എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 30, 2010

വീഡിയോ ഡൌണ്‍ലോഡിങ്ങ് - വിവിധ മാര്‍ഗ്ഗങ്ങള്‍




യുട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡു ചെയ്യുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. യൂട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡു ചെയ്യുന്നതിനുള്ള അനവധി സൈറ്റുകളുണ്ട്. ഇത്തരത്തിലുള്ള ചില സൈറ്റുകളുടെ വിലാസമാണ് താഴെ കൊടുത്തിരിക്കുന്നത്.
1. http://vixy.net/
2. http://www.viddownloader.com/
3. http://www.kcoolonline.com/
4. http://downthisvideo.com/
5. http://download.uzeik.net/eng.php
6. http://clipnabber.com/
7. http://zamzar.com/url/
8. http://javimoya.com/blog/youtube_en.php
9. http://keepvid.com/
10. http://www.mediaconverter.org/
11. http://heywatch.com/page/home
12. http://www.youtubex.com/
13. http://www.videoronk.com/

മുകളില്‍ കൊടുത്തിട്ടുള്ള സൈറ്റുകളില്‍ (ഏതെങ്കിലുമൊന്നില്‍) നിങ്ങള്‍ക്കാവശ്യമായ യൂട്യൂബ് വീഡിയോ ഫയലിന്റെ കൃത്യമായ യു.ആര്‍.എല്‍ (URL) നല്കി ഡൌണ്‍ലോഡ് ക്ലിക്കു ചെയ്താല്‍ ആ വീഡിയോ ഫയല്‍ നിങ്ങള്‍ക്ക് ലഭ്യമാവുന്നതാണ്. www.youtube.com ല്‍ പോയി നിങ്ങള്‍ക്കാവശ്യമായ വീഡിയോ കണ്ടെത്തി അതിന്റെ URL അവിടെ നിന്നും കോപ്പി ചെയ്ത് , മുകളില്‍ കൊടുത്തിട്ടുള്ള ഏതെങ്കിലുമൊരു സൈറ്റ് സന്ദര്‍ശിച്ച് ,

Aug 28, 2010

പ്ലേറ്റുകള്‍
കൃത്യമായിപ്പറയാന്‍പറ്റില്ല
മുപ്പത്തിമുവ്വായിരത്തില്‍പ്പരം
ദിവസങ്ങള്‍ക്കപ്പുറം
ഏതോ ഒരു പുരാതന ദിനം.
അച്ഛന്‍ രണ്ടു പ്ലേറ്റുകള്‍ വാങ്ങിക്കൊണ്ടുവന്നു.
ചേര്‍പ്പുങ്കല്‍ ചന്തയില്‍ നിന്നോ
പാലാ ടൗണില്‍നിന്നോ ആയിരിക്കും.
ഞാനും ചേട്ടനും അതില്‍ മുഖം നോക്കിയപ്പോള്‍
പുഴുതിന്ന പല്ലുകളുമായി
മൂക്കട്ടച്ചാത്തന്മാര്‍ രണ്ടുപേര്‍
ഞങ്ങളെ നോക്കിച്ചിരിച്ചു.
രാവിലെ വാഴച്ചോട്ടിലെ ചാരച്ചട്ടിയില്‍
വാഴയിലമുക്കി അമ്മ
മോറിവെളുപ്പിക്കാന്‍ തുടങ്ങിയതാണ്.
പിന്നെ വലങ്കയ്യിലേവിരലുകള്‍
ആയിരക്കണക്കിനേഗുണം
മൂന്നേഗുണം പത്തുതവണയെങ്കിലും
ചോറുമായി പ്ലേറ്റില്‍നിന്ന്
വായിലേയ്ക്ക് സഞ്ചരിച്ചിട്ടുണ്ടാവണം.
അച്ഛന്‍ മരിച്ചദിവസങ്ങളില്‍
നിറഞ്ഞ പ്ലേറ്റിലേയ്ക്ക് ഉപ്പുനീര്
കണ്ണില്‍നിന്ന് വീണു.
വിരലുകള്‍ അങ്ങോട്ടുപോകാന്‍ മടിച്ചു.
പരീക്ഷച്ചൂടുമായി, പനിച്ചൂടുമായി, പ്രേമച്ചൂടുമായി
എത്രയോതവണ വിരലുകള്‍
ഉയര്‍ന്നുതാണുകഴിഞ്ഞു.
പ്ലേറ്റുകള്‍ കഥപറയുമെങ്കില്‍
വാക്കിന്റെ വയ്യാവേലിയ്ക്കപ്പുറത്തേയ്ക്ക്
ചേട്ടനും ഞാനും പറക്കുംതളിക കളിച്ചതും
പറയുമായിരിക്കും.
മൂലകള്‍ചുളുങ്ങി വരകള്‍വീണ്
നിറംമാറി മുഖംമങ്ങി
പ്ലേറ്റുകള്‍ രണ്ടും ഞങ്ങളും
ചാരച്ചട്ടിയ്ക്കുമുമ്പില്‍
തേച്ചുവെളുപ്പിക്കുന്നതുംകാത്ത്
അടുക്കളയിലേയ്ക്ക് പോകാന്‍ കൊതിച്ച്
ഹാജരാകുന്നുണ്ട്.
ഇനി എന്തെല്ലാം വിളമ്പാനിരിക്കുന്നു!
തുളപിടിക്കുന്നതെന്നാണോ!
വലിച്ചെറിയുന്നതെന്നാണോ!
ആര്‍ക്കറിയാം?
ഒക്കെറ്റിനും ഒരുദിവസം
ഉണ്ടായിരിക്കും
കട്ടികുറഞ്ഞുവരികയാണ്.


