SSLC വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ സഹായകമായ ഒരുക്കം 2012 ചുവടെ നല്‍കുന്നു. Victers ചാനലില്‍ പല ഭാഗങ്ങളായി വന്ന 'മലയാള'ത്തിന്റെ ഒരുക്കമാണ് Victers ചാനല്‍ You Tube-ല്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ. ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഐ ടി @ സ്കൂളിന്റെ ഈ മഹത്തായ സംരംഭം നമുക്കും പ്രയോജനപ്പെടുത്താം.
Feb 27, 2012
ഒരുക്കം 2012 - Victers Channel Video
SSLC വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ സഹായകമായ ഒരുക്കം 2012 ചുവടെ നല്‍കുന്നു. Victers ചാനലില്‍ പല ഭാഗങ്ങളായി വന്ന 'മലയാള'ത്തിന്റെ ഒരുക്കമാണ് Victers ചാനല്‍ You Tube-ല്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ. ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഐ ടി @ സ്കൂളിന്റെ ഈ മഹത്തായ സംരംഭം നമുക്കും പ്രയോജനപ്പെടുത്താം.
ലേബലുകള്‍:
ICT Resources Std X
Feb 21, 2012
മാര്‍ജ്ജാരം - കവിത
പ്രണയമൊരു പൂച്ചയാണ്.
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ
എന്ന് കെഞ്ചുന്നവന്‍.
മടിയിലിരുത്തി
തലോടാനാവുന്ന
മിനുത്ത പതുപതുപ്പ്...
കീഴ്ത്താടി ചൊറിയാനും
നെറ്റിയില്‍ തലോടാനും
കണ്ണടച്ച് കിടക്കും
കുറുമ്പന്‍...
കിനാവിന്നിരുളില്‍
തിളങ്ങുന്ന പച്ചക്കണ്ണുകളോടെ
വന്നു പ്രലോഭിപ്പിക്കുമവന്‍...
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ
എന്ന് കെഞ്ചുന്നവന്‍.
മടിയിലിരുത്തി
തലോടാനാവുന്ന
മിനുത്ത പതുപതുപ്പ്...
കീഴ്ത്താടി ചൊറിയാനും
നെറ്റിയില്‍ തലോടാനും
കണ്ണടച്ച് കിടക്കും
കുറുമ്പന്‍...
കിനാവിന്നിരുളില്‍
തിളങ്ങുന്ന പച്ചക്കണ്ണുകളോടെ
വന്നു പ്രലോഭിപ്പിക്കുമവന്‍...
ചിലപ്പോള്‍,
തുറന്നിട്ട ജാലകങ്ങളിലൂടെ
പതുങ്ങി വന്ന്
പുതപ്പിനുള്ളില്‍ നൂണുകയറി
ചൂടുപറ്റി കിടന്നുറങ്ങിക്കളയും ...
തിളങ്ങുന്ന പച്ചക്കണ്ണുകളോടെ
വന്നു പ്രലോഭിപ്പിക്കുമവന്‍...
തുറന്നിട്ട ജാലകങ്ങളിലൂടെ
പതുങ്ങി വന്ന്
പുതപ്പിനുള്ളില്‍ നൂണുകയറി
ചൂടുപറ്റി കിടന്നുറങ്ങിക്കളയും ...
തിളങ്ങുന്ന പച്ചക്കണ്ണുകളോടെ
വന്നു പ്രലോഭിപ്പിക്കുമവന്‍...
സൂക്ഷിക്കുക !
പ്രണയമൊരു മാര്‍ജ്ജാരനാണ്.
നീണ്ട മീശക്കു താഴെ
കുഞ്ഞരിപ്പല്ലുകള്‍ക്കരികെ
കൂര്‍ത്ത കോമ്പല്ലുകളുണ്ട്...
പൂമൊട്ടുപോലുള്ള
വിരലുകള്‍ക്കിടയില്‍
എപ്പോള്‍ വേണമെങ്കിലും
പുറത്തെടുക്കാനാവുന്ന
മൂര്‍ച്ചയുള്ള നഖങ്ങളുണ്ടതിന്...
ഓര്‍ക്കുക!
പൂച്ചയൊരു മാംസഭുക്കാണ്.
പ്രണയമൊരു മാര്‍ജ്ജാരനാണ്.
നീണ്ട മീശക്കു താഴെ
കുഞ്ഞരിപ്പല്ലുകള്‍ക്കരികെ
കൂര്‍ത്ത കോമ്പല്ലുകളുണ്ട്...
പൂമൊട്ടുപോലുള്ള
വിരലുകള്‍ക്കിടയില്‍
എപ്പോള്‍ വേണമെങ്കിലും
പുറത്തെടുക്കാനാവുന്ന
മൂര്‍ച്ചയുള്ള നഖങ്ങളുണ്ടതിന്...
ഓര്‍ക്കുക!
പൂച്ചയൊരു മാംസഭുക്കാണ്.
ലേബലുകള്‍:
കവിത
Feb 16, 2012
നിറവ് 2012 - SSLC പഠനസഹായി
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാനായി ഏറ്റെടുത്ത ഒരു സംരംഭമാണ് "നിറവ് ". 2009-10 ല്‍ വഴിവെട്ടം, 2010 - 11 ല്‍ നിറവ് എന്നീ പദ്ധതികള്‍ വിജയകരമായി, മാതൃകാപരമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നിറവ് 2012. ആലപ്പുഴ ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങളാണ് നിറവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിറവ് - 2012 ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിച്ചു.
നിറവ് - 2012 ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിക്കുന്നു
നിറവ് മലയാളം പഠനപ്രവര്‍ത്തനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യൂ
ഇതര വിഷയങ്ങളുടെ നിറവ് പഠനപ്രവര്‍ത്തനങ്ങള്‍ ഡൗണ്‍ലോഡുചെയ്യാന്‍ ആലപ്പുഴ ജില്ലാപഞ്ചായത്ത് ബ്ലോഗ് സന്ദര്‍ശിക്കുക.
ലേബലുകള്‍:
S S L C ചോദ്യമാതൃകകള്‍,
പഠനപ്രവര്‍ത്തനം
Subscribe to:
Posts (Atom)