കരയാന്‍
മറന്ന മിഴികള്‍
കദനഭാരത്തിലിന്നെന്‍
മനം നിറയുന്നുവോ
കാറ്റിന്‍
ചിലമ്പൊലി കനലെരിയിക്കുന്നുവോ
സ്നേഹത്തിന്‍
ദിവ്യദീപ്തികള്‍ അകതാരിലെങ്ങും
സാദരം
മൂളുന്നതെല്ലാം ദുരിതപദ്യങ്ങള്‍
ഗംഗയുടെ
നാദവും ഗായത്രീമന്ത്രവും
ഗോപാലാ
നിന്‍
ഗാന്ധര്‍വ്വവീഥിയും തേങ്ങുമീ
വേളയില്‍
നിഷാദജന്മങ്ങള്‍
തന്‍ കൊടും ക്രൂരതയില്‍
നിറമിഴിയോടെ
തേങ്ങുന്നീ പൃഥ്വീമാതാവും
നദിയുടെ
ജീവരക്തം പോലും ഊറ്റിയെടുത്തില്ലേ
നാഗരികതയുടെ
മടിത്തട്ടിലെ കുട്ടിപ്പാവകള്‍
ജീവവായു
നല്കുമീ അരുമയാം മരങ്ങള്‍
തന്‍
ജാതകം
തിരുത്തുവാന്‍ നീയാര്
കാട്ടാളാ...
അംബികയാം
സ്ത്രീജന്മങ്ങള്‍ മേല്‍
വിഷപൂരിതമാം
അമ്പുകളെയ്തുവിട്ടാഹ്ലാദിക്കും
അസുരന്മാരേ
മാബലിയുടെ
മണ്ണില്‍ സ്വപ്നം വിടരുമീ
ഭൂമിയില്‍
മരതകപ്പച്ച
മിന്നിമാഞ്ഞുപോയതാം ഓര്‍മ്മകള്‍
കരള്‍പിളരും
കാഴ്ചകള്‍,
കൃഷ്ണാ
കരയാതിരിക്കുവാനാകുമോ?
നീറിപ്പുകയുന്ന
വേദനയില്‍
മറക്കാനോ
ബദ്ധപ്പെട്ടീടുന്നു
ഓര്‍ക്കുക
നീ വല്ലപ്പോഴും നിന -
ക്കായിപ്പാടുമീ
ഗന്ധര്‍വരൂപത്തെ......
ഷൈനി
ഷാജി (10.A)
*
* * * *