എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........
Showing posts with label ഓര്‍മ്മക്കുറിപ്പ്. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പ്. Show all posts

Jun 27, 2012

എന്റെ സ്കൂള്‍ ദിനങ്ങള്‍ ഭാഗം രണ്ട് - അസീസ് കെ. എസ്.




എന്‍റെ സ്കൂള്‍ ദിനങ്ങള്‍ വായിച്ച എല്ലാവ൪ക്കും നന്ദി. ഞാന്‍ ഈ ബ്ലോഗില്‍ വന്നകാലം മുതല്‍ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള പ്രിയപ്പെട്ട ശ്രീകുമാ൪ സാറിനും ഷംല ടീച്ചറിനും പ്രത്യേകം നന്ദി. ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നു, നിങ്ങളാല്‍. സ്കൂള്‍ തുറക്കുന്നതിനുമുമ്പ് ധൃതികൂട്ടി, തട്ടിക്കൂട്ടി ഒരു ലേഖനം അയച്ചപ്പോള്‍ ചെറുതായിപ്പോയതാണ് സാ൪. പൂ൪ത്തിയായത് അയച്ചുകൊടുത്തതാണ്.
കഥ തുടരട്ടെ. ഞാന്‍ 1973 ലാണ് എസ്. എസ്. എല്‍. സി. പാസാകുന്ന‌ത്. അതിനു ശേഷം സെന്‍റ് ആല്‍ബ൪ട്ട്സിലും മഹാരാജാസ് കോളേജിലുമായി ഏഴുകൊല്ലം പഠിച്ചു. അപ്ലൈഡ് കെമിസ്ട്രിയായിരുന്നു. 1980 ല്‍ പഠ‌നം പൂ൪ത്തിയാക്കി ഒരു നാഷണലൈസ്ഡ് ബാങ്കില്‍ ജോലിക്കു കയറി. ഒന്നാം ക്ലാസ്ല് മുതല്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ നന്നായി അറിയുവാന്‍ എന്റെ പഠനം വഴിയും എന്റെ രണ്ടു മക്കളുടെ പഠനം വഴിയും എനിക്കു കഴിഞ്ഞിട്ടുണ്ട്. പ്രിഡിഗ്രി അന്ന് കോളേജിലാണ്. ഞാന്‍ പത്താം ക്ലാസ് പാസ്സായത് അല്‍ഫറൂഖ്യാ ഹൈസ്കൂളില്‍ നിന്നാണ്. ഞാനും ഇപ്പോള്‍ അവിടെത്തന്നെ അദ്ധ്യാപകനായ ഐന്‍സ്റ്റൈനും ഒരേ ബാച്ചിലാണ് പാസ്സായി പുറത്തിറങ്ങിയത്.
എന്നെപ്പോലുള്ള‌ വ്യ‌ക്തിക‌ള്‍ക്ക് പ‌ഠിക്കുക‌യ‌ല്ലാതെ വേറെ വ‌ഴിയുണ്ടായിരുന്നില്ല ഷംല ടീച്ച൪. സ്കൂള്‍ ഞ‌ങ്ങ‌ള്‍ക്ക് എല്ലാമെല്ലാമായിരുന്നു. ഭൂവുടമയുടെ മകനും കുടികിടപ്പുകാരന്‍റെ മകനും ധനികനും ദരിദ്രനും മുസ്ലിമും നായ‌രും പുല‌യ‌നും ഈഴവനും കൃസ്ത്യാനിയുമൊക്കെ ഒരമ്മപെറ്റ മക്കളെപ്പോലെ ഒരുമിച്ചിരുന്നു വിദ്യയഭ്യസിച്ചിരുന്ന സ്ഥ‌ലം നമ്മുടെ സ൪ക്കാ൪ പള്ളിക്കൂടമല്ലാതെ വേറെ ഏതാണുള്ളത്? ജാതീയത, വ൪ഗ്ഗീയത എന്നതൊക്കെ അന്ന് ഞങ്ങളുടെ ഹൃദയത്തില്‍ പോലും പോലുമുണ്ടായിരുന്നില്ല. അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി അതിനുള്ളീലാനന്ദ ദീപംകൊളുത്തി... എന്ന ഈശ്വരപ്രാ൪ത്ഥനയോടെയാണ് അന്ന് ഞങ്ങളുടെ സ്കൂള്‍ തുടങ്ങുന്നത്. വൈകിട്ട് ജനഗണമനയോടെ അവസാനിക്കുന്നു. ഭാരതത്തിലെ പുണ്യനദിയായ, മഹത്തായ സംസ്കാരം പേരില്‍ ഏറ്റുവാങ്ങുന്ന ഗംഗ എന്നു പേരുള്ള ഒരു വീട്ടില്‍ താമസിക്കുവാന്‍ പേരുമാറ്റേണ്ടി വന്ന ഇസ്ലാമിക ഫണ്ടമെന്‍റലിസ്റ്റായ ഒരു മന്ത്രി വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നുവെന്നോ൪ക്കുമ്പോള്‍ ഞാന്‍ മാത്രമല്ല എന്റെ കാലഘട്ടത്തിലെ സ൪ക്കാ൪ പള്ളിക്കൂടത്തില്‍ പഠിച്ച എല്ലാ കുട്ടികളും ലജ്ജയോടെ തലതാഴ്ത്തുന്നു. സ൪ക്കാ൪ പള്ളിക്കൂടം കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും നിലനില്‍ക്കണം എന്നതിന് ഈ ഒറ്റക്കാരണം മാത്രം മതി.

