ഒരു പിതൃദിനം കൂടി കഴിഞ്ഞിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ സത്താര്‍ മാഷ് ചില പിതൃദിന ചിന്തകള്‍ നമ്മോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം നിലമ്പൂര്‍ ഗവ. മാനവേദന്‍ ജി.എച്ച്.എസ്.എസിലെ മലയാളം അദ്ധ്യാപകനാണ്. ഇപ്പോള്‍ ലീവില്‍ സൗദിയിലുള്ള വളരെ പ്രശസ്തമായ ഒരു വിദ്യാലയത്തില്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പിതൃദിനത്തില്‍ സൗദിയില്‍ പ്രസിദ്ധീകരിക്കുന്ന 'മലയാളം ന്യൂസി'ല്‍ അദ്ദേഹം എഴുതിയ ലേഖനം വിദ്യാരംഗം വായനക്കാര്‍ക്കായി അയച്ചുതന്നതാണ്. താഴെയുള്ള ഇമേജില്‍ ക്ലിക്കുചെയ്താല്‍ ലേഖനം വായിക്കാന്‍ കഴിയും.
Jun 22, 2012
Jun 18, 2012
മിഴിവാര്‍ന്ന ചിത്രലോകം - വര്‍ക്ക് ഷീറ്റ്
പത്താം തരത്തില്‍ ഐ.സി.ടി. കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടത്തക്ക രീതിയില്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര പുതുപ്പണം വടകര ജെ.എന്‍.എം. ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാളം അദ്ധ്യാപകനായ എന്‍. വി. എം. സത്യന്‍ മാഷാണ് ഈ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. പത്താം തരത്തിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ ഒന്നാം അദ്ധ്യായമായ 'മിഴിവാര്‍ന്ന ചിത്രലോക'ത്തിന്റെ വര്‍ക്ക് ഷീറ്റുകള്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. സത്യന്‍ മാഷിന് വിദ്യാരംഗം ബ്ലോഗിന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതോടൊപ്പം മറ്റ് അദ്ധ്യാപകസുഹൃത്തുക്കളില്‍നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ലേബലുകള്‍:
Std X ICT Work Sheet
Jun 14, 2012
തടവറകള്‍ - കവിത
പിറന്ന
നാള്‍മുതല്‍
ഈ
തടവറയുടെ
ഉറച്ച
ഭിത്തികള്‍ മാത്രം.
ഈ
ഭിത്തികളില്‍
കറുപ്പിച്ച്
എഴുതിയിരിക്കുന്നു,
“നീ
കരയരുത്"
"നീ
പൊട്ടിച്ചിരിക്കരുത്"
അങ്ങനെ,
നൂറുകണക്കിന്
വിലക്കുകള്‍
എല്ലാം
മനഃപാഠമാക്കിയിട്ടുണ്ട്.
പക്ഷേ,
ഹൃദയം
ഒന്നും അനുസരിക്കുന്നില്ല.
അതിനു
സ്വപ്നങ്ങളുണ്ട്,
പ്രതീക്ഷകളുണ്ട്.
ചിറകുകള്‍
വേണമെന്ന് വാശിപിടിക്കുന്നു...
മേഘ
പി. ടി.
സെന്റ്
ജോണ്‍സ്
എച്ച്.എസ്സ്.
എസ്സ്.
പറപ്പൂര്‍,
തൃശൂര്‍
ലേബലുകള്‍:
കവിത
Jun 6, 2012
എന്റെ സ്ക്കൂള്‍ ദിനങ്ങള്‍ - അസീസ് കെ. എസ്.
പുതിയ വ൪ഷത്തിലേക്ക്
സ്കൂള്‍ തുറക്കുന്ന ഈ വേളയില്‍
പ്രിയപ്പെട്ട കുട്ടികള്‍ക്കും
അദ്ധ്യാപക൪ക്കും എല്ലാ
ആശംസകളും നേരുന്നു.നല്ല
ഒരു സ്കൂള്‍ വ൪ഷമുണ്ടാകട്ടേയെന്ന്
പ്രാ൪ത്ഥിക്കുന്നു.
സ്കൂള്‍ തുറക്കുന്ന
ഈ സമയത്ത് എന്നില്‍ മൂന്നുതരം
ഓ൪മ്മകള്‍ വന്നുനിറയുന്നു.