Aug 25, 2010

വസന്തം
കിളിക്കൂട്ടം ഒച്ചവയ്ക്കുന്നു
എവിടെപ്പോയെന്റെ പച്ചകള്‍
തെങ്ങോലവീശിയിടയ്ക്കിടെ -
യെത്തിനോക്കിയ കാറ്റുകള്‍
വയലിനുള്ളിലെ നത്തിന്റെ
ശവമടക്കിനു വന്നൊരു
മഞ്ഞുതുള്ളിയോടിന്നലെ
മരണകാര്യം പറഞ്ഞത്രേ
പാളത്തൊപ്പി ധരിച്ചോരാള്‍
പാടത്തില്‍ നീണ്ട പാളത്തില്‍
കൂവിയോടിയ വണ്ടിയ്ക്ക്
ചോരയായെന്നു കേള്‍ക്കുന്നു
കൈതറയ്ക്കു  നിറംപോയി
ഞാറ്റടിയ്ക്കു ഞൊറിപോയി
കൈതമേല്‍ പച്ചയാവുന്ന
ഓന്തു മാത്രമൊരത്ഭുതം
വരവേല്‍ക്കുന്നു കൃത്യമായ്
നിറം മാറ്റത്തെയെപ്പോഴും
       - വിനോദ് വൈശാഖി

Aug 23, 2010

മാവേലി നാടുവാണീടും കാലം

ഇന്ന് തിരുവോണം.മലയാളികളുടെ മനസ്സില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ചിങ്ങമാസത്തില്‍ തിരുവോണം വന്നെത്തുന്നു.കള്ളത്തരവും ചതിയും ഒന്നുമില്ലാത്ത ഒരുമയുടെയും നന്മയുടെയും സമൃദ്ധിയുടെയും ഒരു നാടിനെയാണ് നാം മാവേലി നാട് എന്ന ഐതിഹ്യങ്ങളില്‍ കേട്ടറിഞ്ഞത്. അത്തരം ഒരു നാട് നമുക്കും സ്വപ്നം കാണാം. എല്ലാ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍. ഈ ഓണത്തോടനുബന്ധിച്ച് കാസര്‍കോടുള്ള അഹമ്മദ് ഷറീഫ് സാര്‍ തയ്യാറാക്കിയ പ്രത്യേക ഓണം പ്രശ്നോത്തരി ഇതോടൊപ്പം പോസ്റ്റ്‌ ചെയ്യുന്നു. ഏവരും ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തുമെന്ന്കരുതുന്നു.

Aug 18, 2010

മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ പത്താതരം രണ്ടാം ഭാഗം


പത്താം തരത്തിലെ കേരളപാഠാവലി രണ്ടാം യൂണിറ്റായ വൈജ്ഞാനിക സാഹിത്യ(യാത്രാവിവണം അത്മകഥ)ത്തിന്റെ മാത്യകാചോദ്യങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വന്ന എല്ലാ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ പകുതി പ്രവര്‍ത്തനങ്ങളെങ്കിലും സ്വന്തമായി ചെയ്തുനോക്കുന്ന വിദ്യാര്‍ത്ഥിക്ക് എസ്. എസ്.എല്‍.സി.യ്ക്ക് ഈ യൂണിറ്റ് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല. അദ്ധ്യാപകസുഹൃത്തക്കള്‍ അതിനുള്ള അവസരമൊരുക്കുമല്ലോ?

