എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

സൃഷ്ടി
മുരിഞ്ഞുപ്പേരീം ചോറും പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ കൂത്തുകളില്‍ ഒന്ന് . മറ്റുള്ളവര്‍ക്ക് പ്രോത്സാഹനമാകുമെങ്കില്‍ …...........

-
അഹമ്മത് ഷരീഫ് കുരിക്കള്‍

ആദര്‍ശവിദ്യാലയം
{ചാക്യാര്‍ക്കൂത്ത്}
മുറ്റത്ത് നോക്കിയപ്പോ കണ്ണിനൊരു കുളിര്‍മ തോന്നിയേ...!
പ്രഭാതസൗന്ദര്യം കണ്ട എനിക്ക് ക്ഷ രസായി. കാരണം,കുറേ നാളായി കരുതുന്നു ഒരു നടത്ത്ങ്ങട് നടക്കാ. ന്ന്ന്നല്ല്യ ,കുറേ നാളായി വിചാരിക്കണു നമ്മടെ നാട്ടിലൊന്ന് പോവാന്‍.ഒപ്പം തലക്ലായി ക്ഷേത്രത്തിലൊന്ന് പോയി തൊഴുവേം വേണം. ബസ്സിറങ്ങി
അങ്ങനെ ഞാന്‍
'ര്‍ങ്ങണ്ടം ...ര്‍ങ്ങണ്ടം...ര്‍ങ്ങണ്ടം' നടന്ന് നടന്ന് ….....
ന്താ യീ കാണണേ? ആരാ ഈ പാറപ്പുറം കയ്യേറി സെന്‍ട്രല്‍ ജയില് കെട്ടിയേ? ഏയ് അല്ലാട്ടോ നിക്ക് തെറ്റീതാ. അതൊരാദര്‍ശവിദ്യാലയാ {മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍,
കാസറഗോഡ്}....... ഞാനങ്ങനത് നോക്കി നില്‍ക്കാര്ന്നേ അപ്പതാ സടപടാന്ന് ഒരു ശബ്ദം. പച്ചക്കുട്ടിപ്പട്ടാളം ഷൂവിട്ട് ഭൂമി ചവിട്ടി മെതിച്ചങ്ങനെ ന‌ടക്കാ. തെന്താപ്പോ ? നല്ല ചേല് ഇത്രേം നേരം കൂട്ടംകൂട്ടായി നടന്ന കുട്ട്യോള് ലൈനാവ്വോ? നിക്ക് ക്ഷ രസായി. കാരണം, എങ്ങനയാ സ്കൂള് ആദര്‍ശിക്കണേന്ന് അറിയണല്ലോ ! അങ്ങനെയിരിക്കുമ്പോളതാ ഒരു പോലീസ് മൂപ്പര് .പോലീസല്ലാട്ടോ നടത്തം കണ്ടപ്പം നിക്ക് തോന്നീതാ. അവിടത്തെ ഒരു മാഷാട്ടോ. 'പാറാവ്കാരൊന്നും' ഇല്ലാത്തതിനാല്‍ ഉള്ളില്‍ ക്ഷ സന്തോഷത്തോടെ ഞാന്‍ ആ സ്കൂളിന്റെ പടി കടന്ന് ചുറ്റിക്കാണാന്‍ തുടങ്ങി. അങ്ങനെ 'ര്‍ങ്ങണ്ടം ...ര്‍ങ്ങണ്ടം...ര്‍ങ്ങണ്ടം' നടന്ന് നടന്ന് ….....പോമ്പഴേ ഇടയ്ക്ക് ഒരു ശകുനം. മലപോലങ്ങട് നില്‍ക്കാ. അസ്സല് മടക്ക്പര്‍വതം തന്നെ! ", താനങ്ങട് പോണ്ടാന്ന്ള്ള ഭാവത്തില് ". എല്ലാം കണ്ടപ്പോ നിക്ക് കാര്യകാരണങ്ങള് ശ്ശി...ശ്ശി...മനസ്സിലാവാന്‍ തുടങ്ങി. മഹായോഗ്യനായ 'എച്ച്.എം' തിരുമനസ്സിനടുത്തേക്ക് ‌ഞാന്‍ വച്ചടിച്ചു. ന്ന്ന്നല്ല്യ, ചെന്നുടന്‍ ഞാന്‍ ഞെട്ടിപ്പോയി! എന്റെ പഴേ മലയാളം മാഷ് ! ഞാനദ്ദേഹത്തെ നന്നായൊന്ന് അഭിവാദനം ചെയ്തു.പിന്നെ, കുശലപ്രശ്നങ്ങളോട് കൂടി തുടങ്ങി.