Jun 6, 2012

എന്റെ സ്ക്കൂള്‍ ദിനങ്ങള്‍ - അസീസ് കെ. എസ്.




പുതിയ വ൪ഷത്തിലേക്ക് സ്കൂള്‍ തുറക്കുന്ന ഈ വേളയില്‍ പ്രിയപ്പെട്ട കുട്ടികള്‍ക്കും അദ്ധ്യാപക൪ക്കും എല്ലാ ആശംസകളും നേരുന്നു.നല്ല ഒരു സ്കൂള്‍ വ൪ഷമുണ്ടാകട്ടേയെന്ന് പ്രാ൪ത്ഥിക്കുന്നു.
സ്കൂള്‍ തുറക്കുന്ന ഈ സമയത്ത് എന്നില്‍ മൂന്നുതരം ഓ൪മ്മ‌ക‌ള്‍ വന്നുനിറയുന്നു. ഒന്ന് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന എന്റെ സ്കൂള്‍ ഓ൪മ്മകള്‍, രണ്ട് എനിക്ക് മക്കളുണ്ടായപ്പോള്‍ അവരുടെ ഓ൪മ്മകള്‍. പിന്നെ ഈ രാജ്യത്തിലെ കുട്ടികളുടെ സ്കൂള്‍ അനുഭവങ്ങള്‍. ഇത് എങ്ങിനെ എഴുതിയാലും എത്രയോ എഴുതുവാനുണ്ട്. അതുകൊണ്ട് ഒന്നുരണ്ട് ഓ൪മ്മകള്‍ പങ്കുവയ്ക്കാം.
ഇപ്പോള്‍ നിങ്ങളെക്കുറിച്ചോ൪ക്കുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നുണ്ട്. അസൂയ തോന്നുന്നുവെന്നാണ് ഞാന്‍ എഴുതുവാന്‍ തുനിഞ്ഞത്. അത് വിശദീകരിക്കേണ്ടിവരുമല്ലോ എന്നു കരുതി സന്തോഷം എന്നാക്കിയെന്നേയുള്ളൂ. നിങ്ങള്‍ക്കിന്ന് പഠിക്കുവാനുള്ള എല്ലാ സൗകര്യവുമുണ്ട്. പഠിപ്പിക്കുവാന്‍ സമ൪ത്ഥരായ അദ്ധ്യാപകരുണ്ട്. എല്ലാ ബുക്കുകളും നിങ്ങള്‍ക്കുണ്ട്. നോട്ടുബുക്കുകള്‍ ലഭ്യമാണ്. നല്ല പുതിയ ഉടുപ്പുകളുണ്ട്. ചെരിപ്പുണ്ട്. ബാഗുണ്ട്. നിങ്ങളാരും പട്ടിണി കിടന്നു സ്കൂളില്‍ പോകുന്നവരാകില്ല. സ്കൂളില്‍ പോലും ഭക്ഷണമുണ്ട്. അദ്ധ്യാപക൪ക്ക് നല്ല ഉത്തരവാദിത്വമുണ്ട്, ഏത് സംശയനിവാരണത്തിനും മാ൪ഗ്ഗങ്ങളുണ്ട്. നിങ്ങള്‍ക്ക് വ്യക്തമായ ദിശാബോധമുണ്ട്. പഠിച്ചുകഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യാം എന്നു നിങ്ങള്‍ക്കറിയാം. ചേരേണ്ട കോഴ്സുകളെക്കുറിച്ച് നല്ല ധാരണകളുണ്ട്. ഒരു കാര്യം മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. പഠിക്കുക . അത്രമാത്രം.അതു നിങ്ങള്‍ ചെയ്യില്ലേ? ഉറപ്പ്? ഒകെ അതുമതി. സന്തോഷം.

