എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 11, 2010

സ്പാര്‍ക്ക്

നമ്മുടെ സാലറി ഇപ്പോള്‍ സ്പാര്‍ക്ക് വഴിയാണല്ലോ ചെയ്യുന്നത്. അതിന്റെ ഭാഗമായി പല സംശയങ്ങളും നമുക്ക് വരാറുണ്ട്. ഇതിനു ഒരു പരിഹാരം എന്ന നിലയിലാണ് സ്പാര്‍ക്ക് എങ്ങനെ ചെയ്യാം എന്നത് വിശദീകരിക്കുന്ന മാര്‍ഗരേഖ ബ്ലോഗിന്റെ വലതു ഭാഗത്ത് മുകളില്‍ നല്‍കിയിരിക്കുന്നത്. അവിടെ ക്ലിക്ക് ചെയ്‌താല്‍ സ്പാര്‍ക്ക് ചെയ്യേണ്ട വിധം പി.ഡി.എഫ് രൂപത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും.എന്നാല്‍, ഇപ്പോള്‍ പലരും ഞങ്ങളുമായി പങ്കിട്ട മറ്റൊരു പ്രശ്നമാണ് ഓണം ഫെസ്റ്റിവല്‍ അലവന്‍സ് ബില്‍ തയ്യാറാക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍. ഇതാ അവയ്ക്കും ഒരു പരിഹാരം.ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നോക്കൂ. ഓണം ഫെസ്റ്റിവല്‍ അലവന്‍സ് ബില്‍ തയ്യാറാക്കേണ്ട വിധം നല്‍കുന്നു.

Aug 6, 2010


തിരക്കഥയ്ക്ക് ആര് മണികെട്ടും
മലയാളം മുന്‍ഷിമാരെല്ലാം അങ്കലാപ്പോടെ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടുകൊണ്ടാണ് ഒരു ദിവസം സ്റ്റാഫ് റൂമിലേക്ക് കയറിച്ചെന്നത്. അന്വേഷിച്ചപ്പോളറിഞ്ഞു, പതിവുപോലെ വില്ലന്‍ തിരക്കഥ തന്നെ. തിരക്കഥഎഴുതുമ്പോള്‍ ക്ലോസ്സപ്പ് വേണോ എന്നാണു തര്‍ക്കം. മഹത്തായ ചോദ്യത്തിലൂടെ മറ്റുള്ളവരെ കുഴക്കാന്‍ കഴിഞ്ഞു എന്നാ ഭാവത്തില്‍ സുമതി ടീച്ചര്‍ നടുവിലായി നിലകൊണ്ടു.നിസ്സഹായരായ മുന്‍ഷീ വൃന്ദം ചുറ്റും. ക്ലസ്റ്ററില്‍ തര്‍ക്കിക്കാം എന്ന തീരുമാനത്തോടെ യാണ് തല്‍ക്കാലം സഭ പിരിഞ്ഞത്. തിരക്കഥയെക്കുറിച്ച് പറഞ്ഞ മാഷന്മാരും ടീച്ചര്‍മാരും ആശയക്കുഴപ്പങ്ങളുടെ ഷോട്ടുകളായി മാറിയ കഥയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. തിരക്കഥയുടെ രൂപമെന്താണ്, ഭാഷയെന്താണ്,ക്ലോസ്സപ്പ് വേണോ കട്ട് ടു വേണോ, ശബ്ദ സൂചനകള്‍ എവിടെ എഴുതണം, എങ്ങനെ മൂല്യനിര്‍ണ്ണയം ചെയ്യണം........ ആശയക്കുഴപ്പങ്ങളുടെ ഈ ഷോട്ടുകള്‍ക്ക് കട്ട് പറയേണ്ടത് ആരാണ്. തിരക്കഥയ്ക്ക് ആര് മണി കെട്ടും ? പാഠ പുസ്തകങ്ങളിലേക്ക് താരതമ്യേന പുതുതായി കയറിവന്ന അതിഥിയായതുകൊണ്ടാവാം തിരക്കഥയെ ചുറ്റിപ്പറ്റി ഇത്തരം ആശയക്കുഴപ്പങ്ങള്‍ രൂപപ്പെടുന്നത്. സിനിമയല്ലേ സിനിമാക്കാരോട് തന്നെ ചോദിക്കാമെന്നു കരുതി ചോദിച്ചപ്പോഴോ ഈ കാണുന്നതൊന്നും തിരക്കഥയേയല്ലെന്നാണ് അവരുടെ നിലപാട്. ഇതൊന്നും വച്ച് സിനിമയെടുക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്.  