Aug 17, 2010

അങ്ങേ വീട്ടിലേക്ക് - ഇടശ്ശേരി

മലയാളികള്‍ക്ക് ഇന്ന്‍ പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവര്‍ഷം കൂടി വന്നെത്തിയിരിക്കുന്നു. എല്ലാ വായനക്കാര്‍ക്കും വിദ്യാരംഗം ബ്ലോഗിന്റെ പുതുവത്സരാശംസകള്‍. ഈ പുതുവര്‍ഷ പുലരിയില്‍ നിങ്ങള്‍ക്കായി ഇതാ ഒരു സമ്മാനം.
ഒമ്പതാം തരത്തില്‍ കേരളപാഠാവലിയിലെ 'കാണക്കാണെ 'എന്ന രണ്ടാം യൂണിറ്റില്‍ ഇടശ്ശേരിയു
ടെ  'അങ്ങേ വീട്ടിലേയ്ക്ക്' എന്ന കവിതയുടെ അവസാന ഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. ആ കവിത പൂര്‍ണ്ണമായും വായിക്കുമ്പോഴാണ് പഠനം സുഗമമാകുന്നത്. അതിനായി 'അങ്ങേ വീട്ടിലേയക്ക് ' പൂര്‍ണ്ണമായി ഇവിടെ ചേര്‍ക്കുന്നു. 1957 മാര്‍ച്ച് 31നു പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 'തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍' എന്ന കവിതാ സമാഹാരത്തിലും ഉള്‍പ്പെടുത്തി. ഇപ്പോള്‍ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഇടശ്ശേരിക്കവിതകള്‍ സമ്പൂര്‍ണ്ണ സമാഹാരത്തിലും ഈ കവിതയുണ്ട്. ഏവരും ഈ കവിത പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു.

Aug 16, 2010

സിനിമയും സാഹിത്യവും




മലയാള സിനിമയുടെ നാള്‍വഴിയില്‍ സാഹിത്യലോകം നടത്തിയ ഇടപെടലുകള്‍ അതിശക്തമായിരുന്നുവെന്ന് കാണാവുന്നതാണ്. മലയാള സിനിമയുടെ പ്രാരംഭദശയില്‍തന്നെ സാഹിത്യത്തോടുള്ള ബന്ധം ആരംഭിച്ചതായി കാണാം. വിഗതകുമാരന്‍ എന്ന നിശബ്ദചിത്രത്തോടെയാണ് മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. അഗസ്തീശ്വരം സ്വദേശിയായ ജെ.സി ദാനിയേല്‍ രചനയും ഛായാഗ്രഹണവും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം 1928നവംബര്‍ 7നു പുറത്തുവന്നു. കളരിപ്പയറ്റിന്റെ ആരാധകനായിരുന്ന ജെ. സി. ദാനിയേല്‍ അതിന്റെ പ്രചരണത്തിനു പറ്റിയ ഒരു കഥ സിനിമയ്ക്കുവേണ്ടി തയ്യാറാക്കുകയാണുണ്ടായത്. എന്നാല്‍ മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മ പ്രശസ്തമായ ഒരു നോവലിന്റെ അനുരൂപണമായിരുന്നു. സി. വി. രാമന്‍പിള്ളയുടെ നോവലിനെ ആധാരമാക്കി സുന്ദര്‍രാജ് നിര്‍മ്മിച്ച് വി. വി. റാവു സംവിധാനം ചെയ്ത ഈ ചിത്രം 1933ല്‍ പ്രദര്‍ശനത്തിനെത്തി. എന്നാല്‍ അധിക ദിവസം പ്രദര്‍ശിപ്പിക്കാനായില്ല. പകര്‍പ്പവകാശ നിയമം ലംഘിച്ചതിന്റെ പേരില്‍ സിനിമ നിരോധിക്കപ്പെട്ടു. സാഹിത്യകൃതി സിനിമയാക്കുന്ന പ്രവണതയ്ക്കു മലയാളത്തില്‍ തുടക്കം കുറിച്ച മാര്‍ത്താണ്ഡവര്‍മ്മ കാണാന്‍ അധികം പേര്‍ക്ക് അവസരമുണ്ടായില്ല.
1938 ല്‍ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്‍ പുറത്തുവന്നു. ടി. ആര്‍. സുന്ദരം നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് എസ്.നൊട്ടാണിയാണ്. ഇതിന്റെ ആദ്യനിര്‍മ്മാതാവായിരുന്ന എ. സുന്ദരന്‍പിള്ള സിനിമയ്ക്കു വേണ്ടി രചിച്ച വിധിയും മിസ്സിസ്സ് നായരും എന്ന കഥ പരിഷ്ക്കരിച്ചുണ്ടായതാണ് ബാലന്‍.