Mar 25, 2011

എന്റെ വിദ്യാലയം - ഓര്‍മ്മക്കുറിപ്പ്‌



ഓര്‍മ്മക്കുറിപ്പ്‌
മനസിന്റെ ഉള്ളറയില്‍ ഇപ്പഴും ചിതലരിക്കാതെ കിടക്കുന്ന ഓര്‍മകളില്‍ അവശേഷിക്കുന്നത് എന്റെവിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓര്‍മകളാണ് .

ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സില്‍ കുളിര്‍മയുടെ ഒരു നേര്‍ത്ത തലോടല്‍പ്പോലെയാണ് അനുഭവപെടുന്നത്

ചെറിയ ചാറ്റല്‍ മഴയോടുകുടിയ അന്നത്തെ ആ പ്രഭാതങ്ങളില്‍ ‍ ഒരു കുടക്കീഴില്‍ പകുതി നനഞ്ഞ വസ്ത്രങ്ങളുമായി അനുജനുമൊത്ത് പാടവരമ്പിലുടെ സ്കൂളിലേക്ക് നടന്നുപോകുന്നതും, വയലുകളുടെ അരികിലുടെ ഒഴുകുന്ന ചെറിയ ചാലുകളില്‍ ചേമ്പിന്‍ ഇലകള്‍ ഇട്ട് ഒഴുക്കിന്റെ താളത്തില്‍ അവ നീങ്ങുന്നത് ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്നതുമെല്ലാം ഒരിക്കലും മറക്കുവാന്‍ കഴിയാത്ത എന്റെ സുന്ദരമായ ഓര്‍മകളാണ് .

Feb 15, 2011

അനുഭവക്കുറിപ്പ്


എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ............

ഈദിന്റെ അവധി നാളെ മുതല്‍ നാലു ദിവസമാണ്.......
എന്നാല്‍ ഇവിടെ ഞങ്ങള്‍ക്ക് ഈദിന്റെ അന്ന് മാത്രമേ അവധി ഉള്ളു
ബാക്കി മൂന്ന് ദിവസവും ജോലിയുണ്ട്......