ഒന്ന് ഞാന്‍
കുട്ടിയായിരുന്നപ്പോള്‍
ഉണ്ടായിരുന്ന എന്റെ സ്കൂള്‍
ഓ൪മ്മകള്‍,
രണ്ട്
എനിക്ക് മക്കളുണ്ടായപ്പോള്‍
അവരുടെ ഓ൪മ്മകള്‍.
പിന്നെ ഈ
രാജ്യത്തിലെ കുട്ടികളുടെ
സ്കൂള്‍ അനുഭവങ്ങള്‍.
ഇത് എങ്ങിനെ
എഴുതിയാലും എത്രയോ എഴുതുവാനുണ്ട്.
അതുകൊണ്ട്
ഒന്നുരണ്ട് ഓ൪മ്മകള്‍
പങ്കുവയ്ക്കാം.
ഇപ്പോള്‍
നിങ്ങളെക്കുറിച്ചോ൪ക്കുമ്പോള്‍
എനിക്ക് വളരെ സന്തോഷം
തോന്നുന്നുണ്ട്.
അസൂയ
തോന്നുന്നുവെന്നാണ് ഞാന്‍
എഴുതുവാന്‍ തുനിഞ്ഞത്.
അത്
വിശദീകരിക്കേണ്ടിവരുമല്ലോ
എന്നു കരുതി സന്തോഷം
എന്നാക്കിയെന്നേയുള്ളൂ.
നിങ്ങള്‍ക്കിന്ന്
പഠിക്കുവാനുള്ള എല്ലാ
സൗകര്യവുമുണ്ട്.
പഠിപ്പിക്കുവാന്‍
സമ൪ത്ഥരായ അദ്ധ്യാപകരുണ്ട്.
എല്ലാ
ബുക്കുകളും നിങ്ങള്‍ക്കുണ്ട്.
നോട്ടുബുക്കുകള്‍
ലഭ്യമാണ്.
നല്ല പുതിയ
ഉടുപ്പുകളുണ്ട്.
ചെരിപ്പുണ്ട്.
ബാഗുണ്ട്.
നിങ്ങളാരും
പട്ടിണി കിടന്നു സ്കൂളില്‍
പോകുന്നവരാകില്ല.
സ്കൂളില്‍
പോലും ഭക്ഷണമുണ്ട്.
അദ്ധ്യാപക൪ക്ക്
നല്ല ഉത്തരവാദിത്വമുണ്ട്,
ഏത്
സംശയനിവാരണത്തിനും മാ൪ഗ്ഗങ്ങളുണ്ട്.
നിങ്ങള്‍ക്ക്
വ്യക്തമായ ദിശാബോധമുണ്ട്.
പഠിച്ചുകഴിഞ്ഞാല്‍
എന്തൊക്കെ ചെയ്യാം എന്നു
നിങ്ങള്‍ക്കറിയാം.
ചേരേണ്ട
കോഴ്സുകളെക്കുറിച്ച് നല്ല
ധാരണകളുണ്ട്.
ഒരു കാര്യം
മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ.
പഠിക്കുക
. അത്രമാത്രം.അതു
നിങ്ങള്‍ ചെയ്യില്ലേ?
ഉറപ്പ്?
ഒകെ അതുമതി.
സന്തോഷം.
ലേബലുകള്‍:
ഓര്‍മ്മക്കുറിപ്പ്
May 20, 2012
സഹനങ്ങളുടെ തിരുശേഷിപ്പുകള്‍ - നോവല്‍ പരിചയം
A Thousand
Splendid Suns (തിളക്കമാര്‍ന്ന
ഒരായിരം സൂര്യന്മാര്‍)
അഫ്ഗാന്‍
നോവലിസ്റ്റായ ഖാലിദ് ഹൊസൈനിയുടെ
നോവല്‍ പരിചയം
തയ്യാറാക്കിയത്:
ഡോ:
ഷംല
യു.
ഖാലിദ്
ഹൊസൈനി
1965ല്‍
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍
ജനനം.
അഫ്ഗാന്‍
വിദേശകാര്യമന്ത്രാലയത്തിലെ
ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ
സ്ഥലംമാറ്റത്തെത്തുടര്‍ന്ന്
1976ല്‍
പാരീസിലേയ്ക്ക് താമസംമാറ്റി.