ഗുഡ് മോണിംഗ്"
'ഗുഡ് മോണിംഗ്
"സാറേ എന്നെ ഓര്‍മ്മയില്ലേ?”
'സുഭാഷല്ലേ? താനിപ്പോ എന്താ ചെയ്യണേ?”
അങ്ങനൊന്നില്ല്യാ, ഞാനൊരു ചെറിയ ജേര്‍ണലിസ്റ്റാ...”
'കണ്ടിട്ടെത്ര നാളായി!'
വളരെ ദിവസായി കാണണന്ന് നിരീക്കണു.”
' ന്താപ്പോങ്ങനെ? '
"പിന്നേം നൂറൂമേനി വിളഞ്ഞല്ലേ?"
'ഉവ്വ്, എസ്.എസ്.എല്‍.സിയിലും ,ഹയര്‍സെക്കന്ററിയിലും.
പാഠശാലേല് എന്താ വിശേഷങ്ങള്?”
അങ്ങനൊന്നുണ്ടായിട്ടില്ല. ന്നാലൊന്നില്ല്യാന്ന് പറയാനും വയ്യേനീം.”
'ന്താത് പറഞ്ഞോളൂട്ടോ.'
സ്കൂളില് ഛിദ്രം സഹിക്കവയ്യാതായിരിക്കണൂ.”
'ഓഹോ! ആരു തമ്മിലാ? മാഷമ്മാര് തമ്മിലാ? ഉള്ളില് ഛിദ്രം തുടങ്ങിയാ പിന്നെ ആകെ പ്രശനാട്ടോ'
അല്ല!”
'പിന്നാര് തമ്മിലാ വഴക്ക്? കുട്ട്വോളും മാഷമ്മാരും തമ്മിലാ'
അല്ലന്നേ!”
'പിന്നാര് തമ്മിലാ വഴക്ക്? കുട്ട്വോളു തമ്മിലാ'
അതുമല്ല! തറേം ടൈല്‍സും തമ്മിലാണേ".
'ന്താ ഈ മാഷ് പറേണേ? തറേം ടൈല്‍സും തമ്മില് വഴക്കോ?'
അത് ഞാമ്പറയാം.സ്കൂളിന്റെ നിര്‍മ്മാണം ങ്ങനെ നടക്കാണ്.ആദ്യം തറേം ടൈല്‍സും തമ്മില് നല്ല ചങ്ങാതിമാരാര്‍ന്നു. പിന്നെ അബ്ബാസെന്ന
മേസ്തിരി ഹയ്! ന്താ കോണ്‍ട്രാക്ട്.....അന്ന് മുതല് ഏഴരക്കോടീട പേരില് തറേം ടൈല്‍സും തമ്മില്‍ ശ്ശി ഛിദ്രാ...”
'തെന്താപ്പോ ങ്ങനെ ന്റെ ദേവ്യേ?'
കൈയ്യിട്ടുവാരലിനാണല്ലോ ഇന്നു സ്ഥാനം.ഛിദ്രം മൂത്ത് ടൈല്‍സിന്റെ സ്ഥാനം കൂടി തറ കയ്യേറി. മാത്രല്ല, പ്പൊ ടൈല്‍സിന് ഒരു സ്ഥാനോല്ല്യാന്നായിട്ട്ണ്ട്.”
'ഇത് നല്ല കൂത്ത്.'
ടൈല്‍സിന്റെ സ്ഥാനത്ത് തറയാ.ന്നാ ടൈല്‍സൊട്ടില്ല്യാന്ന് പറഞ്ഞാ ഭോഷ്കാവോന്ന് ഭയന്ന് പറേണില്ല്യാന്ന് മാത്രം.”‌
പിന്നെ ഞാന്‍ പത്രത്തിലൊരു ന്യൂസ് കിട്ടിയതിന്റെ സന്തോഷത്തോടെ പതുക്കെയങ്ങട് ര്‍ങ്ങണ്ടം...ര്‍ങ്ങണ്ടം...ര്‍ങ്ങണ്ടം തിരിഞ്ഞു നടന്നു............


