കല കമ്പോളച്ചരക്കാകുന്ന
പുതിയ കാലത്തെ ആവിഷ്കരിക്കുന്ന
ചെറുകഥയാണ് എം.
മുകുന്ദന്റെ
' ആര്‍ട്ട്
അറ്റാക്ക് '.
'ആര്‍ട്ട്
അറ്റാക്ക് '
എന്ന പേര്
നമുക്ക് സുപരിചിതമായ 'ഹാര്‍ട്ട്
അറ്റാക്ക് '
എന്ന
ജീവിതശൈലീ രോഗത്തെ
അനുസ്മരിപ്പിക്കുന്നു.
പുതിയ
കാലത്ത് മനുഷ്യന്റെ
ഭക്ഷണാഭിരുചിയിലും ജീവിതശൈലിയിലും
ഉണ്ടായ മാറ്റങ്ങളുടെ സമ്മാനമാണ്
ഹാര്‍ട്ട് അറ്റാക്ക്.
ഹാര്‍ട്ട്
അറ്റാക്ക് മനുഷ്യനെ അപ്രതീക്ഷിതമായി
ആക്രമിക്കുകയും കൊലപ്പെടുത്തുകയും
ചെയ്യുന്നു.
അതുപോലെ
പതിയിരുന്നാക്രമിച്ച് കലയെ
കൊലചെയ്യുന്ന പുതിയകാലത്തിന്റെ
കച്ചവടതാല്പര്യങ്ങളെയും
അഭിരുചികളെയുമാണ് മുകുന്ദന്‍
'ആര്‍ട്ട്
അറ്റാക്ക് '
എന്ന കഥയില്‍
അവതരിപ്പിക്കുന്നത്.