Aug 15, 2010

Aug 14, 2010

 
മലയാള നാടിനു നമ്പ്യാരില്‍ നിന്നും ലഭിച്ച സംഭാവന പറഞ്ഞറിയിക്കാന്‍ സാധിക്കാത്തത്രയാണ്. ജീവിതം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും അതിലൂടെ ചിന്തയെ ഉണര്‍ത്തിയും നമ്പ്യാര്‍ ഒരു പുതിയ കവിതാ രീതി മലയാളിക്ക് പരിചയപ്പെടുത്തി. ഈ കവിതകളിലൂടെ കടന്നു പോകുന്ന നമുക്ക് അദ്ദേഹത്തിന്റെ രചനാ തന്ത്രങ്ങളെ വെവ്വേറെ അപഗ്രഥിച്ചു മനസിലാക്കേണ്ടി വരും. അതിനുള്ള ഒരു ചെറിയ ശ്രമമാണ് ഇവിടെ പല ഭാഗങ്ങളിലൂടെ നടത്തിവരുന്നത്. ഇന്ന് നമ്പ്യാര്‍ സാഹിത്യത്തിന്റെ നാലാം ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. ഇവ പലര്‍ക്കും പ്രയോജനം ചെയ്യുന്നു എന്നറിഞ്ഞതില്‍സന്തോഷം.

Aug 12, 2010

പത്താം തരത്തിലെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ ഭാഗം 1


ഇന്നത്തെ പഠനരീതിയുടെ ഒഴിവാക്കപ്പെട്ടിട്ടില്ലാത്ത ഒരു ഘടകമാണല്ലോ അര്‍ദ്ധവാര്‍ഷികവും വാര്‍ഷികവുമായിട്ടുള്ള മൂല്യനിര്‍ണ്ണയം. പത്താം തരത്തിലെത്തുമ്പോള്‍ ഇത് കഴിഞ്ഞ പത്തുക്ലാസ്സുകളിലായി കുട്ടി നേടിയ ശേഷികളുടെ ആകെ വിലയിരുത്തലായി മാറുന്നു. അവിടെയാണ് എസ്. എസ്. എല്‍. സി. പരീക്ഷയുടെ പ്രസക്തി. അതിനാല്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളും അവരെ തയ്യാറാക്കുന്ന അദ്ധ്യാപകരും മൂല്യനിര്‍ണ്ണയത്തെക്കുറിച്ച് മികച്ച ധാരണയുള്ളവരായിരിക്കണം. അതിനായുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ തുടങ്ങുന്നത്. പത്താംതരത്തിലെ മലയാളം ഒന്നാം പേപ്പറിന് ഇതുവരെ നടന്നിട്ടുള്ള പൊതുപരീക്ഷകളുടെയും പ‍ടവുകളിലുടെ ആവതരിപ്പിച്ച മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളുടെയും യൂണിറ്റു തിരിച്ചുള്ള സമാഹരണമാണ് ഇവിടെ നടത്തിയിട്ടുള്ളത്. യൂണിറ്റുതീരുമ്പോഴോ ആവര്‍ത്തനം നടത്തുന്ന സമയത്തോ ഇവപ്രയോജനപ്പെടുത്തുമെന്നു കരുതട്ടെ. തുടര്‍ന്നുള്ള യൂണിറ്റുകളുടെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളും പോസ്റ്റുചെയ്യുന്നതാണ്

