ഇന്‍സ്റ്റലേഷന്‍
1.
വേദി:
നഗരത്തിലെ
ഒരു മാള്‍
ഒരു
നിഷാദന്‍,
ചവിട്ടുകയാണതി
ക്രൂരമൊരു മര്‍ത്ത്യനെ,
അരുതരുതേയെന്നിരുകൈകള്‍
നീട്ടി
യാചിക്കുമ്പോഴും
തുടരുന്നു മര്‍ദ്ദനം
ഇരയ്ക്കുചുറ്റിലുമുണ്ടിരുകാലുകള്‍
വെറും
കാണികള്‍....
പക്ഷേ,
കയ്യില്‍
ക്യാമറാമൊബൈലുണ്ടുകെട്ടോ..
ഇന്‍സ്റ്റലേഷന്‍
2
വേദി:
വേട്ടക്കാരന്റെ
വസതി
പോര്‍ച്ചില്‍...
രണ്ട്
ശകടങ്ങള്‍,
ഒന്ന്
പഴയത്
ഒരു
പച്ച ഇരുചക്രശകടം
ശകടത്തിലൊരു
മനുഷ്യാസ്ഥികൂടം
ചങ്ങലയ്ക്കുളളില്‍
ശയിക്കുന്നു
മറ്റേതു
പുതിയൊരു നാല്‍ചക്രശകടം
നിണമുണങ്ങികറപിടിച്ചിരിക്കുന്നു
സീറ്റില്‍
“ഹമ്മര്‍”എന്നത്രേ
അതിന്നുപേര്
കണ്ടാലമറുന്നൊരു
കാട്ടുപോത്തുപോലുണ്ടത്
ഇന്‍സ്റ്റലേഷന്‍
3
വേദി:
പോലീസ്
സ്റ്റേഷന്‍
ഒരു
വലിയ ചാക്കുകെട്ട്,
അതിന്‍പുറത്താലേഖനംചെയ്ത
"റൂപേ”
ചിഹ്നം
കാക്കിപ്പരുന്തുകള്‍
നിദ്രയിലാണത്രേ
നീഢത്തില്‍
നിദ്രയിലെന്നു നടിപ്പതല്ലേ?
ഇരുട്ടിന്റെ
നിറമുളള രണ്ടു ഷൂസുകള്‍
ചക്ഷു:ശ്രവണന്റെ
തോലിനാല്‍ നിര്‍മിതം
ചോരപുരണ്ടുകിടക്കുമാതൊണ്ടികള്‍
ഭദ്രമത്രേ
നീതിപാലക നിലയത്തില്‍
ഇന്‍സ്റ്റലേഷന്‍
4
രൂപങ്ങള്‍
നാനതരമുണ്ട്
ഒന്നും
തിരിച്ചറിയുന്നില്ല
ശൂന്യമാണവിടം
ആള്‍ക്കുട്ടമുണ്ടെങ്കിലും
ശുദ്ധശൂന്യം..
ഇന്‍സ്റ്റലേഷന്‍
5
വേദി:
കോടതി
ഇതു
കാഴ്ചയുടെ ഫിനാലെ
നീതിദേവത,
വലിയ
വെളുത്തൊരു വിഗ്രഹമാണ,
തിന്‍
കണ്ണുകള്‍
കറുത്ത ശീലയാല്‍ കവചിതം
എങ്കിലും
തുലാസല്പം ചാഞ്ഞപോല്‍ തോന്നിടും
ഏറെ
തുല്യമാം കാഴ്ചകള്‍
കണ്ടെനിക്കില്യൂഷനോ?
രഞ്ജിത്ത്
കെ.വി.
ഉദിനൂര്‍
ജി.വി.എച്ച്.എസ്സ്.എസ്സ്.
പുതുക്കാട്
9447022506