1980ല്‍
യു.എസ്സില്‍
രാഷ്ട്രീയാഭയം തേടേണ്ടിവന്നു.
കാലിഫോര്‍ണിയയില്‍
നിന്നും മെഡിക്കല്‍ ബിരുദവും
എം.ഡി.യും
കരസ്ഥമാക്കി.
ഡോക്ടറായി
സേവനമനുഷ്ഠിക്കുമ്പോള്‍തന്നെ
ആദ്യനോവലായ 'The
Kite Runner' പ്രസിദ്ധീകരിച്ചു.
2003ല്‍
പ്രസിദ്ധീകരിച്ച ഈ നോവല്‍
എഴുപത് രാജ്യങ്ങളില്‍
വിവിധഭാഷകളില്‍
പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.
'The Kite Runner' ന്റെ
പ്രസിദ്ധീകരണത്തെത്തുടര്‍ന്ന്
2006ല്‍
യുണൈറ്റഡ് നേഷന്‍സ് റഫ്യൂജി
ഏജന്‍സിയുടെ കീഴിലുള്ളUNHCRല്‍
അമേരിക്കന്‍ പ്രതിനിധിയായി
സേവനമനുഷ്ഠിക്കുന്നു.
അഫ്ഗാനിസ്ഥാനിലെയും
മറ്റുവിവിധരാജ്യങ്ങളിലെയും
അഭയാര്‍ത്ഥികള്‍ക്ക് സഹായകമായ
രീതിയില്‍ പ്രവര്‍ത്തിക്കാന്‍
'ഖാലിദ്
ഹൊസൈനി ഫൗണ്ടേഷന്‍'
രൂപീകൃതമായി.
അഭയാര്‍ത്ഥികള്‍ക്കായി,
പ്രത്യേകിച്ച്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി
നിരവധി സ്കോളര്‍ഷിപ്പുകളും
പരിശീലനപദ്ധതികളും ഈ ഫൗണ്ടേഷന്‍
നല്‍കിവരുന്നു.
അഭയാര്‍ത്ഥിപ്രവര്‍ത്തനങ്ങളില്‍നിന്നും
പ്രചോദനം ഉള്‍ക്കൊണ്ട് 2007ല്‍
'A Thousand Splendid
Suns' പ്രസിദ്ധീകരിച്ചു.
ലോകമെങ്ങും
വിവധ ഭാഷകളിലായി ഈ നോവലും
400 ലക്ഷം
കോപ്പികളോളം ഇതുവരെ
വിറ്റഴിഞ്ഞിരിക്കുന്നു.
സഹനങ്ങളുടെ
തിരുശേഷിപ്പുകള്
A Thousand Splendid Suns
(തിളക്കമാര്‍ന്ന
ഒരായിരം സൂര്യന്മാര്‍)
അഫ്ഗാന്‍
നോവലിസ്റ്റായ ഖാലിദ് ഹൊസൈനിയുടെ
നോവല്‍ പരിചയം
"ജോസഫ്
ഇനിയും കാനനിലേയ്ക്ക്
തിരിച്ചുവരും,
ദുഃഖിക്കേണ്ട.
കുടിലുകളൊക്കെ
പൂന്തോട്ടങ്ങളായി മാറും,
ദുഃഖിക്കേണ്ട.
വീണ്ടും
ഒരു വെള്ളപ്പൊക്കം വന്ന്
സര്‍വ്വജീവജാലങ്ങളേയും
മുക്കിക്കളയുകയാണെങ്കില്‍
കൊടുങ്കാറ്റിന്റെ നടുവില്‍
നിങ്ങളുടെ രക്ഷകനായി നോഹ
ഉണ്ടായിരിക്കും,
ദുഃഖിക്കേണ്ട.”
1960 മുതല്‍
2003 വരെയുള്ള
കാലഘട്ടങ്ങളിലെ അഫ്ഗാനിസ്ഥാന്റെ
സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തെ
അടിസ്ഥാനമാക്കി രചിക്കപ്പെട്ട
നോവലാണ് 'A
Thousand Splendid Suns'. അഫ്ഗാന്‍
യുദ്ധവും താലിബാന്റെ
ഉദയാസ്തമയങ്ങളും പശ്ചാത്തലമായി
വരുന്ന ഈ നോവലില്‍ രണ്ട്
അഫ്ഗാന്‍ സ്ത്രീകളുടെ
പ്രക്ഷുബ്ധവും സങ്കീര്‍ണ്ണവുമായ
ജീവിതം അടയാളപ്പെടുത്തുന്നു.