Aug 11, 2010

സ്പാര്‍ക്ക്

നമ്മുടെ സാലറി ഇപ്പോള്‍ സ്പാര്‍ക്ക് വഴിയാണല്ലോ ചെയ്യുന്നത്. അതിന്റെ ഭാഗമായി പല സംശയങ്ങളും നമുക്ക് വരാറുണ്ട്. ഇതിനു ഒരു പരിഹാരം എന്ന നിലയിലാണ് സ്പാര്‍ക്ക് എങ്ങനെ ചെയ്യാം എന്നത് വിശദീകരിക്കുന്ന മാര്‍ഗരേഖ ബ്ലോഗിന്റെ വലതു ഭാഗത്ത് മുകളില്‍ നല്‍കിയിരിക്കുന്നത്. അവിടെ ക്ലിക്ക് ചെയ്‌താല്‍ സ്പാര്‍ക്ക് ചെയ്യേണ്ട വിധം പി.ഡി.എഫ് രൂപത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും.എന്നാല്‍, ഇപ്പോള്‍ പലരും ഞങ്ങളുമായി പങ്കിട്ട മറ്റൊരു പ്രശ്നമാണ് ഓണം ഫെസ്റ്റിവല്‍ അലവന്‍സ് ബില്‍ തയ്യാറാക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍. ഇതാ അവയ്ക്കും ഒരു പരിഹാരം.ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നോക്കൂ. ഓണം ഫെസ്റ്റിവല്‍ അലവന്‍സ് ബില്‍ തയ്യാറാക്കേണ്ട വിധം നല്‍കുന്നു.

Aug 6, 2010


തിരക്കഥയ്ക്ക് ആര് മണികെട്ടും
മലയാളം മുന്‍ഷിമാരെല്ലാം അങ്കലാപ്പോടെ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടുകൊണ്ടാണ് ഒരു ദിവസം സ്റ്റാഫ് റൂമിലേക്ക് കയറിച്ചെന്നത്. അന്വേഷിച്ചപ്പോളറിഞ്ഞു, പതിവുപോലെ വില്ലന്‍ തിരക്കഥ തന്നെ. തിരക്കഥഎഴുതുമ്പോള്‍ ക്ലോസ്സപ്പ് വേണോ എന്നാണു തര്‍ക്കം. മഹത്തായ ചോദ്യത്തിലൂടെ മറ്റുള്ളവരെ കുഴക്കാന്‍ കഴിഞ്ഞു എന്നാ ഭാവത്തില്‍ സുമതി ടീച്ചര്‍ നടുവിലായി നിലകൊണ്ടു.നിസ്സഹായരായ മുന്‍ഷീ വൃന്ദം ചുറ്റും. ക്ലസ്റ്ററില്‍ തര്‍ക്കിക്കാം എന്ന തീരുമാനത്തോടെ യാണ് തല്‍ക്കാലം സഭ പിരിഞ്ഞത്. തിരക്കഥയെക്കുറിച്ച് പറഞ്ഞ മാഷന്മാരും ടീച്ചര്‍മാരും ആശയക്കുഴപ്പങ്ങളുടെ ഷോട്ടുകളായി മാറിയ കഥയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. തിരക്കഥയുടെ രൂപമെന്താണ്, ഭാഷയെന്താണ്,ക്ലോസ്സപ്പ് വേണോ കട്ട് ടു വേണോ, ശബ്ദ സൂചനകള്‍ എവിടെ എഴുതണം, എങ്ങനെ മൂല്യനിര്‍ണ്ണയം ചെയ്യണം........ ആശയക്കുഴപ്പങ്ങളുടെ ഷോട്ടുകള്‍ക്ക് കട്ട് പറയേണ്ടത് ആരാണ്. തിരക്കഥയ്ക്ക് ആര് മണി കെട്ടും ? പാഠ പുസ്തകങ്ങളിലേക്ക് താരതമ്യേന പുതുതായി കയറിവന്ന അതിഥിയായതുകൊണ്ടാവാം തിരക്കഥയെ ചുറ്റിപ്പറ്റി ഇത്തരം ആശയക്കുഴപ്പങ്ങള്‍ രൂപപ്പെടുന്നത്. സിനിമയല്ലേ സിനിമാക്കാരോട് തന്നെ ചോദിക്കാമെന്നു കരുതി ചോദിച്ചപ്പോഴോ കാണുന്നതൊന്നും തിരക്കഥയേയല്ലെന്നാണ് അവരുടെ നിലപാട്. ഇതൊന്നും വച്ച് സിനിമയെടുക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്.  

