എഴുത്തച്ഛന്‍ വായനക്കാരെ പൂരാണകഥാസന്ദര്‍ഭങ്ങളുടെ അലൗകികാന്തരീക്ഷത്തിലേയ്ക്ക് ഉയത്തിക്കൊണ്ടുപോവുകയാണ് ചെയ്തതെങ്കില്‍ കുഞ്ചന്‍ നമ്പ്യാര്‍ ആ പൂരാണസന്ദര്‍ഭങ്ങളെ കേരളീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണുണ്ടായത്. സദ്യ നടക്കുന്നത് അമരാവതിയിലാണെങ്കിലും ഇന്ദ്രപ്രസ്ഥത്തിലാണെങ്കിലും പാചകക്കാര്‍ പട്ടന്മാരും വിളമ്പുന്നത് കേരളീയ വിഭവങ്ങളുമായിരിക്കും. തന്റെ സാധാരണക്കാരായ പ്രേക്ഷകരെ തുള്ളലിലേയ്ക്കും, തുള്ളല്‍ പാട്ടുകളിലേയ്ക്കും ആകര്‍ഷക്കാന്‍ ആപ്രതിഭാധനന്‍ കണ്ടെത്തിയ വഴിയായിരുന്നു ഇത്. തുള്ളല്‍പ്പാട്ടുകളിലെ പ്രതിനായക കഥാപാത്രങ്ങള്‍ക്ക് നാട്ടിലെ ജളപ്രഭുക്കന്മാരുടെ ഛായ നല്‍കി അവരെ ആവോളം പരിഹസിച്ചു. ഫലിത പരിഹാസങ്ങളിലൂടെ സമൂഹത്തെ ചിരിപ്പിക്കുയും ചിന്തിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തലെത്താന്‍ നമ്പ്യാര്‍ കണ്ടെത്തിയ ഉപാധിയായിരുന്നു തന്റെ കൃതികളിലെ കേരളീയത. നമ്പ്യാര്‍ കവിതയിലെ കേരളീയതയെ പരാമര്‍ശിക്കുന്നതാണ് ഈ പോസ്റ്റ്.
Showing posts with label തുള്ളല്‍സാഹിത്യം. Show all posts
Showing posts with label തുള്ളല്‍സാഹിത്യം. Show all posts
Sep 5, 2010
Aug 14, 2010
മലയാള നാടിനു നമ്പ്യാരില്‍ നിന്നും ലഭിച്ച സംഭാവന പറഞ്ഞറിയിക്കാന്‍ സാധിക്കാത്തത്രയാണ്. ജീവിതം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും അതിലൂടെ ചിന്തയെ ഉണര്‍ത്തിയും നമ്പ്യാര്‍ ഒരു പുതിയ കവിതാ രീതി മലയാളിക്ക് പരിചയപ്പെടുത്തി. ഈ കവിതകളിലൂടെ കടന്നു പോകുന്ന നമുക്ക് അദ്ദേഹത്തിന്റെ രചനാ തന്ത്രങ്ങളെ വെവ്വേറെ അപഗ്രഥിച്ചു മനസിലാക്കേണ്ടി വരും. അതിനുള്ള ഒരു ചെറിയ ശ്രമമാണ് ഇവിടെ പല ഭാഗങ്ങളിലൂടെ നടത്തിവരുന്നത്. ഇന്ന് നമ്പ്യാര്‍ സാഹിത്യത്തിന്റെ നാലാം ഭാഗം പോസ്റ്റ് ചെയ്യുന്നു. ഇവ പലര്‍ക്കും പ്രയോജനം ചെയ്യുന്നു എന്നറിഞ്ഞതില്‍സന്തോഷം.
ലേബലുകള്‍:
തുള്ളല്‍സാഹിത്യം
Jul 31, 2010
നമ്പ്യാരുടെ പരിഹാസം
കഴിഞ്ഞ ആഴ്ച നാം നമ്പ്യാരുടെ ഭാഷാ രീതിയെക്കുറിച്ച് ചര്‍ച്ച ചെയ്തല്ലോ. ഇന്ന് നമുക്ക് അദ്ദേഹത്തിന്റെ പരിഹാസ ചിത്രീകരണം എങ്ങനെയായിരുന്നു എന്ന് വീക്ഷിക്കാം. കുഞ്ചന്‍ നമ്പ്യാര്‍ തന്റെ തുള്ളലിലൂടെ ലക്ഷ്യമാക്കിയത് തന്നെ സാമൂഹിക വിമര്‍ശനമായിരുന്നല്ലോ. എന്നാല്‍ അതിനു അദ്ദേഹം സ്വീകരിച്ച രസം പരിഹാസമായിരുന്നു. പലപ്പോഴും ഈ പരിഹാസ പ്രയോഗങ്ങള്‍ വിജയം കണ്ട കഥ നാം ധാരാളം കേട്ടിരിക്കുന്നു. ചുവടെ നല്‍കിയിരിക്കുന്ന ലേഖനം വായിച്ചു നോക്കി നമ്പ്യാരുടെ പരിഹാസ പ്രയോഗ രീതിയെ കൂടുതല്‍ മനസിലാക്കുമല്ലോ? കൂടാതെ കഴിഞ്ഞ രണ്ടു ശനിയാഴ്ചകളിലായി നമ്പ്യാരെ കുറിച്ചു നല്‍കിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടു എന്ന് കരുതുന്നു.
schoolvidyarangam
ലേബലുകള്‍:
തുള്ളല്‍സാഹിത്യം
Jul 24, 2010
നമ്പ്യാരുടെ ഭാഷാരീതി
schoolvidyarangam.blogspot.com
ലേബലുകള്‍:
തുള്ളല്‍സാഹിത്യം
Jul 17, 2010
കുഞ്ചനും മലയാളകവിതയും
പ്രാചീനകവിത്രയത്തിലെ ഏറ്റവും ജനകീയനായ കവിയാണല്ലോ കുഞ്ചന്‍ നമ്പ്യാര്‍. അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ ദേശകാലാതിവര്‍ത്തിയായി ഇന്നും നിലകൊള്ളുന്നു. ആ മഹാനുഭാവന്‍ സമൂഹത്തില്‍നിന്ന് കവിതയിലൂടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച ദുഷ് പ്രവണതകള്‍ ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. ഇക്കാര്യം പരിഗണിച്ചാവാം എല്ലാ ക്ലാസ്സുകളിലേയും മലയാളം പാഠാവലിയില്‍ നമ്പ്യാര്‍ക്കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ പാഠ്യപദ്ധതി വിനിമയത്തിലെ മുഖ്യകണ്ണികള്‍ എന്ന നിലയില്‍ അദ്ധ്യാപകര്‍ കുഞ്ചനെ അടുത്തറിയേണ്ടതുണ്ട്. ഇതിനായി ഒരു പുതിയ പോസ്റ്റ് എല്ലാ ശനിയാഴ്ചയും ആരംഭിക്കുകയാണ്. തുള്ളല്‍ പ്രസ്ഥാനം, നമ്പ്യാരുടെ ഭാഷാരീതി, ഫലിതം, പരിഹാസം, കേരളീയത, ഇവ വിശദമായി പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്. ആദ്യമായി നമ്പ്യാര്‍ക്കവിതയ്ക്ക് ഒരു ആമുഖമാണ് പോസ്റ്റുചെയ്യുന്നത്. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളും ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുതേ...
www.schoolvidyarangam.blogspot.com
ലേബലുകള്‍:
തുള്ളല്‍സാഹിത്യം
Subscribe to:
Posts (Atom)




