള്‍ ഒരു ചെറുസ്പര്‍ശനത്തിനു
ഞാനവള്‍ക്കു നല്കുന്നു
മധുരചാമ്പക്കകള്‍ പാവാടമടക്കിലടുക്കിയവള്‍
വയല്‍ കടക്കുന്നു.
ഉമ്മയുടെ കടം വീട്ടുവാന്‍ കഴിയാതെ
ഞാന്‍ ജീവിതം ജീവിച്ചുതീര്‍ക്കുന്നു.
Abdul Azeez
313 Whitehill Place NE
Calgary, Alberta Canada