''മിണ്ടിത്തുടങ്ങാന്‍
ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള
രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്
മറ്റുള്ളഭാഷകള്‍
കേവലം ധാത്രിമാര്‍
മര്‍ത്ത്യനു
പെറ്റമ്മ തന്‍ഭാഷതാന്‍''
സംസാരിച്ചുതുടങ്ങുന്നകുഞ്ഞിന്റെ
ചുണ്ടില്‍ നിന്നും ആദ്യം
പുറപ്പെടുന്ന ശബ്ദമാണ് 'അമ്മ'.
'അമ്മ'
എന്ന ശബ്ദം
അവന്‍ ഏതുഭാഷയിലാണോ ഉച്ചരിക്കുന്നത്
അതാണ് അവന്റെ മാതൃഭാഷ.
അമ്മിഞ്ഞപ്പാലിനോടൊപ്പം
ചുണ്ടില്‍ വിരിയുന്ന ആ ഭാഷയാണ്
അവന് തന്റെചുറ്റുമുള്ള
ലോകത്തെക്കുറിച്ച്
അറിവുനേടിക്കൊടുക്കുന്നത്.
ആദ്യത്തെ
ഗുരു അമ്മയാണെന്നതുപോലെ
ആദ്യത്തെ ഭാഷ മാതൃഭാഷയുമാണ്.
മാതൃഭാഷ
പെറ്റമ്മയാണ്.
മറ്റുള്ള
ഭാഷകള്‍ പോറ്റമ്മമാരാണ്.
'പെറ്റമ്മ
ചമഞ്ഞാന്‍ പോറ്റമ്മയാകില്ല'
എന്ന
പഴഞ്ചൊല്ല് സുപരിചിതമായ മലയാളിക്ക്
മാതൃഭാഷയ്ക്കും അന്യഭാഷകള്‍ക്കും
മനുഷ്യജീവിതത്തിലുള്ള സ്ഥാനം
വ്യക്തമാകാന്‍ ഇതിലും നല്ല
ഒരു ഉപമ വേറെയില്ല.
ഈ കവിത
എഴുതുന്നകാലത്ത് വിദ്യാസരംഗത്ത്
ഇംഗ്ലീഷ് കൊടികുത്തിവാഴുകയായിരുന്നു.
ബ്രിട്ടീഷുകാര്‍
പ്രചരിപ്പിച്ച ഈ വിദ്യാഭ്യാസം
നേടുന്നവര്‍ക്ക് സര്‍ക്കാര്‍
ജോലിയും വക്കീല്‍പ്പണി പോലുള്ള
മറ്റ് ഉന്നതപദവികളും
ലഭിച്ചിരുന്നു.
ഉപജീവനത്തിന്
മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍
കാണിച്ചുകൊടുത്തതുകൊണ്ടാവാം
കവി ഇംഗ്ലീഷ് പോലുള്ള ഭാഷകളെ
പോറ്റമ്മ എന്നു വിശേഷിപ്പിച്ചത്.
''മാതാവിന്‍
വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍
പൂര്‍ണ്ണ വളര്‍ച്ച നേടൂ.''
അമ്മ
വാത്സല്യത്തോടെ പകര്‍ന്നു
നല്‍കുന്ന മുലപ്പാല്‍ ഒരു
കുഞ്ഞിന്റെ വളര്‍ച്ചയില്‍
വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്
എന്നത് ശാസ്ത്രീയമായി
തെളിയിക്കപ്പെട്ട വസ്തുതയാണ്.
രോഗപ്രതിരോധശേഷി,
ആന്തരാവയവങ്ങളുടെ
വളര്‍ച്ച എന്നിവയെയെല്ലാം
മുലപ്പാല്‍ സ്വാധീനിക്കുന്നുണ്ട്.
മാതൃഭാഷയും
അതുപോലെ മനുഷ്യന്റെ വളര്‍ച്ചയില്‍,
മാനസികവും ബൗദ്ധികവുമായ
വികാസത്തില്‍ വലിയപങ്കുവഹിക്കുന്നുണ്ട്.
മുലപ്പാല്‍
ശാരീരികമായ വളര്‍ച്ചയെ
സ്വാധീനിക്കുമ്പോള്‍ മാതൃഭാഷ
മാനസികവും ബൗദ്ധികവുമായ
വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു.
അതുകൊണ്ടുതന്നെ
ശൈശവബാല്യകൗമാരങ്ങളില്‍
നേടുന്ന വിദ്യാഭ്യാസം
മാതൃഭാഷയിലായിരിക്കണം.





