ജൂലൈ മാസത്തിലെ അധ്യാപക പരിശീലനത്തോടനുബന്ധിച്ച് 'അമ്മമ്മ' എന്ന പാഠചര്‍ച്ചയെ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഒരു ചെറുകഥ ബ്ലോഗിനയച്ചു തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. നമ്മുടെ അധ്യാപക പരിശീലനങ്ങള്‍ ഇത്തരത്തില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു...............
ഗ്രാന്മ
ഗേറ്റ്
കടന്ന് കാറ് മെല്ലെ മുറ്റത്തേക്കു
കയറി.
ഇന്റര്‍ലോക്ക്
വിരിപ്പില്‍ ടയറുകള്‍ അമര്‍ന്നു.
ഏ.സി.യുടെ
ശബ്ദം താഴ്‌ന്നു. ഗ്രാന്മ
പോര്‍ച്ചിലേക്ക് പെട്ടെന്നിറങ്ങി.
പുറത്ത് വെയില്‍ച്ചൂട്.
ഉമ്മറത്തുകയറി
കുഷ്യന്‍വിരിച്ച കസേരയിലേക്ക്
അസ്വസ്ഥതയോടെ ഗ്രാന്മ ഇരുന്നു.
"മോളേ...”
ആ ശബ്ദം വിറയാര്‍ന്നു.
അകത്തുനിന്നും
ശെല്‍വി വിളികേട്ടു.
അല്പം
കഴിഞ്ഞ് ഗ്രാന്മയുടെ സഹായിയായ
ആ പെണ്‍കുട്ടി വെള്ളം നിറച്ച
ഗ്ലാസ്സുമായി ഉമ്മറത്തു
പ്രത്യക്ഷപ്പെട്ടു.
കാറിന്റെ
ഡോര്‍ തുറന്നടഞ്ഞു... വലിയ
ടെഡി ബിയറിനെ കെട്ടിപ്പിടിച്ച്
അനുമോള്‍ അകത്തേക്ക് ഓടിപ്പോയി.
മകള്‍ ഷോപ്പിംഗ്
സഞ്ചിയുമായി അകത്തേക്കുപോയി..
ഗ്രാന്മ
തൊടിയിലേക്കു നോക്കി.
മുത്തച്ഛനെ അടക്കം
ചെയ്ത മണ്ണ്...
അടുത്ത
കാറും വന്നുനിന്നു. മകനും
ഭാര്യയും ഇറങ്ങി.