Aug 5, 2010

അടൂര്‍ ഗോപാലകൃഷ്ണന്‍ - അഭിമുഖം

മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള ഒരു അഭിമുഖം ഇതാ ചുവടെ നല്‍കുന്നു. ദൃശ്യകലാ സാഹിത്യം എന്ന യൂണിറ്റിനു ഈ അഭിമുഖം പ്രയോജനപ്രദമാകുമെന്നു കരുതുന്നു.

Aug 3, 2010

മലയാളനാടകചരിത്രം ഒരു വീക്ഷണം


ഈ ആഴ്ചയില്‍ ദൃശ്യകലകളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നല്‍കുക എന്നതാണ് ബ്ലോഗ്‌ ടീമിന്റെ ലക്‌ഷ്യം. അതില്‍ആദ്യത്തെ പോസ്റ്റ്‌ ഇതാ ചുവടെ നല്‍കുന്നു.

മലയാള നാടകചരിത്രവുമായി ബന്ധപ്പെട്ട നിരവധി പാഠഭാഗങ്ങള്‍ നമ്മുടെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ ആസാദ് സാര്‍ തയ്യാറാക്കിയിരിക്കുന്ന ഒരു സ്ലൈഡ് ഷോ ആണ് ഇത്. മലയാളനാ‍ടകവേദിയുടെ ഉദ്ഭവംമുതല്‍ ഇന്നുവരെയുള്ള പ്രധാനഘട്ടങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈ സ്ലൈഡുകള്‍ കുട്ടികളെ കാണിച്ചതുകൊണ്ടുമാത്രമായില്ല. ഒരോ സ്ലൈഡിലേയും സൂചനകള്‍ക്ക് ചെറിയചെറിയ വിശദീകരണങ്ങള്‍ നമ്മള്‍ നല്‍കുകയും വേണം.
പി.ഡി.എഫ്. രൂപത്തിലാണ് സ്ലൈഡുകള്‍ പോസ്റ്റുചെയ്തിരിക്കുന്നത്. ഇത് ലിനക്സിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കും. ഫോണ്ടിന്റെ പ്രശ്നം ഉണ്ടാകാനിടയില്ല. വിന്‍ഡോസില്‍ അക്രോബാറ്റ് / ആഡോബ് റീഡറില്‍ View മെനുവില്‍ Full Screen സെലക്ടുചെയ്താല്‍ സ്ലൈഡുകള്‍ ഒന്നൊന്നായി കാണാം. up, down arrow കള്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ മുമ്പോട്ടും പുറകോട്ടും പോകാം. Esc. Key ഉപയോഗിച്ച് പ്രസന്റേഷന്‍ അവസാനിപ്പിക്കാം. ലിനക്സില്‍ പി.ഡി.എഫ്. വ്യൂവറില്‍ View മെനുവില്‍ Presentation സെലക്ടുചെയ്താല്‍ സ്ലൈഡുകള്‍ ഒന്നൊന്നായി കാണാം. up, down arrow കള്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ മുമ്പോട്ടും പുറകോട്ടും പോകാം. Esc. Key ഉപയോഗിച്ച് പ്രസന്റേഷന്‍ അവസാനിപ്പിക്കാം. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സ്പെയ്സ് ബാര്‍ ഉപയോഗിച്ചും സ്ലഡുകളിലൂടെ മുമ്പോട്ടുപോകാം. മൗസിലെ സ്ക്രോള്‍ ബട്ടണും ഉപയോഗിക്കാം.

Aug 2, 2010

എന്റെ പൊന്നമ്പ്രാന്‍ ഇനിയെന്നുവരും?


സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുന്ന, ഏതുതരം വൈദേശികാധിപത്യത്തേയും രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിക്ക്.

ഒന്ന്

മണ്ണിളകുന്നു
കാല്‍ച്ചുവട്ടിലെ മണ്ണിളകുന്നു.
കാത്തുവച്ചൊരു കരുത്തിനെ
കാക്കകൊത്തിപ്പറക്കുമ്പോള്‍
ചെറുക്കുവാന്‍ കഴിവില്ലാത്തോര്‍
കുതറുവാന്‍ വഴിയില്ലാത്തോര്‍
ചിന്തയ്ക്കു ബലിച്ചോറു നല്‍കിയവര്‍
അറിയാതെ പറയുന്നു
മണ്ണിളകുന്നു
കാല്‍ച്ചുവട്ടിലെ മണ്ണിളകുന്നു.


രണ്ട്

തമ്പ്രാന്‍ വന്നു
ഒരു പുത്തനാം തമ്പ്രാന്‍ വന്നു