Jul 5, 2016
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം - സ്ഥലത്തെ പ്രധാന സുല്‍ത്താന്‍
Aug 24, 2014
അറബ് കാഴ്ചകളുടെ കാണാപ്പുറങ്ങളിലേക്ക്
Aug 3, 2014
എങ്ങനെ മെച്ചപ്പെടുത്താം ആസ്വാദനം
Jul 29, 2014
രാമായണമാസം - രാമായണത്തിലൂടെ
Jan 20, 2014
ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന് - ലേഖനം
Aug 31, 2013
വിദ്യാരംഗം കലാസാഹിത്യവേദി - മത്സരങ്ങള്‍
Jul 25, 2013
സൗന്ദര്യപൂജ - പി. കുഞ്ഞിരാമന്‍നായര്‍
Jul 2, 2013
'ആര്‍ട്ട് അറ്റാക്ക് ' പേരും കഥയും
Oct 15, 2012
എന്റെ സ്ക്കൂള്‍ ദിനങ്ങള്‍ ഭാഗം മൂന്ന് - അസീസ് കെ. എസ്.
കാനഡയും
അമേരിക്കയും ഉള്‍പ്പെടുന്ന
നോ൪ത്ത് അമേരിക്കയിലെ
പൊതുവിദ്യാഭ്യാസത്തെക്കുറിച്ച്
നിങ്ങളോടു പറയുവാന്‍
പലതുമുണ്ട്.
എന്തിനുമേതിനും
അമേരിക്കയെ നോക്കിയിരിക്കുന്ന,
അമേരിക്കന്‍
നയങ്ങള്‍ക്കടിമപ്പെടുന്ന,
മന്‍മോഹന്‍ജി
ഭരിക്കുന്ന ഇന്ത്യയില്‍
അമേരിക്കയിലെ ഇന്നത്തെ
വിദ്യാഭ്യാസം നാളെ നമ്മുടെ
വിദ്യാഭ്യാസമായി മാറുമ്പോള്‍,
അമേരിക്കയിലെ
വിദ്യാഭ്യാസ വ്യവസ്ഥിതി
എങ്ങിനെയെന്ന് അവശ്യം നാം
അറിഞ്ഞിരിക്കേണ്ട സംഗതിയാണെന്നു
തോന്നുന്നു.
അമേരിക്കന്‍
പൊതുവിദ്യാഭ്യാസത്തിന് നീണ്ട
പോരാട്ടങ്ങളുടെ ചരിത്രമുണ്ട്.
ആദ്യം
അത് അടിമ വിമോചനത്തിനുവേണ്ടിയുള്ള
പോരാട്ടമായിരുന്നു.
പിന്നീട്
കറുത്തവ൪ക്ക് തുല്യമായ
അവസരങ്ങള്‍ക്കുവേണ്ടിയുള്ള
കലാപമായി,
സ്ത്രീവിമോചന
സമരങ്ങളായി.
നൂറ്റാണ്ടുകള്‍
നടത്തിയ പോരാട്ടങ്ങളുടെ
ഫലമായാണ് അമേരിക്കയില്‍
സാ൪വ്വത്രികമായ വിദ്യാഭ്യാസം
രൂപം കൊണ്ടത്.
കറുത്തവനും
ഇടതുപക്ഷ ലിബറല്‍ ചിന്താഗതിക്കാരായ
വെളുത്തവനും ചേ൪ന്നു നടത്തിയ
നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ്
സമ൪ത്ഥരായ അദ്ധ്യാപക൪
നല്കുന്ന ഏറ്റവും മികച്ച
സൌജന്യമായ പൊതുവിദ്യാഭ്യാസം
ഗവണ്മെണ്ടിന്റെ ചുമതലയായി
ഭരണഘടനയില്‍ എഴുതിച്ചേ൪ക്കപ്പെട്ടത്.
ഓരോ പൌരനും
സംസ്ഥാനം നല്കുന്ന മികച്ചതും
സൌജന്യവുമായ വിദ്യാഭ്യാസത്തിനവകാശമുണ്ട്
പൊതുവിദ്യാഭ്യാസമായിരുന്നു
ലോകത്തിലെവിടേയും ജനാധിപത്യസമൂഹങ്ങളുടെ
അടിത്തറ.