Aug 5, 2010

അടൂര്‍ ഗോപാലകൃഷ്ണന്‍ - അഭിമുഖം

മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള ഒരു അഭിമുഖം ഇതാ ചുവടെ നല്‍കുന്നു. ദൃശ്യകലാ സാഹിത്യം എന്ന യൂണിറ്റിനു ഈ അഭിമുഖം പ്രയോജനപ്രദമാകുമെന്നു കരുതുന്നു.

Aug 3, 2010

മലയാളനാടകചരിത്രം ഒരു വീക്ഷണം


ആഴ്ചയില്‍ ദൃശ്യകലകളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നല്‍കുക എന്നതാണ് ബ്ലോഗ്‌ ടീമിന്റെ ലക്‌ഷ്യം. അതില്‍ആദ്യത്തെ പോസ്റ്റ്‌ ഇതാ ചുവടെ നല്‍കുന്നു.

മലയാള നാടകചരിത്രവുമായി ബന്ധപ്പെട്ട നിരവധി പാഠഭാഗങ്ങള്‍ നമ്മുടെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ ആസാദ് സാര്‍ തയ്യാറാക്കിയിരിക്കുന്ന ഒരു സ്ലൈഡ് ഷോ ആണ് ഇത്. മലയാളനാ‍ടകവേദിയുടെ ഉദ്ഭവംമുതല്‍ ഇന്നുവരെയുള്ള പ്രധാനഘട്ടങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈ സ്ലൈഡുകള്‍ കുട്ടികളെ കാണിച്ചതുകൊണ്ടുമാത്രമായില്ല. ഒരോ സ്ലൈഡിലേയും സൂചനകള്‍ക്ക് ചെറിയചെറിയ വിശദീകരണങ്ങള്‍ നമ്മള്‍ നല്‍കുകയും വേണം.
പി.ഡി.എഫ്. രൂപത്തിലാണ് സ്ലൈഡുകള്‍ പോസ്റ്റുചെയ്തിരിക്കുന്നത്. ഇത് ലിനക്സിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കും. ഫോണ്ടിന്റെ പ്രശ്നം ഉണ്ടാകാനിടയില്ല. വിന്‍ഡോസില്‍ അക്രോബാറ്റ് / ആഡോബ് റീഡറില്‍ View മെനുവില്‍ Full Screen സെലക്ടുചെയ്താല്‍ സ്ലൈഡുകള്‍ ഒന്നൊന്നായി കാണാം. up, down arrow കള്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ മുമ്പോട്ടും പുറകോട്ടും പോകാം. Esc. Key ഉപയോഗിച്ച് പ്രസന്റേഷന്‍ അവസാനിപ്പിക്കാം. ലിനക്സില്‍ പി.ഡി.എഫ്. വ്യൂവറില്‍ View മെനുവില്‍ Presentation സെലക്ടുചെയ്താല്‍ സ്ലൈഡുകള്‍ ഒന്നൊന്നായി കാണാം. up, down arrow കള്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ മുമ്പോട്ടും പുറകോട്ടും പോകാം. Esc. Key ഉപയോഗിച്ച് പ്രസന്റേഷന്‍ അവസാനിപ്പിക്കാം. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സ്പെയ്സ് ബാര്‍ ഉപയോഗിച്ചും സ്ലഡുകളിലൂടെ മുമ്പോട്ടുപോകാം. മൗസിലെ സ്ക്രോള്‍ ബട്ടണും ഉപയോഗിക്കാം.

Aug 2, 2010

എന്റെ പൊന്നമ്പ്രാന്‍ ഇനിയെന്നുവരും?


സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുന്ന, ഏതുതരം വൈദേശികാധിപത്യത്തേയും രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിക്ക്.

ഒന്ന്

മണ്ണിളകുന്നു
കാല്‍ച്ചുവട്ടിലെ മണ്ണിളകുന്നു.
കാത്തുവച്ചൊരു കരുത്തിനെ
കാക്കകൊത്തിപ്പറക്കുമ്പോള്‍
ചെറുക്കുവാന്‍ കഴിവില്ലാത്തോര്‍
കുതറുവാന്‍ വഴിയില്ലാത്തോര്‍
ചിന്തയ്ക്കു ബലിച്ചോറു നല്‍കിയവര്‍
അറിയാതെ പറയുന്നു
മണ്ണിളകുന്നു
കാല്‍ച്ചുവട്ടിലെ മണ്ണിളകുന്നു.


രണ്ട്

തമ്പ്രാന്‍ വന്നു
ഒരു പുത്തനാം തമ്പ്രാന്‍ വന്നു