-ശുഭം-
തയ്യാറാക്കിയത്
ബബിത ബാലന്‍
അമൃത വി.
അക്ഷയ സി.എല്‍
അഞ്ജുമാധവന്‍
ജ്യോതി ബി കെ
സുനു എസ്
നമിത റ്റി.

കൂടുതല്‍ രചനകള്‍ വായിക്കാന്‍  http://mathrukavidyalayam.blogspot.com സന്ദര്‍ശിക്കുക.


******************************************************************

നിന്‍ ചിന്തപുണരാത്ത-
തെന്തുണ്ടീ മണ്ണില്‍ വിണ്ണില്‍?
നിന്‍ ആത്മശോഭ തീണ്ടാ-
തുണ്ടോ പുല്‍ക്കൊടിപോലും?

ആ നവദീപ്തിയില്‍ നീ
കുളിപ്പിച്ചെന്‍ നാടിനെ
സാനന്ദം വിശുദ്ധിതന്‍
പൊന്നാടയണിയിച്ചു.

ആരംഭമന്നേയിട്ടീ-
കാടിനെ-നാടാക്കുവാ
നാധാരാമാക്കി മുഗ്ദ്ധ
സ്നേഹത്തെ സ്വതന്ത്ര്യത്തെ

മഹത്വം വിഗണിക്കാ-
നാവില്ലയദ്ധ്വാനത്തില്‍
മഹത്വമറിഞ്ഞവ-
നാണെന്റെ ഗുരുനാഥ൯.

ജിസ്നാ ജയിമോന്‍
std-9A
സെന്റ് ജോര്‍ജ്ജ് VHSS
കൈപ്പുഴ, കോട്ടയം
=======================================================


(മിനിക്കഥ)
ബോംബെയിലെ തിരക്കു പിടിച്ചൊരു ഷോപ്പില്‍വച്ചാണ് ഞാനയാളെ പരിചയപ്പെടുന്നത്. പേരും നാട്ടുപേരും ചോദിച്ചപ്പോള്‍ അയാളെന്റെ നാട്ടുകാരനായിരുന്നു. വീടും വീട്ടുപേരും ചോദിച്ചപ്പോഴോ, എന്റെ തൊട്ടയല്‍വാസിയും............! എനിക്കത്ഭുതമായി........... "നമ്മളെന്തേ ഇത്രനാള്‍ പരിചയപ്പെടാതെ പോയി ?" മറുപടിയ്ക്കു പകരം അയാളൊരു ഫോട്ടോ കാണിച്ചു. ഞാന്‍ ഞെട്ടി. കാരണം എന്റെ വീടിനുചുറ്റും ഒരു വലിയ മതിലുണ്ടായിരുന്നു. ന്യൂസ്

കവിത 

കാര്‍ട്ടൂണ്‍ കോമാളികള്‍ തന്‍

വിഡ്ഢിത്തങ്ങള്‍ കണ്ട്
പൊട്ടിച്ചിരിക്കുന്ന അണുകുടുംബമേ....
താഴെ ഫ്ളാഷ്ന്യൂസ് ഒന്നു നോക്കുക......
ഫലസ്തീനില്‍ ഭീകരര്‍ നടത്തിയ
ബോംബാക്രമണത്തില്‍
ഇരുപത്തഞ്ച് പിഞ്ചുകുഞ്ഞുങ്ങള്‍
മരിച്ചുവത്രെ.......................


സഫ് വാന എം. കെ.
പത്ത് എ
ജി.എച്ച് .എസ്. പെരുവള്ളൂര്‍,
വേങ്ങര, മലപ്പുറം
( C/o T. K. Narayanan. Teacher. GGHSS Madappally)

**************************************************************


അറിയാതെ വിതുമ്പീടുന്നു മനം
ഒരു തേങ്ങലായ് കുതിച്ചുയരുന്നു.
ഇണയില്ലാതെ അലയുന്ന ആത്മാവായ ഞാന്‍
പകല്‍ വെളിച്ചത്തില്‍ ഇരുണ്ടുപോയി
നയനങ്ങള്‍ രണ്ടും മൗനമായീടുന്നു
ചുടുവേദനയുടെ ഇരയായിടുന്നു ഞാന്‍.