ഇതിന്റെ
ഫലമായി അടിസ്ഥാനവ൪ഗ്ഗങ്ങളുടെ
ജീവിതം ലോകത്തിലെല്ലായിടത്തും
മെച്ചപ്പെട്ടു.
കേരളത്തിലും
അത്തരം സാമൂഹ്യസമരങ്ങള്‍
നടന്നിട്ടുണ്ട്.
ദരിദ്രരായ
ലക്ഷക്കണക്കിനു ജനങ്ങള്‍
അവരുടെ ജീവിതം മെച്ചപ്പെടുത്തി.
കെ ആ൪
നാരായണനേയും എപിജെ കലാമിനേയും
പോലുള്ളവ൪ ഇന്ത്യയുടെ ഏറ്റവും
ഉയ൪ന്ന സ്ഥാനങ്ങളിലെത്തി.Aug 17, 2012
കാനഡയിലെ വസന്തവും റമളാനിലെ നോമ്പും - ലേഖനം
Jun 22, 2012
അ....അച്ഛന്‍ - ലേഖനം
Oct 2, 2011
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം രണ്ട്
Sep 26, 2011
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം ഒന്ന്
Sep 3, 2011
Jun 21, 2011
മലയാളത്തെ ഒന്നാംഭാഷയായും നിര്‍ബന്ധിത ഭാഷയായും പ്രഖ്യാപിച്ചതുകൊണ്ടായില്ല! - ലേഖനം
May 16, 2011
ഒരു പൂരക്കാഴ്ച
May 9, 2011
അമ്മയ്ക്കൊരുദിനം
May 5, 2011
ആടുജീവിതം എന്റെ ജീവിതം - ലേഖനം

പ്രിയ സുഹൃത്തുക്കളേ
പത്താംതരത്തിലെ പരിഷ്കരിച്ച മലയാളം പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ കോ
പ്പി ഏവരും കണ്ടുകാണുമല്ലോ. അടിസ്ഥാനപാഠാവലിയുടെ അവസാനയൂണിറ്റായ അലയും മലയും കടന്നവര്‍ എന്നഭാഗത്ത് ബന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ ഒരദ്ധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി കബളിപ്പിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. നമുക്കിടയില്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ് ഈ നോവല്‍.
കഥയിലെ ജീവിച്ചിരിക്കുന്ന നായകനുമായി അടുത്തയിടെ സ്ക്കൂള്‍ വിദ്യാരംഗം ബ്ലോഗ് ടീം സംസാരിക്കുകയുണ്ടായി. സൗദിയില്‍ വച്ച് താനനുഭവിച്ചതെല്ലാം ഈശ്വരന്റെ പരീക്ഷണങ്ങളായിരുന്നു എന്നുവിശ്വസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അറബാബിന്റെ 'മസറ'യില്‍ നിന്നുള്ള രക്ഷപെടലും നാട്ടിലേയ്ക്കുള്ള മടക്കവും തന്റെ രണ്ടാം ജന്മമായി നജീബ് കരുതുന്നു. ആരുടെയൊക്കെയോ പ്രാര്‍ത്ഥനയുടെ ഫലമാണ് തന്റെ തിരിച്ചു വരവെന്നും ആടുജീവിതത്തില്‍ നിന്നുള്ള തിരിച്ചുവരവ് താന്‍ പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ളകാലം നാട്ടില്‍ തന്നെ തൊഴില്‍ ചെയ്ത് ജീവിക്കാനാണ് താനിഷ്ടപ്പെടുന്നത്. ബന്യാമിനെ കാണാനിടയായതും അദ്ദേഹം തന്റെ കഥ ഇത്രവലിയ നോവലാക്കിയതും മറ്റൊരു ദൈവനിയോഗമായി നജീബ് കരുതുന്നു. ആര്‍ക്കോവണ്ടി വിധി കരുതിവച്ചിരുന്ന ദുരിതജീവിതം അനുഭവിച്ചുതീര്‍ക്കേണ്ടിവന്നതിനോടുള്ള അമര്‍ഷമോ വിധിയോടുള്ള പകയോ ഒന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നില്ല. നജീബുമായുള്ള അഭിമുഖത്തിന്റെ വീഡിയോ ഉടന്‍തന്നെ സ്ക്കൂള്‍ വിദ്യാരംഗം ബ്ലോഗില്‍ പോസ്റ്റുചെയ്യുന്നതാണ്.