ഇന്ന് വൈകിട്ട് എഴെകാലുവരെയയിരുന്നു ഡ്യൂട്ടി....
വന്നു റൂമില്‍ ഇരുന്നു കുറച്ചു നേരം സംസാരിച്ചിരുന്നു...
പിന്നെ നേരെ ജിമ്മിലേക്ക് പോയി..അങ്ങനെ ഒരു പതിവുണ്ട്.
ഇരുന്നിരുന്നു തടി വച്ചു അതൊന്നു കുറക്കണം അതിന്റെ ഭാഗമാന്നു
ഈ ജിമ്മില്‍ പോക്ക്
ഇവിടെ ഉള്ള എന്റെ സുഹൃത്തുക്കള്‍ പറയും അവന്‍ മല്ലന്‍ പണിക്കു പോവുകയാണെന്ന്
അങ്ങനെ അതിനു മസിലുകട എന്നൊരു പേരും കൈവന്നിട്ടുണ്ട്.

Nov 26, 2010

അര്‍ദ്ധവിരാമം




കാലം തെറ്റിവന്ന തുലാവര്‍ഷത്തില്‍ നനഞ്ഞ ഒരു പകല്‍. പഠിച്ചു മടുത്ത മകള്‍, ബന്യാമിന്റെ 'ആടുജീവിത'ത്തെക്കുറിച്ചുള്ള ലേഖനം വായിച്ചുകൊണ്ട് എന്റെ അരുകില്‍ ചേര്‍ന്നുകിടന്നു; കെട്ടിപ്പിടിച്ചു. "എന്തു രസാ അമ്മേ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാന്‍"
അറിയാതെയാണങ്കിലും മനസ്സ് കുട്ടിക്കാലത്തിലേയ്ക്ക്. വീട്ടിലും തൊടിയിലും നിറസാന്നിദ്ധ്യമായിരുന്ന അമ്മ. അച്ഛന്റെ അസാന്നിദ്ധ്യത്തില്‍ പാടത്തും പറമ്പിലും വേണ്ട പണികള്‍ ചെയ്യിക്കുവാന്‍ ഓടി നടന്നിരുന്ന അമ്മ. പകല്‍ ഒരിടത്തും ഒരിക്കലും അമ്മയെ ഇരുന്നു കണ്ടിട്ടേയില്ലല്ലോ?
വീടിന്റെ ഐശ്വര്യം! അച്ഛന്റെ ആയുസ് - അമ്മയുടെ ജാതകഫലം. തിരുവോണം നിറഞ്ഞ നാളാണത്രേ!
വെളുപ്പിനെഴുനേറ്റ്, കുളിച്ച് നിലവിളക്കുകൊളുത്തി 'പച്ചക്കല്ലൊത്ത തിരുമേനിയും' എന്ന കീര്‍ത്തനം അമ്മ ചൊല്ലുന്നതു കേട്ടുണരുന്ന ഞങ്ങള്‍. നേരത്തേ സ്ക്കൂളിലെത്താനായി ഭക്ഷണം കഴിക്കാതെ ഓടുന്ന ഞങ്ങളുടെ പിന്നാലെ വയല്‍ വരമ്പുവരെ ആഹാരവും കൊണ്ടുവന്ന് ഊട്ടുന്ന അമ്മയുടെ ഓര്‍മ്മകള്‍ ഉള്ളതിനാല്‍ എന്റെ മകളുടെ ആഹാരകാര്യത്തില്‍ ഞാന്‍ ശ്രദ്ധിച്ചുപോരുന്നു.