പ്രമിത പി.
ഒമ്പത് ഇ
ജി.എച്ച്.എസ്.എസ്. കിഴക്കഞ്ചേരി
പാലക്കാട്**************************************************************
പാലക്കാട് കിഴക്കഞ്ചേരി ഗവ. ഹൈസ്ക്കൂളിലെ ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥി ഫ്ലറീഷ് വരച്ച ചിത്രം
****************************************************************
എന്റെ കുടുംബം - ഒരു പീരിയോഡിക് ടേബിളില്‍ (കവിത)

37 comments:

sajitha said...

kavitha valare philosophical aanallo,nannayittundu,churungiya vakkukal anenkilum arthagambheeraman

sreekumar elanji said...

samanahridayangal nin nombaramariyunnu

shiny said...

മീനുക്കുട്ടി കവിത നന്നായിട്ടോ !! ഇനിയും എഴുതണേ!!!!

Anonymous said...

നരബലി പ്രതീകാത്മകമാണോ മാഷേ......

sreekumar elanji said...

നരബലി മറ്റൊരു ബ്ലോഗില്‍ വായിച്ച ഓര്‍മ. എന്താ ഇങ്ങനെ?....കഥ ബ്ലോഗ്‌ ?

Beena said...

കുഞ്ഞുങ്ങളെ, പിറന്ന വീടിനോടും നാടിനോടും അമ്മയോടും മാത്രമല്ല എല്ലാ നന്മയോടും മക്കള്‍ക്ക്‌ ആത്മബന്ധമുണ്ടാവട്ടെ!തൂലികയും മനസ്സും തളരാതെ മുന്നേറു!ആശംസകള്‍!

Ancy Isaac,St.Augustine's H S Ernakulam said...

Aksharappottan enna kavitha nannayittundu.Mini Sebastian teacher nu abhinandhanangal.....

ഹരിഗോവിന്ദ് said...

ഞാനാ ഇത് ടൈപ്പ് ചെയ്തത്. നല്ല കവിതയാ എനി ക്കിഷ്പ്പെട്ടു ഇനിയും എഴുതണം

ഹരിഗോവിന്ദ് said...

സജ്മചേച്ചിയോടാണുകേട്ടോ

Sreekumar Elanji said...

സജ്മയുടെ സങ്കടം ഇപ്പോള്‍ മാറിയോ ? വീണ്ടും എഴുതൂ.. ബ്ലോഗില്‍ കൊടുക്കാം . സജ്മ എന്റെ പത്തിലെ കുട്ടിയാണ് കേട്ടോ ? പേനയിലെ മഷി തീര്‍ന്ന സങ്കടമാണ് ഈ കവിത.. സയന്‍സ് ക്ലാസ്സില്‍ വെച്ച് എഴുതിയ പീരിയോഡിക് ടേബിള്‍ കൂടി ടൈപ്പ് ചെയ്യണേ ഹരിഗോവിന്ദ്.. ചേച്ചിയോട് പറഞ്ഞു ചെലവു ചെയ്യിക്കാം.. സജ്മയ്ക്കും ഹരിഗോവിന്ദനും കൂട്ടുകാര്‍ക്കും ഭാവുകങ്ങള്‍..

Sreekumar Elanji said...

സ്വാതിക്കും സജ്മക്കും അഭിനന്ദനങ്ങള്‍...വീണ്ടും വീണ്ടും എഴുതുക..

manu said...
This comment has been removed by the author.
Anonymous said...

sajmayudeum swathiyudeyum kavithakal nannai.. abhinandanangal...

അജിത ‍ഷാജി,നാമക്കുഴി said...

അയനയുടെ കവിത നന്നായി
congratulations!

manu said...

sajmayude kavithakal valare eshttapettu .. sajmakke ente orayiram asamsakal.............

muralidharan said...
This comment has been removed by the author.
muralidharan said...

സജ്മാ...