യുദ്ധത്തിന്റെയും
സഹനത്തിന്റെയും തിരുശേഷിപ്പുകളായിമാറുന്ന
സ്ത്രീജീവിതങ്ങളെ അതി
തീക്ഷ്ണമായി ഹൊസൈനി വരച്ചിടുന്നു.
ലോകമെമ്പാടും
ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
ഈ നോവല്‍ ഹൊസൈനിയുടെ അസാധാരണമായ
ആഖ്യാനപാടവത്തിന് സാക്ഷ്യംവഹിക്കുന്നു.
മറിയവും
ലൈലയുമാണ് പ്രധാനകഥാപാത്രങ്ങള്‍.
സമ്പന്നനും
ഉന്നതകുലജാതനുമായ ജലീലിന്
തന്റെ വേലക്കാരിയില്‍ ഉണ്ടായ
പുത്രിയാണ് മറിയം.
അതുകൊണ്ടുതന്നെ
ബാല്യം മുതല്‍ അവള്‍ക്കും
അമ്മയ്ക്കും ജലീലിന്റെ
വീട്ടില്‍നിന്നും വളരെയകലെ
ഒരു കുന്നില്‍ചെരുവില്‍
ചെറിയകൂരയില്‍ അഭയംതേടേണ്ടിവരുന്നു.
ആഴ്ചയിലൊരിക്കല്‍
ജലീല്‍ മകളോടൊപ്പം കുറച്ചുസമയം
ചെലവഴിക്കാനെത്തും.
വ്യാഴാഴ്ചകളിലെ
ബാപ്പയ്ക്കുവേണ്ടിയുള്ള
കാത്തിരിപ്പാണ് മറിയത്തിന്റെ
ജീവിതം.
'തന്തയ്ക്കുപിറക്കാത്തവള്‍'
എന്ന ഉമ്മയുടെ
ശകാരത്തിനപ്പുറം അവള്‍
ബാപ്പയുടെ സാമിപ്യം കൊതിക്കുന്നു.
തന്റെ
മൂന്നുഭാര്യമാരുടെയും
നിയന്ത്രണത്തില്‍ കഴിയുന്ന
ജലീലിന് മറിയത്തെയും ഉമ്മയെയും
പരസ്യമായി അംഗീകരിക്കാനുള്ള
സ്വാതന്ത്ര്യമില്ല.
ജലീലിന്റെ
ടൗണിലുള്ള തീയേറ്ററില്‍
അയാളോടൊപ്പം,
അയാളുടെ
മറ്റുമക്കളോടൊപ്പം പിനോക്യോയുടെ
കാര്‍ട്ടുണ്‍ ചിത്രം കാണാന്‍
മറിയം ആഗ്രഹിക്കുന്നു.
മറിയം
പോയാല്‍ താന്‍ മരിക്കുമെന്ന്
ഉമ്മാ ഭീഷണിപ്പെടുത്തിയിട്ടും
ബാപ്പ വിളിക്കാനെത്താതിരുന്നിട്ടും
മറിയം സ്വയം യാത്രതിരിക്കുന്നു.
അവള്‍
ജലീലിന്റെ വീടന്വേഷിച്ച്
എത്തുന്നുവെങ്കിലും നിഷ്കരുണം
പുറത്താക്കപ്പെടുന്നു.
ഒരു
രാത്രിമുഴുവന്‍ ജലീലിന്റെ
പൂന്തോട്ടത്തില്‍ കഴിഞ്ഞ
അവള്‍ ജനാലക്കര്‍ട്ടനിലൂടെ
ജലീലിന്റെ മായുന്ന മുഖം
കാണുന്നുമുണ്ട്.
സംഘര്‍ഷത്തോടെ
തിരികെയെത്തുന്ന അവളെ
കാത്തുനിന്നത് കുന്നിന്‍ചെരുവിലെ
മരത്തില്‍ തൂങ്ങിയാടുന്ന
ഉമ്മയുടെ ശരീരമാണ്.
ലേബലുകള്‍:
വായനക്കുറിപ്പ്
Subscribe to:
Posts (Atom)