Nov 7, 2010

ഓര്‍മ്മയ്ക്കായ് ഒരു ജന്മദിനം - ഓര്‍മ്മക്കുറിപ്പ്


ങ്ങനെയിതാ എനിക്കും ഒരു ജന്മദിനമുണ്ടായി. അതേ അമ്പത്തിമൂന്നാമത്തെ വയസ്സില്‍ ആദ്യമായി എന്റെ ജന്മദിനം ലോകരറിഞ്ഞു. അല്ല ഞാനറിഞ്ഞു. ഞാനതിലലിഞ്ഞു. ജില്‍സി എന്ന പതിനൊന്നാം ക്ലാസ്സുകാരിയായിരുന്നു അതിനു നിമിത്തമായത്. ഒന്നും പ്രതീക്ഷിച്ചല്ല ബേബി ബേക്കറിയില്‍ നിന്നും രണ്ടു കേക്കുകള്‍ വാങ്ങിയത്. ഹോസ്റ്റലിലെ ഒരു പതിവ്. അതുമുടക്കണ്ട. കുട്ടികള്‍ക്കൊരു സന്തോഷവും. അത്താഴമൂണിനു ശേഷമാണ് ഉല്ലാസമണിക്കൂര്‍. ആദ്യത്തെ കേക്ക് മഠത്തിലമ്മയ്ക്ക്. രണ്ടാമത്തേത് മഠത്തിലെ മക്കള്‍ക്ക്. കേക്കുമായി ഉല്ലാസമുറിയിലെത്തിയപ്പോള്‍ മദറിന് തലേന്നാളിലെ സ്വന്തം ഫീസ്റ്റിന്റെ ഓര്‍മ്മ. "ഞാനും ടീച്ചറും ജ്യേഷ്ഠാനുജത്തിമാര്‍. ഞാനിന്നലെ. ടീച്ചര്‍ ഇന്ന്". ഉല്ലാസത്തിനുത്സവമേകാന്‍ ജിയോമരിയാമ്മ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മധുരം വിളമ്പി. ആയുരാരോഗ്യസൗഖ്യമരുളുന്ന സുന്ദരഗാനം സായിപ്പിന്റെ ഭാഷയില്‍ അലടിച്ചു. തൂവാലയില്‍ പൊതിഞ്ഞ കൊന്തയുമായി വന്ന് മറിയത്തിന് 'മറിയ'ത്തെ മദര്‍ തന്നെ സമ്മാനിച്ചു.
പ്പോഴേയ്ക്കുമിതാ പുതുവയസ്സിലേയ്ക്കാനയിക്കാന്‍ അന്തേവാസികളുടെ അംഗരക്ഷക മേഴ്സി സിസ്റ്ററെത്തി. കണ്ണിപൊത്തി കണികാണും മുറിയിലേയ്ക്ക് എന്നെ എതിരേറ്റുകൊണ്ടുപോകാന്‍ തുനിഞ്ഞ മോളി മിസ്സിന്റെ ശ്രമം പൊക്കക്കുറവിനാല്‍ തടസ്സപ്പെട്ടപ്പോള്‍ ആ ജോലി ജില്‍സി ഏറ്റെടുത്തു. അകത്തുകടന്നതും അമിട്ടുപൊട്ടും പോലെ ബലൂണുകള്‍ പൊട്ടി. പൂത്തിരി ഉയര്‍ന്നു താഴും പോലെ വര്‍ണ്ണക്കടലാസുകള്‍ പാറിപ്പറന്ന് താഴ്ന്നിറങ്ങി തറയില്‍ മൊസൈക്കുപാകി. പാട്ടും കൊട്ടും തിരുതകൃതി. നായികയുടെ തിരിയണയ്ക്കലും കേക്കുമുറിക്കലും കാണികള്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ആരാദ്യം തരും എന്ന മട്ടില്‍ അന്തേവാസികളുടെ മധുരം തീറ്റിക്കലിന്റെ മത്സരത്തിനിടയില്‍ ജന്മദിനക്കാരിക്ക് ശ്വാസം കഴിക്കാന്‍ പോലും സമയം കിട്ടാതെ വാതുറക്കേണ്ടി വന്നതുകൊണ്ട് മതിയെന്നു പറയാന്‍ കഴിഞ്ഞില്ല. എന്നാല്‍ പങ്കാളികളെല്ലാം ആശയടക്കമുള്ളവരായിരുന്നതിനാല്‍ കേക്കിന്റെ ബാക്കി കഷണങ്ങള്‍ക്ക് പാത്രത്തിലല്പം വിശ്രമം തരപ്പെട്ടു.