എന്തായാലും മോൾ കവിതയിൽ പറഞ പോലെ ......ലാന്‍ഥനീസിന്റേയും ആക്റ്റിനിഡീസിന്റെയും
കൂട്ടത്തില്‍ തന്നെ ഉണ്ടാകും.......അതാണല്ലോ “റെയർ എർത്ത് മെറ്റീരിയത്സ്....
“.ചെറുപ്രായത്തിൽ തന്നെ ഇങ്ങനെ ഒരു നല്ല കവിത എഴുതിയ സജ്മയെ
ആമൂല്യമെങ്കിലും റേഡിയോ വികിരണ സ്വഭാവം
ഇല്ലാത്ത ലാന്തനൈഡിൽ ചേർക്കണോ അതോ അമൂല്യവും
റേഡിയോ ആക്ടിവിറ്റിയും ഒരുമിച്ച് ചേർന്ന
അക്റ്റിനൈഡ്സിൽ തന്നെ ചേർക്കണോ എന്ന
സംശയത്തിലാണു ഞാനും...സാധാരണ സജ്മയുടെ
പ്രായത്തിൽ ഉള്ള കുട്ടികൾ ഹൈഡ്രജന്റെ ഗ്രൂപ്പിൽ
മൂന്നാം സ്ഥാനത്തുള്ള സോഡിയം വെള്ളത്തിലിട്ട പോലെ
ചുമ്മാ ഇങ്ങോട്ടും ഇങ്ങോട്ടും ഓടി പിടച്ച് കളീക്കുകയാനു പതിവു..
.( എനിക്ക് ഈ രസതന്ത്രം അധികം ഓർമ്മയില്ല, മുൻപ് പഠിച്ചതാണേ..)
അപ്പൂപ്പനെയും അമ്മുമ്മയെയും കുറിച്ച് സൂചിപ്പിച്ച വരികൾ ആണു
ഏറ്റവും മികച്ചതായി തോന്നിയത്..രസതന്ത്രപരമായും,
താത്വികമായും എല്ലാം...പിന്നെ ഹാലജൻ ഗ്രൂപ്പിൽ ആരെയും
പെടുത്തിയില്ലേ? ഇനേർട്ട് ആയി ആരും ഇല്ലേ,
അധികം ആരെയും ഉപദ്രവിക്കാതെ വായിൽ വിരലിട്ടാൽ
പൊലും കടിക്കാത്ത ആരും ഇല്ലേ വീട്ടിൽ..അത് കഷ്ടാണല്ലോ
സജ്മാ..എന്തായാലും മനൊഹരം എന്നു വീണ്ടും പറയുന്നില്ലാ..
ഈ കഴിവുകൾ എല്ലാം നഷ്ടമാവാതെ സുക്ഷിക്കുക...
..എല്ലാ ആശംസകളും...!!

Anonymous said...

sajma,swathi,
thudarnnum nalla kavithakal pratheekshikkunnu.........

Anonymous said...

വെളിയനാട് സ്കൂളിലെ ഒരു പതിനഞ്ചു കാരിയുടെ ശ്രദ്ധേയമായ കവിത ആണ്
.എന്റെ വൃദ്ധ എന്ന കവിതയില്‍ ആരും ശ്രേധിക്കാതെ കിടന്ന ഈ കവിതയെ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നു

ഈ യുവ കവിയെ നിങ്ങള്‍ ഒന്ന് കണ്ണോടിച്ചു പ്രോത്സാഹിപ്പിക്കുമല്ലോ

ശ്രീകുമാര്‍

രണ്ടാമത്തെ കവിതയും ഒന്നാംതരം തന്നെയാണ്
അടുത്ത ദിവസം വീണ്ടും നമുക്ക് പോസ്റ്റ്‌ ചെയ്യാം
വലിയ തിരക്കും ചില പ്രശ്നങ്ങളും നിമിത്തം ഇ കവിതയെ വേണ്ടത്ര താലോലിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം
അതിനു മാപ്പ് ചോദിക്ക്കുന്നു

Anonymous said...

പിരിയോഡിക് ടേബിളിൽ കവിത
വരണ്ട രശതന്ത്രത്തിൽ രസം
മാപിനിയിലും ഉയരുന്നു രസം

Anonymous said...

Muralidharan V
രാവിലെ കവിതയ്ക്ക് വിശദമായി എഴുതാൻ സാധിച്ചിരുന്നില്ല.
അപ്പോഴേക്കും പിര്യോഡിക് ടേബ്ൾ ചിത്രം പോസ്റ്റ് ചെയ്യണം
എന്നു ഇന്ദൂസ് പറഞു പിന്നീട് ബാക്കി എഴുതാം എന്നു കരുതി...
എന്തായാലും മോൾ കവിതയിൽ പറഞ പോലെ ......