Nov 30, 2010
അറിയേണ്ടതല്ലേ സ്വദേശാഭിമാനിയെ?
Nov 24, 2010
ലക്ഷത്തിന്റെ നിറവില്‍..
നമ്മുടെ വിദ്യാരംഗം ബ്ലോഗ് ലക്ഷം പേരുടെ സന്ദര്‍ശനം കൊണ്ടു തിളങ്ങിയ ദിനമാണിന്ന്. അക്കാദമിക കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന നമ്മുടെ ബ്ലോഗില്‍ ഒട്ടേറെപ്പേര്‍ പ്രതീക്ഷയര്‍പ്പിക്കുന്നതു കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ നമുക്കായത്. ഇത് സന്തോഷത്തോടൊപ്പം ഭാരിച്ച ഉത്തരവാദിത്തവുമാണെന്നു ഞങ്ങള്‍ക്കറിയാം. കൂടുതല്‍ അക്കാദമിക സഹായങ്ങള്‍ ഞങ്ങളാല്‍ കഴിയുംവിധം നല്‍കാന്‍ ഞങ്ങള്‍ തയ്യാറുമാണ്. എന്നാല്‍ കഴിവുള്ള ഒട്ടേറെ വ്യക്തികള്‍ കാണികളായി പുറത്തു നില്‍ക്കുന്നതായി ഞങ്ങള്‍ക്കറിയാം. അവര്‍ കൂടി നമ്മോടു കണ്ണി ചേര്‍ന്നാല്‍ ഈ ചങ്ങല കൂടുതല്‍ ദൃഢമാകും. ഫലമോ അതിശയിപ്പിക്കുന്നതും.
മറ്റൊരു പ്രധാനകാര്യം സൂചിപ്പിക്കാനുള്ളത് ബ്ളോഗ് സന്ദര്‍ശകരോടാണ്. നിങ്ങളുടെ ക്രിയാത്മക പ്രതികരണങ്ങളാണ് നമ്മുടെ ഓരോ പോസ്റ്റുകളുടേയും വിലയിരുത്തലിനു സഹായിക്കുന്നത്. തുടര്‍ന്നുള്ള പ്രയാണത്തിനുള്ള ഇന്ധനവും അതുതന്നെ. പ്രതികരണങ്ങള്‍ പക്ഷേ ഇപ്പോള്‍ വേണ്ടത്രയില്ലതന്നെ. സജീവ ചര്‍ച്ചയ്ക്കു വിധേയമാകേണ്ട പാഠഭാഗങ്ങള്‍ അതുകൊണ്ട് കൂടുതല്‍ ചര്‍ച്ചാവിധേയമാകുന്നില്ല. അതു നമുക്ക് പരിഹരിക്കേണ്ടതുണ്ട്. ബ്ളോഗ് സന്ദര്‍ശിച്ചാല്‍ മനസ്സില്‍ തോന്നുന്ന അഭിപ്രായം, അത് എന്തുമാകട്ടെ, അയക്കുകയാണെങ്കില്‍ അതീ പ്രശ്നത്തിനു പരിഹാരമാകും. സര്‍ഗ്ഗാത്മക രചനകള്‍ നടത്തുന്നവര്‍ അവരുടെ അക്കാദമിക പ്രാഗത്ഭ്യം കൂടി ഞങ്ങള്‍ക്കു തരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ക്രിക്കറ്റു ഭാഷയില്‍ പറഞ്ഞാല്‍, ലക്ഷം ക്ളബ്ബില്‍ അംഗത്വം നേടിയ നമ്മുടെ ബ്ളോഗിനെ അങ്ങനെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് ഒത്തൊരുമിച്ചു നയിക്കാം.



















