എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 21, 2018

സോപ്പ്

തേഞ്ഞു തീരാനുള്ളതാണ്
ആരൊക്കെയോ
അലക്കാനും
കുളിക്കാനുമെടുത്തു.
പിന്നീട്
എങ്ങോട്ടൊക്കെയോ എറിഞ്ഞു.
ചിലപ്പോൾ
വന്നു വീണത്,
ഒരറ്റം പൊട്ടിയ
സോപ്പു പെട്ടിയിൽ.
ചിലപ്പോൾ
കുളിമുറിയുടെ വാതിൽക്കൽ .
മറ്റു ചിലപ്പോൾ
വെളളം നിറച്ച ബക്കറ്റിൽ.
ആരും തിരിഞ്ഞു നോക്കിയില്ല.
ഉപയോഗിച്ചു തേഞ്ഞു തുടങ്ങിയിരുന്നു.
വെളളം വീണ്ടും ജീവനെടുത്തു,
അലിയിച്ചു കൊണ്ടേയിരുന്നു.
പക്ഷേ,
പിഴിയാൻ,
വീണ്ടും ഉപയോഗിക്കാൻ,
ആരൊക്കെയോ വീണ്ടും വന്നു,
ശ്വാസം നിലയ്ക്കും വരെ....
സ്വർഗത്തിൽ ചെന്നപ്പോൾ
ഇതേ കഥ പറഞ്ഞ
കുറേ പേരെ കണ്ടു.
ആരൊക്കെയോ
അവരെ വിളിച്ചത്
"അമ്മ"യെന്നായിരുന്നു.

***************************************************************************
ഫാത്തിമ തെസ്‍നി . പി
സെമസ്റ്റര്‍ - 3
PSMO COLLEGE തിരൂരങ്ങാടി
മലപ്പുറം