ലാന്‍ഥനീസിന്റേയും ആക്റ്റിനിഡീസിന്റെയും
കൂട്ടത്തില്‍ തന്നെ ഉണ്ടാകും.......അതാണല്ലോ “റെയർ എർത്ത് മെറ്റീരിയത്സ്....
“.ചെറുപ്രായത്തിൽ തന്നെ ഇങ്ങനെ ഒരു നല്ല കവിത എഴുതിയ സജ്മയെ
ആമൂല്യമെങ്കിലും റേഡിയോ വികിരണ സ്വഭാവം
ഇല്ലാത്ത ലാന്തനൈഡിൽ ചേർക്കണോ അതോ അമൂല്യവും
റേഡിയോ ആക്ടിവിറ്റിയും ഒരുമിച്ച് ചേർന്ന
അക്റ്റിനൈഡ്സിൽ തന്നെ ചേർക്കണോ എന്ന
സംശയത്തിലാണു ഞാനും...സാധാരണ സജ്മയുടെ
പ്രായത്തിൽ ഉള്ള കുട്ടികൾ ഹൈഡ്രജന്റെ ഗ്രൂപ്പിൽ
മൂന്നാം സ്ഥാനത്തുള്ള സോഡിയം വെള്ളത്തിലിട്ട പോലെ
ചുമ്മാ ഇങ്ങോട്ടും ഇങ്ങോട്ടും ഓടി പിടച്ച് കളീക്കുകയാനു പതിവു..
.( എനിക്ക് ഈ രസതന്ത്രം അധികം ഓർമ്മയില്ല, മുൻപ് പഠിച്ചതാണേ..)
അപ്പൂപ്പനെയും അമ്മുമ്മയെയും കുറിച്ച് സൂചിപ്പിച്ച വരികൾ ആണു
ഏറ്റവും മികച്ചതായി തോന്നിയത്..രസതന്ത്രപരമായും,
താത്വികമായും എല്ലാം...പിന്നെ ഹാലജൻ ഗ്രൂപ്പിൽ ആരെയും
പെടുത്തിയില്ലേ? ഇനേർട്ട് ആയി ആരും ഇല്ലേ,
അധികം ആരെയും ഉപദ്രവിക്കാതെ വായിൽ വിരലിട്ടാൽ
പൊലും കടിക്കാത്ത ആരും ഇല്ലേ വീട്ടിൽ..അത് കഷ്ടാണല്ലോ
സജ്മാ..എന്തായാലും മനൊഹരം എന്നു വീണ്ടും പറയുന്നില്ലാ..
ഈ കഴിവുകൾ എല്ലാം നഷ്ടമാവാതെ സുക്ഷിക്കുക...
വീട്ടിൽ ഓർകൂട്ട് ഉപയോഗം ഇല്ലെങ്കിൽ...
കവിതകൾ ശ്രീകുമാർ സാർ വഴി ഇവിടെ
പൊസ്റ്റ് ചെയ്യാനും മറക്കണ്ടാ..എല്ലാ ആശംസകളും...!!

Anonymous said...

കണക്കു അത് പത്താം ക്ലാസ്സില്‍ ഉപേക്ഷിച്ചതാണ്..
പിന്നെ രസതന്ത്രo അത് പണ്ടേ ഉപേക്ഷിച്ചതല്ലേ.........

നല്ല കവിത ഈ പിള്ളേരൊക്കെ വളര്‍ന്നു വലുതായി ഒരു പടുകൂറ്റന്‍ അല്മരമായി അതിലെ ചില്ലകളില്‍ കുറെ കിളികള്‍ കൂട് വച്ച് കൂട്ടിലെ കുഞ്ഞുങ്ങളെ കാക്ക കൊണ്ട് പോട്ടെ . അല്ല പിന്ന ദേഷ്യം വരുലെ ഹോ .............. ഹി... ഹി... വെറുതെ പറഞ്ഞതാ..........
' എന്റെ കുടുംബം - ഒരു പീരിയോഡിക് ടേബിളില്‍' വരച്ചു കാണിച്ച സജ്മ ഗോവിന്ദ്നു ഒരായിരം ആശംസകള്‍........
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും എഴുതുവാന്‍ പറയണേ ചേച്ചി..

Anonymous said...

വളരെ തിരക്കുകള്‍ മൂലം കുട്ടികളുടെ ഈ കവിതയെ വേണ്ടത്ര ശ്രേധിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
ഇന്നത്തെ പോലെ ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ യാതൊരു പ്രാധാന്യവുമില്ലാത്ത കാലത്ത് പഠിച്ചത് കൊണ്ട്
ഈ കവിത ആസ്വദിക്കാന്‍
മനസിലാക്കാന്‍ കുറച്ചു സമയം എടുത്തു.
കാര്യങ്ങള്‍ പഠിച്ചു മനസിലാക്കി ആസ്വദിച്ചു എന്ന് പറയുക ആവും ശരി.
കവിതയിലെ ധീരതയാണ് എന്നെ ആകര്‍ഷിച്ചത്.
തനിക്കു തോന്നിയ ആശയത്തെ സംശയ ലെശമെന്ന്യേ കടലാസിലേക്ക് പകര്‍ത്തിയ രീതി വളരെ ഇഷ്ട്ട്മാവുകയും ചെയ്തു

ലാന്‍ഥനീസിന്റേയും ആക്റ്റിനിഡീസിന്റെയും
കൂട്ടത്തില്‍ തന്നെ ഉണ്ടാകും......

“റെയർ എർത്ത് മെറ്റീരിയത്സ്..

അത് പോലെ നജ്മ ഭാവിയില്‍ ഒരു അപൂര്‍വ മിടുക്കി ആയി തീരട്ടെ എന്ന് ആശംസിക്ക്കുന്നു.
ജീവിതത്തോടുള്ള ഈ തികഞ്ഞ അവബോധം എന്നും നില നിര്‍ത്തുകയും വേണം
സ്നേഹത്തോടെ
മുരളി പറഞ്ഞ പോലെ ഇനിയും നജ്മ എന്തെങ്കിലും എഴുതിയാല്‍
ഇവിടേക്കും തരിക
പ്രതിഭയുള്ള ഈ കുഞ്ഞനുജത്തിയെ നമുക്ക് നെഞ്ചോട്‌ ചേര്‍ക്കാം

Anonymous said...

ശ്രീ
നജ്മയെ ഇതിലെ വിശേഷങ്ങള്‍ അറിയിച്ചുവോ.ഈ അഭിപ്രായങ്ങള്‍ അവളുടെ ശ്രേധയില്‍ പെടുത്തിയോ
അവളുടെ അഭിപ്രായം അറിയാന്‍ താല്‍പ്പര്യം ഉണ്ട്

Sreekumar Elanji said...

സജ്മയുടെ കവിത മറ്റൊരു സാഹിത്യ കൂട്ടയ്മയില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ കിട്ടിയ പ്രതികരണങ്ങളാണ് മുകളില്‍ ചേര്‍ത്തിട്ടുള്ളത്.. നമ്മുടെ സുഹൃത്തുക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ മടിക്കുന്നതെതിനു?

Unknown said...

'ചെമ്പരത്തി' കവിത, 'മതിൽ' മിനിക്കഥ, 'ഞാനും നീയു'മൊക്കെ മികച്ച രചനകളാണ്‌!
മറ്റുള്ളവ എല്ലാം ഒന്നിനൊന്നു മെച്ചം!
ആശംസകൾ...

ESTHER said...

Aadarshavidyalayam chakyarkooth is very good.I select it as my teaching aids.THANKYOU.

tresa raju said...

valara nalla kavithayanu ketto...sajma chechi eniyum nalla kavitha ezhuthana.............

Anonymous said...

very good poem, keep it up, post your poem in www.ourkasaragod.com also, all the best

ശ്രീജിത്ത് മൂത്തേടത്ത് said...

കുട്ടികളുടെ കവിതകള്‍ നിലവാരം പുലര്‍ത്തുന്നു. വിദ്യാരംഗം ബ്ലോഗ് ടീമിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം അഭിനന്ദനീയം.

Rimshadedk said...

safvan very Great ! +917403376435

Unknown said...

Njan randu kavithakal ayachirunnu.eEth vare publish cheythillallo....

Unknown said...

ഞാന്‍ രണ്ട് കവിതകള്‍ അയച്ചിരുന്നു. ഇത് വരെ പ്രസിദ്ധീകരിച്ചില്ലല്ലോ?

Unknown said...

Njan randu kavithakal ayachirunnu.eEth vare publish cheythillallo....

Anonymous said...

ചിത്രശാല എന്ന മെനുവിൽ കൊടുത്തിരിക്കുന്ന ഈ-മെയിൽ വിലാസത്തിൽ സ്പെല്ലിങ്ങ് തെറ്റ് ഉണ്ട്.തിരുത്തുമല്ലോ..

anilbastin said...
This comment has been removed by the author.
hs maruthonkara said...

വളരെ നല്ല കവിതകള്‍